മുണ്ടക്കൈ – ചൂരൽമല പുനരധിവാസം:ദുരന്തബാധിതർ വീണ്ടും സമരമുഖത്തേക്ക്

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ ഗുണഭോക്തൃ പട്ടികയിൽ അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തണമെന്നും പുനരധിവാസവുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതർ വീണ്ടും സമരമുഖത്തേക്ക്. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക, ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ മുഴുവൻ പേർക്കും സർക്കാർ ജോലി നൽകുക, അർഹരായ മുഴുവൻ ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13ന് കലക്ടറേറ്റ് ഉപരോധിക്കും. ആധാർ കാർഡുകളും റേഷൻ കാർഡുകളും സർക്കാരിലേക്ക് തിരികെ നൽകി പ്രതിഷേധിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. […]

Read More

അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന് 10 കോടി രൂപ അനുവദിച്ചു

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് അധിക ധനസഹായം അനുവദിച്ചു. അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ സഹായമായി 10 കോടി രൂപയാണ് അനുവദിച്ചത്. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്. അങ്കണവാടി ക്ഷേമനിധിയില്‍ അംഗങ്ങള്‍ അടയ്ക്കുന്ന അംശാദായ വിഹിതത്തിന്റെ 20 ശതമാനം സര്‍ക്കാര്‍ വിഹിതമായും നല്‍കുന്നു. ഇതനുസരിച്ച് ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 9 കോടി രൂപയും നേരത്തെ ബോര്‍ഡിന് അനുവദിച്ചിരുന്നു. പെന്‍ഷന്‍ കുടിശ്ശിക ആനുകൂല്യം മുന്‍ഗണനാടിസ്ഥാനത്തില്‍ […]

Read More

കാസര്‍കോട് 15കാരിയും യുവാവും മരിച്ച സംഭവം; മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട് പൈവളിഗയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് 20 ദിവസത്തെ പഴക്കം. പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പതിനഞ്ചുകാരിയുടെയും 42കാരന്റെയും ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു.അതേസമയം, ആത്മഹത്യയ്ക്കു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. ഫെബ്രുവരി 12 നാണ് പെണ്‍കുട്ടിയെയും അയല്‍വാസി പ്രദീപി (42)നെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

Read More

കുവൈത്ത് എയർവേയ്സിൽ ദുരിതയാത്ര: 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ. സി.എം ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ പത്തിനുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.2023 നവംബർ 30ന് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ബാഴ്‌സലോണയിലേക്കും ഡിസംബർ പത്തിന് മാഡ്രിഡിൽ നിന്നും തിരിച്ചും യാത്ര ചെയ്യാൻ കുവൈത്ത് എയർവേയ്സിൽ ബിസിനസ് ക്ലാസിൽ ഇവർ […]

Read More

തെലങ്കാന ടണൽ ദുരന്തം; മൃതദേഹം തിരിച്ചറിഞ്ഞു

തെലങ്കാനയിലെ നാഗർകുർണോലിൽ ടണൽ ദുരന്തത്തിൽ കണ്ടെത്തിയ മൃതദേഹം പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗിന്റെ ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തത്. തകർന്ന ബോറിങ് യന്ത്രത്തിന്റെ ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്.കേരളത്തിൽനിന്നെത്തിച്ച നായകൾ മനുഷ്യശരീരത്തിന്റെ സാന്നിധ്യമുള്ള രണ്ടുസ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. ഇതിലെ ആദ്യസ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേരള പൊലീസിന്റെ കഡാവർ നായ്ക്കളായ മായയും മർഫിയും ടണലിന്റെ അകത്ത് പരിശോധന തുടരുകയാണ്. ഫെബ്രുവരി 22-നുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയർമാരടക്കം എട്ടുപേരാണ് ടണലിൽ അകപ്പെട്ടിരുന്നത്. തുരങ്കത്തിന്റെ അകത്ത് 13.6 […]

Read More

പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കും, എ.പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി രാജു എബ്രഹാം

പദ്മകുമാർ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്ന് രാജു എബ്രഹാം അറിയിച്ചു .. രാജു എബ്രഹാമിനോട് തന്റെ നിലപാട് പത്മകുമാര്‍ വ്യക്തമാക്കി. എന്നാല്‍, ഉന്നയിച്ച വിഷയങ്ങളില്‍ സംസാരിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തോടെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നുമായിരുന്നു രാജു എബ്രഹാമിന്റെ പ്രതികരണം. പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കുമെന്നും അദ്ദേഹത്തെപ്പോലെ കഴിവുള്ളയാള്‍ പാര്‍ട്ടിക്കൊപ്പം വേണമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും അദ്ദേഹം മികച്ച പ്രകടനം നടത്തിയെന്നതും ചൂണ്ടിക്കാട്ടി. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന […]

Read More

ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപദേശിൽ സംഘർഷം: 4 പേർക്ക് പരിക്കേറ്റു

ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ മൗവിൽ ബൈക്ക് റാലിക്കിടെ കല്ലേറ് സംഘർഷത്തിൽ കലാശിച്ചു. ആളുകൾ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാഹനങ്ങൾ തല്ലി തകർക്കുകയും,കത്തിക്കുകയും ചെയ്തു. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ,പിന്നീട് ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാന്നെന്നും,ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എസ് പി വ്യക്തമാക്കി.സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇന്നലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യ ഉജ്ജ്വല വിജയം കരസ്ഥമാക്കിയിരുന്നു.ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഇതിനെ തുടർന്നുണ്ടായആഹ്ലാദ […]

Read More

ചോദ്യപേപ്പർ ചോർച്ച കേസ്; ഷുഹൈബിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. താമരശ്ശേരി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. കസ്റ്റഡി അപേക്ഷയും സത്യവാങ്മൂലവും പൊലീസ് നാളെ സമർപ്പിക്കും.ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബ് ചോദ്യം ചോർന്നെന്ന് സമ്മതിക്കുമ്പോഴും തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ്. ഉത്തരവാദികൾ മറ്റു പ്രതികൾ എന്നാണ് ഷുഹൈബ് മൊഴി നൽകിയത്. നിലവിൽ 14 ദിവസത്തെ റിമാൻഡിലാണ് പ്രതി.

Read More

താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ തുടരന്വേഷണങ്ങള്‍ക്ക് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്

മലപ്പുറം താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ തുടരന്വേഷണങ്ങള്‍ക്കായാണ് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് ലക്ഷ്യം. ബ്യൂട്ടിപാര്‍ലറിന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പെണ്‍കുട്ടികളെ ഞായറാഴ്ച തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. കുട്ടികള്‍ കൂടുതല്‍ […]

Read More

കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനമെന്ന് പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.ദേവസ്വം റിക്രൂട്‌മെന്റ് നടത്തിയ പരീക്ഷ പാസായി ഫെബ്രുവരി 24-നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു ക്ഷേത്രത്തിലെ കഴകം ജോലിയില്‍ പ്രവേശിച്ചത്. വാര്യര്‍ സമാജവും തന്ത്രി സമാജവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളെ കഴകം […]

Read More