പത്താം ക്ലാസ് വാർഷിക പരീക്ഷ രണ്ട് ഘട്ടങ്ങളായി മാറ്റത്തിനൊരുങ്ങി സിബിഎസ്ഇ.. അടുത്ത അധ്യയന വർഷം മുതൽ പുതിയ മാറ്റത്തിനു ഒരുങ്ങുന്നത്.
വിദ്യാര്‍ഥികള്‍ക്ക് രണ്ട് പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരട് മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം.കരട് മാനദണ്ഡങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. മാർച്ച് ഒൻപത് വരെ പൊതുജനത്തിന് അഭിപ്രായം അറിയിക്കാം. അതിനുശേഷം നയത്തിന് അന്തിമരൂപം നൽകും. പരീക്ഷാ രീതി 2026ൽ ആരംഭിക്കുമെന്നാണ് സൂചന. ആദ്യഘട്ടം ഫെബ്രുവരി 17 മുതൽ മാർച്ച് ആറ് വരെയും രണ്ടാം ഘട്ടം മെയ് അഞ്ച് മുതൽ 20 വരെയും നടക്കും. രണ്ട് ഘട്ടങ്ങളിലും പരീക്ഷാ കാലയളവ് 16-18 ദിവസമായി ചുരുക്കും. നിലവിലെ 32 ദിവസത്തെ ദൈര്‍ഘ്യത്തിന്റെ പകുതിയായാണ് ചുരുങ്ങുക. രണ്ട് പരീക്ഷകളും നിലവിലുള്ള മുഴുവൻ സിലബസും പാഠപുസ്തകങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *