ആശ വര്‍ക്കര്‍മാർക്കെതിരെ  സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം പരിഹസിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സര്‍ക്കാര്‍ അവരോട് ജോലിക്ക് കയറാന്‍ പറഞ്ഞത് സമരം പൊളിക്കാനല്ല.’ -എളമരം കരീം പറഞ്ഞു.

‘ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. ഈ സമരം ചെയ്യുന്ന ആളുകള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല.  ഇതിന്റെ ഭാഗമായി ആരോഗ്യമേഖലയിലെ കണക്കെടുപ്പുകള്‍, സര്‍വ്വേകള്‍ ഒന്നും നടക്കാതെയാകും. ഇതെല്ലാം കേന്ദ്രം ആവിഷ്‌കരിക്കുന്ന പദ്ധതിയാണ്. സര്‍വേകള്‍ യഥാസമയം നമ്മളെടുത്ത് കൊടുക്കുന്നില്ലെങ്കില്‍ ആ രോഗനിര്‍മ്മാര്‍ജ്ജനത്തിന് നല്‍കുന്ന കേന്ദ്രഫണ്ട് നഷ്ടപ്പെടും. അപ്പൊ ഇത്തരം ജോലികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് പോകുന്നത് ശരിയല്ല. ഒരു ദിവസമോ രണ്ട് ദിവസമോ ആണെങ്കില്‍ എങ്ങനെയെങ്കിലും സഹിക്കാം. 

Leave a Reply

Your email address will not be published. Required fields are marked *