റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ പൊലീസ് നടപടി; പ്രതിഷേധാർഹമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ പൊലീസ് നടപടി; പ്രതിഷേധാർഹമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിൻ്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി. ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പകർത്തിയെന്നും പിണറായി വിജയൻ ആരോപിച്ചു.

Read More
 അറ്റകുറ്റപ്പണി; കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

അറ്റകുറ്റപ്പണി; കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ സെപ്റ്റംബർ 17, 30 തീയതികളിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് ഡിവിഷനിലെ അറ്റകുറ്റപ്പണികൾ കാരണമാണ് ഈ നിയന്ത്രണങ്ങൾ. ഭാഗികമായി റദ്ദാക്കിയ പ്രധാന ട്രെയിനുകൾ ജനശതാബ്ദി എക്‌സ്പ്രസ് (12082): സെപ്റ്റംബർ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയിലും, സെപ്റ്റംബർ 30-ന് കോഴിക്കോടിനും കണ്ണൂരിനും ഇടയിലും സർവീസ് ഉണ്ടാകില്ല. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് (16307): സെപ്റ്റംബർ 17-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലും, […]

Read More
 വീട്ടു വരാന്തയിൽ ഇരിക്കെ കാട്ടുപന്നി ആക്രമണം; താമരശ്ശേരിയിൽ മധ്യവയസകന് പരുക്ക്

വീട്ടു വരാന്തയിൽ ഇരിക്കെ കാട്ടുപന്നി ആക്രമണം; താമരശ്ശേരിയിൽ മധ്യവയസകന് പരുക്ക്

താമരശ്ശേരി: വീട്ടു വരാന്തയിൽ പത്രം വായിച്ച് ഇരിക്കെ കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസകന് പരുക്ക്. വെട്ട് ഒഴിഞ്ഞ തോട്ടം സ്വദേശി എം കെ അബ്ദുൾ ഖാദർ (59) ആണ് പരുക്കേറ്റത്. രാവിലെ 7 മണിയോടെയാണ് കാട്ടുപന്നി ആക്രമണം. അബ്ദുൾ ഖാദറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More
 സിഎംആർഎൽ-എക്സാലോജിക് കേസ്; ഇഡിക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥൻ

സിഎംആർഎൽ-എക്സാലോജിക് കേസ്; ഇഡിക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥൻ

സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥൻ രംഗത്ത്. സിഎംആർഎൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകി. പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു എന്ന് ആക്ഷേപം. താൻ പറഞ്ഞ മൊഴി ഇഡി മുഖവിലക്കെടുത്തില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.

Read More
 സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കാം. കൂടാതെ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും […]

Read More
 കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടത് ശരിവെച്ച് ഹൈക്കോടതി

കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടത് ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുറ്റാരോപിതരെ പോലീസ് കസ്റ്റഡിയിൽ വിട്ട നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. തെളിവെടുപ്പിനായി നിയന്ത്രിതമായി പോലീസ് കസ്റ്റഡിയിൽ വിട്ട ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. ഓഗസ്റ്റ് 16ന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കുറ്റാരോപിതരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി 13 നിബന്ധനകൾ ഉൾപ്പെടുത്തിയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് കസ്റ്റഡി അനുവദിച്ചതെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വിലയിരുത്തി. ബോർഡിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പ്രായപൂർത്തിയാകാത്ത മൂന്ന് […]

Read More
 കളഞ്ഞുകിട്ടിയ ഫോൺ ഉടമസ്ഥന് തിരികെ നൽകിയ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു

കളഞ്ഞുകിട്ടിയ ഫോൺ ഉടമസ്ഥന് തിരികെ നൽകിയ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു

കുന്ദമംഗലം: റോഡിൽ കിടന്ന വിലപിടിപ്പുള്ള മൊബൈൽ ഫോൺ ഉടമസ്ഥന് തിരികെ നൽകി മാതൃകയായ ഓട്ടോ ഡ്രൈവർ തടത്തിൽ സൈഫുള്ളയെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാബുമോൻ പൊന്നാടയണിയിച്ച് അനുമോദിച്ചു. കഴിഞ്ഞ ദിവസം കോട്ടാംപറമ്പ് കുന്ദമംഗലം റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥയെ കണ്ടെത്തി നൽകുകയായിരുന്നു കുന്ദമംഗലം ഐ.ഐ.എം. ഗേറ്റിന് സമീപം വെച്ച് ഉടമസ്ഥർക്ക്കൈമാറിയത് സൈഫുള്ളയുടെ സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും അഭിനന്ദനാർഹമാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. ജനശബ്ദം ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് സംഭവം […]

Read More
 മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫിസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫിസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസില്‍ ഉള്‍പ്പെടെയാണ് പോലീസ് പരിശോധന നടത്തുന്നത്. വയനാട്ടില്‍ ഒരിടത്തും പരിശോധന നടക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ നാല് സ്ഥലങ്ങളിലും എസ്‌ഐടിയുടെ നടപടികള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിട്ടുണ്ട്. […]

Read More
 വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം വർധിപ്പിക്കും

വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം വർധിപ്പിക്കും

പരിസ്‌ഥിതിലോല നിയമങ്ങൾ പ്രകാരം കർഷകരുടെ ഭൂമി നിർബന്ധിതമായി പിടിച്ചെടുക്കില്ലെന്ന് കർഷക സംഘടനകൾക്ക് വനം മന്ത്രി ഷിബു ബേബി ജോണിന്റെ ഉറപ്പ്. ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമുണ്ടായാൽ നഷ്ടപരിഹാരം നൽകി മാത്രം ഏറ്റെടുക്കും. 98 വില്ലേജുകളെ മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടം മേഖലയെയും ഇഎസ്എ പരിധിയിൽ നിന്നും പൂർണമായും ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ സംബന്ധിച്ച് മലയോര […]

Read More
 പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് 10000 രൂപ ധനസഹായം; തുക അനുവദിച്ച് സര്‍ക്കാര്‍

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് 10000 രൂപ ധനസഹായം; തുക അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസമായി 25.64 കോടി രൂപ അനുവദിച്ചു. പ്രളയബാധിതരായ 25,648 കുടുംബങ്ങളുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുന്നത്. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ധനസഹായം. ആകെ തുകയായ 25.64 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) എന്നിവയില്‍ നിന്നാണ് അനുവദിച്ചത്. സഹായധനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ തുക വൈകാതെ […]

Read More