ആറളത്ത് പ്രതിഷേധം ശക്തം;കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ പ്രതിഷേധക്കാർ അനുവദിച്ചില്ല

കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ. സ്ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും നാട്ടുകാർ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാരുടെ പ്രതിഷേധം. റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോ​ഗിച്ചു നീക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. വനംവകുപ്പിനോട് ഉദ്യോ​ഗസ്ഥരോടുമാണ് പ്രതിഷേധമെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രിയും […]

Read More

പാതിവില തട്ടിപ്പ്;ലാലി വിന്‍സന്റിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ അന്വേഷണ കമ്മിഷന്‍ ആവശ്യപ്പെട്ടാലുടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ലാലി വിന്‍സന്റിനോട് കോടതി പറഞ്ഞു. അതെ സമയം മറ്റുപ്രതികള്‍ മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി […]

Read More

മതവിദ്വേഷ പരാമർശം:പി.സി. ജോര്‍ജിനെ വൈകുന്നേരം ആറുമണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ടെലിവിഷൻ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ. ഈരാറ്റുപേട്ട മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. വൈകിട്ട് ആറ് മണി വരെയാണ് കസ്റ്റഡി.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജ് കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ, കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കോടതി തീരുമാനത്തിന് പിന്നാലെ പിസി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്ന് വൈകിട്ട് ആറ് മണിക്ക് വീണ്ടും […]

Read More

ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് ഒരാൾ മരിച്ചു;ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു.തിരുവനന്തപുരം ആക്കുളത്ത് ആണ് സംഭവം. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം. ആക്കുളം പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.അമിത വേഗതയിൽ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. […]

Read More

പോലീസ് സേനയിലെ കായികക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റു;നിയമനം പാളി

അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് താരങ്ങളുടെ പൊലീസ് സേനയിലെ നിയമന നീക്കം പാളി.ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യമത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു നീക്കം.ഷിനു ചൊവ്വക്കും ചിത്ത രേശ് നടേശനും ജോലി നൽകാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതോടനുബന്ധിച്ച് എം ആർ അജിത് കുമാറിനെ പൊലീസിന്റെ സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് മാറ്റി‌യിരുന്നു. പകരം എസ് ശ്രീജിത്തിന് ചുമതല നൽകി.സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ […]

Read More

വന്യജീവി എന്ന് കരുതി വെടിയുതിർത്തുവെടിയേറ്റ് സഹോദരി ഭർത്താവിന് ദാരുണാന്ത്യം

ഒഡിഷയിൽ കാട്ടുപന്നിയെന്ന് കരുതി വെടിയുതിർത്തു, വേട്ടയ്ക്കിടെ വെടിയേറ്റ് സഹോദരി ഭർത്താവ് മരിച്ചു. ഒഡിഷയിസെ ദെൻകനാലിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ഫാസി ഗ്രാമത്തിന് സമീപത്തെ വനമേഖലയിൽ വേട്ടയ്ക്കിറങ്ങിയ സംഘം ഒപ്പമുണ്ടായിരുന്ന ഒരാളെ അബദ്ധത്തിൽ വെടിവച്ച് വീഴ്ത്തിയത്. സംഭവത്തിൽ മരിച്ചയാളുടെ ഭാര്യാ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.47കാരനായ ഗോബിന്ദ നായിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ കലാംഗ സ്വദേശിയാണ്. ഇയാളുടെ ഭാര്യയുടെ സഹോദരനായ രമേശ് നായിക് ആണ് 47കാരനെ വെടിവച്ച് വീഴ്ത്തിയത്. വാരാന്ത്യങ്ങളിൽ ഇവർ ഒരുമിച്ച് ഫാം ഹൌസിന് സമീപത്തെ വനമേഖലയിൽ […]

Read More

പാലക്കാട്ട് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ലാബ് ജീവനക്കാരി മരിച്ചു

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുലാപ്പറ്റ സ്വദേശിനി ദീപ മാത്യു ആണ് (38) മരിച്ചത്.പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് ദീപ. ഇന്ന് രാവിലെ ജോലിക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലേത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മഴുവഞ്ചേരി സ്വദേശിയായ ബിനോയ് ആണ് […]

Read More

ആർക്കുവേണ്ടിയാണ് ഈ സമര നാടകംആശാ വർക്കർമാരുടെ സമരത്തെ വിമർശിച്ച് എളമരം കരീമിന്റെ ലേഖനം

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ഏതാനും ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണതെന്ന് എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ആർക്കുവേണ്ടിയാണ് ഈ സമര നാടകം എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയിരിക്കുന്നത്. മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് പൊമ്പിളൈ ഒരുമ എന്ന പേരില്‍ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണിത്. ഇതേ മാതൃകയില്‍ ചില അരാജക സംഘടനകള്‍ ഏതാനും ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് […]

Read More

തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ;സ്ഥിരീകരിക്കാൻ കഴിയാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ

തോട്ടുമുക്കത്ത് വന്യമൃ​ഗം വളർത്തുനായയെ കടിച്ച് കൊന്നത് പുലിയെന്ന് നാട്ടുകാർ . എന്നാൽ സ്ഥിരീകരിക്കാൻ കഴിയാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ.ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ കഴിഞ്ഞ കുറേ ദിവസമായി പുലിയെ കണ്ടതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.കോഴിക്കോട് തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ. വന്യമൃ​ഗം വളർത്തുനായയെ കടിച്ചുകൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളർത്തു നായയെയാണ് കൊണ്ടുപോയത്. ചങ്ങലയിൽ നായയുടെ തലമാത്രമാണ് ഉള്ളത്.നായയെ കൊണ്ടുപോയത് പുലി ആണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ […]

Read More

കുന്ദമംഗലം ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർമ്മച്ചെപ്പ് രണ്ടാം വാർഷികാഘോഷിച്ചു

കുന്ദമംഗലം ഹൈസ്‌കൂൾ എസ്.എസ്.എൽ.സി 82 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – ഓർമചെപ്പ് രണ്ടാം വാർഷികാഘോഷം അസിസ്റ്റന്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷനായി.സെക്രട്ടറി തൈക്കണ്ടി അസീസ്, ബിന്ദുജി, ആശാലത, പ്രകാശൻ പൊയിലിങ്ങൽ, രാജൻ ഒഴയാടി, ചാലിൽ അസീസ് , ശശികുമാർ കവാട്ട് പ്രസംഗിച്ചു.നന്മ കലോത്സവത്തിൽ വിജയികളായ ഗായകർ കെ.ടി സതീഷ്, അസീസ് തൈക്കണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികൾ, അംഗങ്ങൾക്ക് ഗിഫ്റ്റ് വിതരണം എന്നിവ നടന്നു.

Read More