പ്രതിഭ എംഎൽഎ യുടെ മകനെതിരായ കേസ് :എക്സൈസ് ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് നിർദേശം
കായകുളം പ്രതിഭ എംഎൽഎ യുടെ മകനെതിരായ കഞ്ചാവ് കേസിൽ രണ്ട് ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് നിർദേശം. ഈ മാസം അവസാനം ഹാജരാകണമെന്ന നിർദ്ദേശം നൽകി എക്സൈസ് കമ്മിഷണർ. യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ. കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോടാണ് തിരുവനന്തപുരത്തെ എക്സൈസ് ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ എക്സൈസ് കേസെടുത്തത് കഴിഞ്ഞ നവംബറിലാണ്. […]
Read More
