
ജോര്‍ദാനില്‍ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
മൃതദേഹം സമയബന്ധിതമായി നാട്ടില്‍ എത്തിക്കാനുള്ള ഇടപെടല്‍ നടത്താന്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കണം. ടൂറിസ്റ്റ് വിസയില്‍ ജോര്‍ദാനിലെത്തിയ തോമസ് ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു