ജോര്‍ദാനില്‍ മരിച്ച തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം; വിദേശകാര്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ജോര്‍ദാനില്‍ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. മൃതദേഹം സമയബന്ധിതമായി നാട്ടില്‍ എത്തിക്കാനുള്ള ഇടപെടല്‍ നടത്താന്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കണം. ടൂറിസ്റ്റ് വിസയില്‍ ജോര്‍ദാനിലെത്തിയ തോമസ് ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

Read More

കൂടൽ ഇരട്ടക്കൊലപാതകം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൂടൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ബൈജുവിനെ നാളെ വൈകിട്ട് 5 മണി വരെപൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്.കോടതിയിൽ കുറ്റബോധമില്ലാതെയായിരുന്നു പ്രതി ബൈജു നിന്നത്. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കൂടൽ കലഞ്ഞൂർ പാടത്ത്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യ വൈഷ്ണവി(27), അയൽവാസി വിഷ്ണു (34) എന്നിവരെയാണ് ബൈജു കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ […]

Read More

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; എം.എസ് സൊല്യൂഷന്‍ സി.ഇ.ഓ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ക്രിസ്മസ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കേസില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററായ എം.എസ് സൊല്യൂഷന്‍ സി.ഇ.ഓ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് ഷുഹൈബ്.കഴിഞ്ഞ ദിവസം കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ക്രൈം ബ്രാഞ്ച് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ നീങ്ങും.ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അൺ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം […]

Read More

നടി രന്യ റാവുവിന്റെ വീട്ടിൽ നിന്ന് 17 കോടിയുടെ വസ്തുക്കൾ ഡിആർഐ പിടിച്ചെടുത്തു

സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവുമായി 17 കോടിയുടെ വസ്തുക്കൾ ഡിആർഐ പിടിച്ചെടുത്തു.ബ്ലാക്ക് മെയിൽ ചെയ്താണ് തന്നെ കൊണ്ട് കുറ്റകൃത്യം ചെയ്യിച്ചതെന്ന് രന്യ റാവു. ഡിആർഐക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്സ്വർണ്ണം കടത്തുന്ന ഓരോ ട്രിപ്പിലും നടിക്ക് 12 ലക്ഷം രൂപ വരെ പ്രതിഫലം കിട്ടിയിരുന്നതായി ഡിആർഐ വ്യക്തമാക്കി. ഒരു കിലോയ്ക്ക് ഒരു ലക്ഷം എന്നതായിരുന്നു കണക്ക്. കര്‍ണാടകയിലെ ഉന്നത ഐപിഎസ് ഓഫീസറുടെ മകളായതിനാല്‍ പൊലീസ് എസ്‌കോര്‍ട്ടോടെ പരിശോധന […]

Read More

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഉജ്ജ്വല തുടക്കം.മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്. രാവിലെ ഇനി പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും.പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് […]

Read More

ഇനി അല്പം ‘സൊറ’ പറയാം; പെൻഷൻകാർക്ക് വിശ്രമകേന്ദ്രമൊരുക്കി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ്ട്രഷറിയിലെത്തുന്ന പെൻഷൻകാർക്ക് ഇനി പെൻഷനും വാങ്ങാം ഒപ്പം പഴയ സുഹൃത്തുക്കൾക്കൊപ്പം അല്പനേരം സൊറ പറഞ്ഞും ഇരിക്കാം. പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങൾക്ക് ‘സൊറയിടം’ എന്ന പേരിൽ പ്രകൃതിദത്തമായ വിശ്രമകേന്ദ്രമൊരുക്കി മാതൃകയാവുകയാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്.സ്ഥലപരിമിതിയും തിരക്കും മൂലം ബുദ്ധിമുട്ടുകയായിരുന്നു ‌സബ്ട്രഷറി അധികൃതർ. പെൻഷൻ വിതരണം ചെയ്യുന്ന മാസാദ്യ ദിനങ്ങളിൽ തിരക്ക് വർദ്ധിക്കും. പ്രായമേറിയ പെൻഷൻകാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ട്രഷറിക്കു സമീപമുള്ള തണൽമരത്തിൻ്റെ ചുവട്ടിൽ വിശ്രമ സ്ഥലം ഒരുക്കാൻ ബ്ലോക്ക് […]

Read More

പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം

ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. വോട്ടുചോർച്ച ഗൗരവമായി കാണണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും സംഘടനാ റിപ്പോർട്ടിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി. സാമൂഹികക്ഷേമം ഉറപ്പാക്കാൻ സർക്കാർ […]

Read More

മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി മരിച്ചു

മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു.ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് ആണ് മരിച്ചു. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മരണകാരണം ഇതാണെന്നാണ്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.ഞായാറാഴ്ച്ച് വൈകുന്നേരം കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. റോഡിലൂടെ നടന്നുപോകുമ്പോള്‍ ഓടിവന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ചു തെറിപ്പിച്ചു. ഉടന്‍തന്നെ യുവാവിനെ അടുത്തുള്ള ടാറ്റാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റതിനാല്‍ വിദഗ്ദ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചയാണ് പൊള്ളാച്ചി ആശുപത്രിയില്‍ […]

Read More

കൊച്ചിയിൽ സഹോദരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി

കൊച്ചിയിൽ ലഹരിക്ക് അടിമയായ സഹോദരൻ സഹോദരിക്ക് എംഡിഎംഎ നൽകി.കുട്ടിയെ ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ചു. ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് 10 വയസുകാരിയായ സഹോദരിക്ക് ലഹരി നൽകിയതായി 12കാരൻ വെളിപ്പെടുത്തുന്നത്. തുടർന്ന് സഹോദരിയെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അക്രമസക്തനായാണ് പെരുമാറുന്നത്. ലഹരിയുടെ ഉപയോ​ഗം കുട്ടിയുടെ മാനസിക നില തകരാറിലാക്കിയിരിക്കുന്നുവെന്ന് വിവരംവീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും കുട്ടി മൂന്നുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് വിവരം. വിവരം ചോദ്യം ചെയ്തതിന് […]

Read More

ലണ്ടനിൽ വിദേശകാര്യമന്ത്രിക്ക് നേരെ ഇന്ത്യൻ പതാക കീറിയെറിഞ്ഞ് ഖലിസ്താൻ വാദികളുടെ പ്രതിഷേധം

ലണ്ടനിൽ എത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരെ ഖലിസ്താൻ വാദികളുടെ പ്രതിഷേധം.ഇന്ത്യൻ പതാക കീറിയെറിഞ്ഞ് ആണ് ഖലിസ്താൻ വാദികൾ പ്രതിഷേധിച്ചത്. ലണ്ടനിലെ ഛാത്തം ഹൗസിലെ ആലോചനാ യോഗത്തിൽ പങ്കെടുത്ത് തിരികെ കാറിൽ കയറുമ്പോഴാണ് പ്രതിഷേധക്കാർ പാഞ്ഞടുത്തത്. എസ് ജയശങ്കറിന്റെ വാഹനം തടയാൻ ശ്രമം നടന്നു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.ആസൂത്രിതമായ പ്രതിഷേധമാണ് ലണ്ടനില്‍ നടന്നത്. രണ്ട് ദിവസമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലണ്ടന്‍ സന്ദര്‍ശനത്തിലാണ്. ഇതിനിടെയാണ് ഖല്‌സ്താന്‍ വാദികളുടെ പ്രതിഷേധം നടന്നത്. മുദ്രവാക്യങ്ങള്‍ വിളിച്ചും ഖലിസ്താന്‍ പതാകകളുമായാണ് പ്രതിഷേധം നടന്നത്. […]

Read More