രഞ്ജി ഫൈനൽ: വിദര്‍ഭ തിരിച്ചടിക്കുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കേരളത്തിനെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിദര്‍ഭ തിരിച്ചടിക്കുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 32 ഓവറില്‍ 81-3 എന്ന നിലയിലായിരുന്ന വിദര്‍ഭ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 ഓവറില്‍ 145-3 എന്ന നിലയിലാണ്. ഡാനിഷ് മലേവാറും (87), കരുണ്‍ നായരുമാണ് (39) ക്രീസില്‍. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തീരുമാനം ശരിവെച്ച് […]

Read More

മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടു: യുവതിക്കെതിരെ പോക്‌സോ കേസ്

മകന്റെ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 35കാരിക്കെതിരെ പോക്‌സോ കേസെടുത്തു. പാലക്കാട് ആലത്തൂരിലാണ് സംഭവം. യുവതിയെ റിമാൻഡ് ചെയ്‌തു. കുട്ടി സ്വന്തം ഇഷ്‌ടപ്രകാരം തന്നോടൊപ്പം വന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഇന്നലെയാണ് യുവതി 14കാരനുമായി നാടുവിട്ടതും എറണാകുളത്ത് നിന്ന് കണ്ടെത്തിയതും.കുനിശേരി കുതിരപ്പാറ സ്വദേശിനിയായ യുവതിയാണ് 11 വയസുകാരനായ സ്വന്തം മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിക്കൊപ്പം ഉണ്ടെന്ന വിവരം ലഭിച്ചത്. ഉടനെ ഇവർ ആലത്തൂർ […]

Read More

കുംഭമേളയ്ക്കിടെ ‘ഡിജിറ്റല്‍ സ്‌നാനം’ വൈറലായി വീഡിയോസ്

കുംഭമേളയ്‌ക്കെത്തിയ യുവതി വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ മൊബൈല്‍ഫോണില്‍ വീഡിയോ കോള്‍ ചെയ്ത് ഫോൺ നദിയിൽ മുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. മൊബൈല്‍ഫോണ്‍ വെള്ളത്തില്‍ പലതവണ മുക്കിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവതി ഭര്‍ത്താവിനായി നടത്തിയ ‘ഡിജിറ്റല്‍ സ്‌നാന’ത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.വന്‍ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ചടങ്ങിലെ അവസാന പ്രധാന സ്‌നാനചടങ്ങുകള്‍ ബുധനാഴ്ചയാണ്. ഇതുവരെ 64 കോടിയിലേറെപ്പേര്‍ പുണ്യസ്‌നാനം ചെയ്‌തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.

Read More

വെഞ്ഞാറമൂട് കൂട്ട കൊലപാതകം: കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് പോലീസ്

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ചോദ്യകൾക്ക് വിരാമം.കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്.ഇത് സംബന്ധിച്ച് സൂചന ലഭിച്ചതായി പോലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പൊലീസ് പറയുന്നു.കുടുംബം കടക്കെണിയിലായിരുന്നങ്കിലും അഫാൻ പലരിൽ നിന്നും കടം വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറി. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കൾ എതിർത്തു. പിതാവിന്റെ […]

Read More

സമരം നടത്തുന്നത് ഈര്‍ക്കില്‍ സംഘടന; ആശ വര്‍ക്കര്‍മാർക്കെതിരെ വീണ്ടും പരിഹാസവുമായി എളമരം കരീം

ആശ വര്‍ക്കര്‍മാർക്കെതിരെ  സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം പരിഹസിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സര്‍ക്കാര്‍ അവരോട് ജോലിക്ക് കയറാന്‍ പറഞ്ഞത് സമരം പൊളിക്കാനല്ല.’ -എളമരം കരീം പറഞ്ഞു. ‘ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. ഈ സമരം ചെയ്യുന്ന ആളുകള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല.  ഇതിന്റെ ഭാഗമായി ആരോഗ്യമേഖലയിലെ കണക്കെടുപ്പുകള്‍, സര്‍വ്വേകള്‍ […]

Read More

പത്താം ക്ലാസ് വാർഷിക പരീക്ഷ രണ്ട് ഘട്ടങ്ങളായി മാറ്റത്തിനൊരുങ്ങി സിബിഎസ്ഇ

പത്താം ക്ലാസ് വാർഷിക പരീക്ഷ രണ്ട് ഘട്ടങ്ങളായി മാറ്റത്തിനൊരുങ്ങി സിബിഎസ്ഇ.. അടുത്ത അധ്യയന വർഷം മുതൽ പുതിയ മാറ്റത്തിനു ഒരുങ്ങുന്നത്.വിദ്യാര്‍ഥികള്‍ക്ക് രണ്ട് പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരട് മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം.കരട് മാനദണ്ഡങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. മാർച്ച് ഒൻപത് വരെ പൊതുജനത്തിന് അഭിപ്രായം അറിയിക്കാം. അതിനുശേഷം നയത്തിന് അന്തിമരൂപം നൽകും. പരീക്ഷാ രീതി 2026ൽ ആരംഭിക്കുമെന്നാണ് സൂചന. ആദ്യഘട്ടം ഫെബ്രുവരി 17 മുതൽ മാർച്ച് ആറ് വരെയും രണ്ടാം […]

Read More

പോക്സോ കേസ് അതിജീവിതയെ സഹായിക്കാനെന്ന വ്യാജേന ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു; പോലീസുകാരൻ അറസ്റ്റിൽ

പോക്സോ കേസ് അതിജീവിതയെ സഹായിക്കാനെന്ന വ്യാജേന ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുൺ തോനെപ്പയെയാണ് മൈകോ ലോ ഔട്ട് പോലീസ് അറസ്റ്റുചെയ്തത്.പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അയൽവാസിയായ യുവാവ് പീഡിപ്പിച്ചെന്നാരോപിച്ച് പെൺകുട്ടിയും അമ്മയും കഴിഞ്ഞ ഡിസംബറിലാണ് ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിലെത്തിയത്. വിക്കി എന്നയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി.ഈ കേസിൽ സഹായിക്കാനെന്ന വ്യാജേന അരുൺ തോനെപ്പ പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു. ജോലി കണ്ടെത്തി നൽകാമെന്ന് […]

Read More

സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

വീട്ടിൽ കയറി തല അടിച്ചുപൊട്ടിക്കും സിപിഎം നേതാക്കൾക്കെതിരെ ഭീഷണിയുമായി പിവി അൻവർ.മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും അൻവർ കൂട്ടിച്ചേർത്തു.’ഒരു തർക്കവുമില്ല ഞങ്ങൾ തലയ്ക്കേ അടിക്കൂ. പറഞ്ഞുവിടുന്ന തലകൾക്കെതിരെ അടിക്കും. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ല. മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൻ കുടുംബത്തിന്റെ അടക്കം പണി തീർത്തുകളയുമെന്നാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. […]

Read More

ഈ വർഷത്തെ മഹാകുംഭമേളയ്‌ക്ക് പുണ്യ സ്‌നാനത്തോടെ സമാപനം

പൗഷ് പൗർണമി ദിനത്തിൽ ആരംഭിച്ച പ്രയാഗ്‌രാജ് മഹാകുംഭമേളയ്‌ക്ക് മഹാശിവരാത്രി ദിവസമായ ഇന്നത്തെ പുണ്യ സ്‌നാനത്തോടെ സമാപനം. ഇന്ന് പ്രധാന സ്നാനം നടക്കും. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി പുണ്യം തേടി പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. ഇതുവരെ 62 കോടിയിൽപ്പരം തീർത്ഥാടകരെത്തിയെന്നാണ് യുപി സർക്കാരിന്റെ കണക്കുകൾ. ഇന്ന് രാവിലെ മുതൽ നല്ല തിരക്കാണ് സ്ഥലത്ത് അനുഭവപ്പെടുന്നത്. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്.മെഡിക്കൽ യൂണിറ്റുകൾ 24 മണിക്കൂറും സജ്ജം. ഇന്നലെ 15,000ൽപ്പരം ശുചീകരണ […]

Read More

ഓപ്പറേഷൻ എലഫന്റ് ദൗത്യം ഇന്ന് തുടങ്ങും

കണ്ണൂരിലെ ആറളം ഫാമിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കാട്ടാനകളെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ എലഫന്റ് ദൗത്യം ഇന്ന് തുടങ്ങും.ഫാമിലും പുനരധിവാസ മേഖലയിലുമായി തമ്പടിച്ച കാട്ടാനകളെയാണ് നീക്കം ചെയ്യുക.വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന ആവശ്യപ്പെട്ട് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് നേതൃത്വം നൽകുന്ന ഉപവാസ സമരം ഇന്ന് ഇരിട്ടിയിൽ നടക്കും.രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ദൗത്യത്തിന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസ മേഖലയിൽ തമ്പടിച്ച ആനകളെയാണ് ആദ്യം കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നത്. 50 അംഗ വനപാലക സംഘത്തിനാണ് […]

Read More