മോദി@76: പിറന്നാൾ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമാണ് ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നായകനെന്ന നിലയിൽ, ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം കേൾപ്പിക്കാൻ മോദിക്കായി. പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമെത്തുന്നത്. ഗ്ലോബൽ സൗത്തിന്റെ വികസന താൽപ്പര്യങ്ങൾ മുന്നിൽ നിർത്തി നിർമ്മിത ബുദ്ധി, സുസ്ഥിര വികസനം, വ്യാപാരം, സുരക്ഷ എന്നിവയിൽ ലോകരാഷ്ട്രങ്ങളെ ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് സാധിച്ചു. വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള […]

Read More
 വയനാട്ടിലെ ആൻ്റോയുടെ വസതിയിൽ വൻ മദ്യശേഖരം; പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ നിർമിത മദ്യം

വയനാട്ടിലെ ആൻ്റോയുടെ വസതിയിൽ വൻ മദ്യശേഖരം; പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ നിർമിത മദ്യം

 പുൽപള്ളി: റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. കൂടാതെ വീടിനുള്ളിൽ ഏഴ് ലിറ്റർ വൈനും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിൻ്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിൻ്റെ പരിധി മൂന്നര ലിറ്ററുമാണ്. കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി […]

Read More
 സുബൈറിന്റെ പേരില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്ലെന്ന് പൊലീസ്

സുബൈറിന്റെ പേരില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്ലെന്ന് പൊലീസ്

കൊച്ചി: സിഎംആര്‍എല്‍എക്‌സാലാജിക് കേസുമായി ബന്ധപ്പെട്ട് ഹവാല ഇടനിലക്കാരനായി എന്‍ഫോഴ്‌സ്‌മെന്‌റ് ആരോപിക്കുന്ന സുബൈര്‍ കരുവൻപൊയിലിന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ മാത്രം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. വീണ ടിക്കെതിരായ കേസില്‍ ഹവാല ഇടനിലക്കാരനായി ഇ ഡി ആരോപിക്കുന്ന വ്യക്തിയാണ് സുബൈര്‍. സുബൈറുമായി ഹസന്‍ വാരിസ് നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ ഇ ഡി കണ്ടെത്തിയിരുന്നു.

Read More
 എറണാകുളം ഞാറയ്ക്കലിൽ നിന്ന് എംഡിഎംഎ പിടികൂടി; 2 പേർ അറസ്റ്റിൽ

എറണാകുളം ഞാറയ്ക്കലിൽ നിന്ന് എംഡിഎംഎ പിടികൂടി; 2 പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ഞാറയ്ക്കലിൽ നിന്ന് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ സ്വദേശി ജിതിൻ (26), നായരമ്പലം സ്വദേശി സാലിഹ് ( 32) എന്നിവരാണ് പിടിയിലായത്. ജിതിൻ്റ വീട്ടിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും, സാലിഹിൻ്റെ വീട്ടിൽ നിന്ന് 10.36 എംഡിഎംഎയും കണ്ടെടുത്തു. ബീച്ച് മേഖലയിൽ വില്പനക്കായി ബാംഗ്ളൂരിൽ നിന്ന് കൊണ്ടു വന്നതാണ് രാസലഹരി.

Read More
 തമിഴ്നാട് മുൻ വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷിൻ്റെ വീടുകളിൽ വിജിലൻസ് റെയ്ഡ്

തമിഴ്നാട് മുൻ വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷിൻ്റെ വീടുകളിൽ വിജിലൻസ് റെയ്ഡ്

ചെന്നൈ: 100 കോടി രൂപയുടെ കോഴക്കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ നേതാവും തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിന്റെ വീടുകളിൽ തമിഴ്‌നാട് പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും വസതികളിലാണ് സി.സി.ബി സംഘം പരിശോധന നടത്തുന്നത്. സ്വകാര്യ സ്കൂൾ ലൈസൻസുകൾ അനുവദിക്കുന്നതിനായി 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ജൂണിൽ ഡി.എം.കെ നേതാവ് അരസ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണ ഭാഗമായാണ് നടപടി. അൻപിൽ മഹേഷിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി […]

Read More
 വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കുമെന്ന് കൃത്യമായി പറയാൻ പറ്റില്ല: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കുമെന്ന് കൃത്യമായി പറയാൻ പറ്റില്ല: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുത പ്രതിസന്ധിയുണ്ട്. പ്രതിസന്ധി എന്ന് പരിഹരിക്കും എന്നതിൽ കൃത്യമായി ഒരു തീയതി പറയാൻ പറ്റില്ല. ഹിമാചലിൽ നിന്നുള്ള വൈദ്യുതി കൊണ്ട് വലിയ പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.

Read More
 സിജെപി മാർച്ചിലെ പൊലിസ് അതിക്രമം; അന്വേഷണ സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീംകോടതി

സിജെപി മാർച്ചിലെ പൊലിസ് അതിക്രമം; അന്വേഷണ സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീംകോടതി

ന്യൂ ഡൽഹി: സിജെപി മാർച്ചിലെ പൊലിസ് അതിക്രമവുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. സിമിതിക്ക് അധിക നിർദേശങ്ങൾ നൽകി. പെല്ലറ്റ് ഉപയോഗം ആദ്യം പരിശോധിക്കണം. സ്ത്രീ പ്രതിഷേധക്കാരെ ലക്ഷ്യം വച്ചുള്ള അക്രമം പ്രത്യേകമായി അന്വേഷിക്കണം. തെളിവ് നൽകാൻ ഓൺലൈൻ പോർട്ടൽ വേണം. സാക്ഷികളുടെ വിവരങ്ങൾ രഹസ്യമാക്കണമെന്നും കോടതി നിർദേശിച്ചു.

Read More
 ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് കേസ്; സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഗിരീഷ് അറസ്റ്റിൽ

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് കേസ്; സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഗിരീഷ് അറസ്റ്റിൽ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിനെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന എസ്ഐടിയാണ് ​ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേൽപ്പിച്ചു എന്ന കോൺഗ്രസ്‌ പ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്. ഗിരീഷ് ഉൾപ്പെടെ 5 പേർക്കെതിരെയാണ് കേസ് വധശ്രമം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്. സിപിഎം പ്രവർത്തകനായ സി പി ജലീലും അറസ്റ്റിലായി.

Read More
 അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി പ്രോസിക്യൂഷൻ

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി പ്രോസിക്യൂഷൻ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിന്റെ വിചാരണ തുറന്ന കോടതിയിൽ തന്നെ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും, അത്തരമൊരു സാഹചര്യം നിലവിലുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതിയെ അറിയിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. മഹാരാജാസ് കോളേജ് വിദ്യാർത്ഥികളാണ് കേസിലെ സാക്ഷികൾ എന്ന പ്രതികളുടെ […]

Read More
 റിപ്പോർട്ടർ ടിവിയിലെ പൊലീസ് അതിക്രമം; കേരളത്തിൽ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമെന്ന് വീണാ ജോർജ്

റിപ്പോർട്ടർ ടിവിയിലെ പൊലീസ് അതിക്രമം; കേരളത്തിൽ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമെന്ന് വീണാ ജോർജ്

കൊച്ചി: റിപ്പോർട്ടർ ടി.വി ഡിജിറ്റൽ ഡെസ്കിൽ മാധ്യമപ്രവർത്തകരെ പുറത്താക്കി കസേരകളിൽ പോലീസ് കയറിയിരുന്ന നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി വീണാ ജോർജ്. കേരളത്തിൽ അടിയന്തരാവസ്ഥ കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നൽകിയ കള്ളവാർത്തകളാലും നിരന്തരമായ വേട്ടയാടലുകളാലും ഏറ്റവുമധികം ആക്രമിക്കപ്പെട്ട വ്യക്തിയാണ് പിണറായി വിജയൻ എന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു മാധ്യമത്തിന്റെയും സംപ്രേഷണമോ അച്ചടിയോ കേരള സർക്കാർ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. എന്നാൽ മാധ്യമപ്രവർത്തകരെ ബന്ദികളാക്കിയും […]

Read More