പാതിവില തട്ടിപ്പ്;അഡ്വ. ലാലി വിന്‍സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. തൃപ്പൂണിത്തുറ ക്രെെംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ലാലിയെ ചോദ്യം ചെയ്തത്. 46 ലക്ഷം രൂപ അനന്തു കൃഷ്ണനില്‍ നിന്ന് കൈപ്പറ്റിയെന്ന് ലാലി വിന്‍സന്റ് നേരത്തെ തന്നെ മാധ്യമങ്ങളോടടക്കം പറഞ്ഞിരുന്നു. എന്നാല്‍ ഇത് വക്കീല്‍ ഫീസ് ഇനത്തില്‍ കൈപ്പറ്റിയെന്നാണ് ഇവര്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ഈ മൊഴി ഇതുവരെ ക്രൈംബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഏതെങ്കിലും തരത്തില്‍ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആസൂത്രണത്തില്‍ പങ്കുണ്ടോ […]

Read More

ലഹരിക്കെതിരെ സംസ്ഥാനം വിപുലമായ കർമ്മ പദ്ധതിക്ക് രൂപം നൽകും:മുഖ്യമന്ത്രി

ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണ്. മഹായജ്ഞത്തിൽ നാടിന്‍റെ പിന്തുണ ആവശ്യമാണ്.സംസ്ഥാനം വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.മയക്കു മരുന്ന് ഉപയോഗം കുടുംബ തകർച്ചയിലേക്ക് നയിക്കുകയാണ്.ആത്മഹത്യയിലേക്കും എത്തിക്കുകയാണ്. സിന്തറ്റിക് ലഹരി മരുന്ന് ഉപയോഗം കൂടുതൽ ഗൗരവമുള്ളതാണ്. ലഹരി വ്യാപനം തടയാൻ ഇന്നും ഉന്നത തല യോഗം ചേർന്നു. വിപുലമായ കർമ്മ പദ്ധതിക്ക് രൂപം നൽകും. ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ വരുന്ന 17ന് സര്‍വകക്ഷി […]

Read More

വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി സമരത്തിൽ സംഘർഷം

വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി സമരത്തിൽ സംഘർഷം.സോളിഡാരിറ്റി – എസ്ഐഒ കരിപ്പൂർ എയർ പോർട്ട് ഉപരോധത്തിൽ സംഘർഷം.പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകർക്ക് നേരെ ലാത്തി ചാർജും നടത്തി.

Read More

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം, ആസൂത്രിത നരഹത്യ: ആരോഗ്യമന്ത്രി

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏത്‌ ചികിത്സാ രീതിയും സ്വീകരിക്കാൻ ഓരോരുത്തർക്കും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് അവകാശമുണ്ട്, എന്നാൽ ഓരോ രാജ്യത്ത് അംഗീകരിക്കപ്പെട്ട ചികിത്സാ സംവിധാനങ്ങൾ തേടാനാണ് ശ്രമിക്കേണ്ടത് അതിന് യാതൊരുവിധത്തിലുള്ള വിലക്കും ഇല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.നിയമവിരുദ്ധമായ ഇത്തരം ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ശക്തമാക്കുമെന്നും തെറ്റായ രീതികൾ അവലംബിക്കുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സിറാജുദ്ദീനുമായുള്ള പൊലീസിന്റെ […]

Read More

ഫാഷൻ ഗോൾഡ് തട്ടിപ്പ്;മുൻ എംഎൽഎ എം.സി ഖമറുദ്ദീൻ പിടിയിലായി

കേരള പൊലീസ് കാസർകോട്, കണ്ണൂർ ജില്ലകളിൽ റജിസ്റ്റർ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിൽ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എംഎൽഎ എം.സി ഖമറുദ്ദീൻ പിടിയിലായി.ഫാഷൻ ഗോൾഡ് എംഡി ടികെ പൂക്കോയ തങ്ങളും അറസ്റ്റിലായി.പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. പ്രതികൾ ഓഹരിയായും വായ്പയായും സ്വീകരിച്ച പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയും പിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌തെന്നും ഇ.ഡി കണ്ടെത്തിയിരുന്നു

Read More

ഒരു മാസം മുൻപ് നായ കടിച്ച പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

പത്തനംതിട്ട പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തതായി പറയുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു. തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ ബിലീവേഴ്സിലും കൊണ്ടുപോയി. ആരോഗ്യസ്ഥിതി വഷളായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി മരിച്ചു.

Read More

പാലക്കാട്ട് തേനെടുക്കാൻ പോയി വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തേനെടുക്കാൻ പോയി വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.45 മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠന്റെ (24) മൃതദേഹമാണ് ആർഎഫ് ടീമും സ്കൂബ ടീമും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നാൽപത്തഞ്ചോളം മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണു അപകടമുണ്ടായത്. കാട്ടുതേൻ ശേഖരിക്കാനാണ് 9 പേരുടെ സംഘം അട്ടപ്പാടിയിൽനിന്നു ഞായറാഴ്ച പ്രദേശത്തെത്തിയത്. മലയോരത്ത് ഇതിനായി ക്യാംപ് ചെയ്യുകയായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗമാണ് ഇവിടം. വനത്തിനു സമീപം വെള്ളച്ചാട്ടത്തിനു താഴെ […]

Read More

ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

ഒറ്റപ്പാലത്ത് യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി.ബാസിലയെയും രണ്ടു മക്കളെയുമാണു കാണാതായത്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തെ വീട്ടിൽനിന്നു ഭർത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ബാസിലയും മക്കളും ഇറങ്ങിയത്.ഭർത്താവിന്റെ വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ, ഇവർ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. കുടുംബ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

വിഴിഞ്ഞം വിജിഎഫ് കരാറിൽ കേരളം ഒപ്പുവച്ചുകരാറിലൂടെ കേന്ദ്ര സഹായമായ 817.80 കോടി

വിഴിഞ്ഞം വിജിഎഫ് കരാറിൽ കേരളം ഒപ്പുവച്ചു.രണ്ട് കരാറുകളിലാണ് ഒപ്പുവെച്ചത്.കരാറിലൂടെ കേന്ദ്ര സഹായമായ 817.80 കോടി രൂപ വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കും.കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാർ. ഇതിലാണ് ഒപ്പിട്ടത്.വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു

Read More

തെറ്റായ വഴികളിലൂടെയാണ് ബിജെപിയുടെ വിജയം,ബാലറ്റ് പേപ്പറുകളിലേക്ക് രാജ്യം മടങ്ങണം;മല്ലികാർജുൻ ഖർഗെ

രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ‌ ഇവിഎം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.വോട്ടർപട്ടികയിൽ അടക്കം ക്രമക്കേട് നടത്തി തെറ്റായ വഴികളിലൂടെയാണ് ബിജെപിയുടെ വിജയം. പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഒത്തുകളിച്ചെന്നും ഖർഗെ ആരോപിച്ചു. വികസിത രാജ്യങ്ങൾ പോലും തിരഞ്ഞെടുപ്പിനു ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നു. അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് അവർ വെല്ലുവിളിക്കുന്നത്. അതു തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമിക്കുന്നത്. പിന്നെ എങ്ങനെ തെളിയിക്കാനാകും. മഹാരാഷ്ട്രയിൽ […]

Read More