കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനമായി

കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനമായി

കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. പാർട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഐഎൻഎൽ, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് ഷാനവാസ് പാദൂരിനെ കാസർഗോഡ് മത്സരിപ്പിക്കാൻ തീരുമാനമായത്. ഇതോടെ കാസർഗോഡ് മണ്ഡലം ഒരു ത്രികോണ പോരിലേക്ക് പോകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂർ. നിലവിൽ ചട്ടഞ്ചാൽ കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റും ഇന്ദിരാജി കൾചറൽ ആൻഡ് പാലിയേറ്റീവ് ഫോറം ജില്ലാ പ്രസിഡന്റുമാണ്. […]

Read More
 മോദിയാണ് ഇന്ത്യയിലെ എല്ലാ പെൺമക്കളുടെയും അച്ഛൻ എന്ന് പറഞ്ഞിട്ടില്ല; ലക്ഷ്മി പ്രിയ

മോദിയാണ് ഇന്ത്യയിലെ എല്ലാ പെൺമക്കളുടെയും അച്ഛൻ എന്ന് പറഞ്ഞിട്ടില്ല; ലക്ഷ്മി പ്രിയ

സോഷ്യൽ മീഡിയയിൽ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. കാര്യം അറിയാതെ അധിക്ഷേപം ചൊരിയുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി വ്യക്തമാക്കി. ഭാരതീയ ജനതാ പാർട്ടി അനുഭാവിയാണെന്നും ട്വന്റി ട്വന്റി എൻഡിഎ ഘടകകക്ഷി ആയത് കൊണ്ടും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ഈ നാടിന് ഗുണമുള്ളത് കൊണ്ടും തന്നെയാണ് അതിലേക്ക് വന്നതെന്നും ലക്ഷ്മി പ്രിയ കുറിച്ചു. നാളെ മുതൽ എൻഡിഎ സ്ഥാനാർഥിക്ക് വേണ്ടി പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ പ്രവർത്തിച്ചു തുടങ്ങുമെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. ലക്ഷ്മി പ്രിയയുടെ കുറിപ്പ്: […]

Read More
 മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി

മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി. 11 പേരുടെ ലിസ്റ്റാണ് ഒടുവിലെത്തിയത്. തിരുവനന്തപുരത്ത് കരമന ജയനും അരുവിക്കരയിൽ വിവേക് ഗോപനും മത്സരത്തിനിറങ്ങും. ചിറയിൻകീഴിൽ ബി.എസ്. അനൂപ് ഇത്തവണ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ വർഷം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടിയത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ബി.എസ്. അനൂപ്. ചടയമംഗലത്ത് ആർ.എസ്. അരുൺരാജും സ്ഥാനാർഥിയാകും. ഇന്നലെയാണ് ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സ്ഥാനാർഥി പട്ടിക:

Read More
 തിരക്കോട് തിരക്ക്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ ഇനി ഒരു പ്രവൃത്തി ദിനം മാത്രം ബാക്കി

തിരക്കോട് തിരക്ക്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ ഇനി ഒരു പ്രവൃത്തി ദിനം മാത്രം ബാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നിൽക്കെ പ്രമുഖർ കൂട്ടത്തോടെ എത്തി പത്രിക സമർപ്പിച്ചു. പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളിൽ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇനി തിങ്കളാഴ്ച കൂടി മാത്രമാണ് പത്രിക നൽകാനാകുക. പത്രിക നൽകാനുള്ള അവസാന തീയതി മാര്‍ച്ച് 23ആണ്. ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് […]

Read More
 ‘അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

‘അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

സണ്ണി ജോസഫിന്‍റെ പരിഹാസത്തിന് മറുപടിയുമായി കെകെ ശൈലജ. ഇരിട്ടി താലൂക്ക് ഓഫീസിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ. പാർട്ടിയിൽ പ്രൊമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ലെന്നും 2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ടാണെന്നും കെകെ ശൈലജ പറഞ്ഞു. അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്. ജയിക്കാവുന്ന മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുന്നത് അല്ല ഞങ്ങളുടെ രീതിയെന്നും കെകെ ശൈലജ പറഞ്ഞു. ഒരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെകെ ശൈലജ്യ്ക്ക് പാര്‍ട്ടി […]

Read More
 തൃശൂരിൽ യുവതിയുടെ ദേഹത്ത് മദ്യമൊഴിച്ച് തീ കൊളുത്തി; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

തൃശൂരിൽ യുവതിയുടെ ദേഹത്ത് മദ്യമൊഴിച്ച് തീ കൊളുത്തി; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

തൃശൂർ: കൊടകര ആളൂരിന് സമീപം വെള്ളാഞ്ചിറയിൽ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച് പങ്കാളി. കണ്ണൂർ വാവടി വീട്ടിൽ ലീനക്കാണ് പൊള്ളലേറ്റത്. ലീവിങ് ടുഗതർ ആയി വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് തീ പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിത്. ആൺ സുഹൃത്ത് വിആർ പുരം ശാസ്താംകുന്ന് സ്വദേശി ശരത്ത് വിഷ്ണു എന്ന തമ്പുരാൻ ശരത്ത് പൊലീസ് കസ്റ്റഡിയിൽ. ശനിയഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു. യുവതിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും […]

Read More
 തിരുവനന്തപുരത്ത് സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

തിരുവനന്തപുരത്ത് സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീര്‍ കരമന മത്സരിക്കും. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി എൽഡിഎഫ് അൽപ്പസമയം മുന്‍പാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സ്ഥാനാർത്ഥിത്വം സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നുവെന്നും തിരുവനന്തപുരം മണ്ഡലം നിലനിര്‍ത്തുമെന്നും സുധീര്‍ കരമന പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനാണ് തിരുവനന്തപുരം സെന്‍ട്രലിൽ ബിജെപിയുടെ […]

Read More
 കുവൈറ്റിലെ ഇന്ത്യക്കാരുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവ ഇടപെടലുമായി ഇന്ത്യന്‍ എംബസി

കുവൈറ്റിലെ ഇന്ത്യക്കാരുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവ ഇടപെടലുമായി ഇന്ത്യന്‍ എംബസി

കുവൈറ്റിലെ നിലവിലെ സാഹചര്യങ്ങളും വ്യോമപാത അടച്ചതുമൂലം പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ സ്ഥാനപതി പര്‍മിത ത്രിപാഠി മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എംബസി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് സ്ഥാനപതി വിശദീകരിച്ചു. കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി ജസീറ എയര്‍വേയ്സ് ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിക്കും. റോഡ് മാര്‍ഗ്ഗം സൗദി അറേബ്യയിലെ ഖുസൈമ എയര്‍പോര്‍ട്ടിലെത്തി തുടര്‍ന്ന് ജസീറ വിമാനങ്ങളിലൂടെ നാട്ടിലേക്ക് യാത്ര […]

Read More
 ഇടതുകോട്ടകൾ കോൺഗ്രസ് പിടിച്ചെടുക്കും; പെട്ടെന്ന് മനസ്സ് മടുത്ത് പോകുന്ന ആളല്ല താൻ; വി ഡി സതീശനുമായി പ്രശ്നമില്ലെന്ന് കെ സുധാകരൻ

ഇടതുകോട്ടകൾ കോൺഗ്രസ് പിടിച്ചെടുക്കും; പെട്ടെന്ന് മനസ്സ് മടുത്ത് പോകുന്ന ആളല്ല താൻ; വി ഡി സതീശനുമായി പ്രശ്നമില്ലെന്ന് കെ സുധാകരൻ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നും ഇടതുകോട്ടകൾ തകർത്ത് കോൺഗ്രസ് മുന്നേറുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൽഡിഎഫിന് മൂന്നാം തവണയും ഭരണത്തിലേറാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ പെട്ടെന്ന് മനസ്സ് മടുത്ത് പോകുന്ന ആളല്ലെന്നും സമീപകാലത്തുണ്ടായ സംഭവങ്ങളെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിലാണ് കാണുന്നതെന്നും പ്രതികരിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നൽകിയ ഉപദേശങ്ങൾ അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും വിവാദങ്ങൾക്കിടെ എ.കെ. ആന്റണി രണ്ടുതവണ തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എ.കെ. ആന്റണി എന്നും […]

Read More
 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തത്തിന് പിന്നാലെ അഞ്ച് പേര്‍ മരിച്ചെന്ന വാര്‍ത്ത ഞെട്ടിക്കുന്നത്; അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തത്തിന് പിന്നാലെ അഞ്ച് പേര്‍ മരിച്ചെന്ന വാര്‍ത്ത ഞെട്ടിക്കുന്നത്; അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി വെന്റിലേറ്റര്‍ യൂണിറ്റില്‍ തീപിടുത്തത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചെന്ന വാര്‍ത്ത കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം അതീവ ഗൗരവതരവും അടിയന്തരമായി അന്വേഷിക്കേണ്ടതുമാണ്. തീപിടിത്തത്തിനിടെ രോഗികളില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. വിവിധ വാഹനാപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി സനീഷ്, ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി, ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, ചിറയിന്‍കീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി […]

Read More