ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

ചുങ്കത്തറയിൽ ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്ക് യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി.. അവിശ്വാസപ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.നുസൈബ സുധീറിനെ കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം സിപിഎം രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. തൃണമൂൽ കോൺഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പിവി അൻവർ ഇടപെട്ടതോടെയാണ് നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്നാണ് വിവരം.ചുങ്കത്തറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനായിരുന്നു. […]

Read More

ഡൽഹി നിയമസഭ; അതിഷി ഉൾപ്പെടെ 12 എംഎൽഎമാരെ സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു

ഡൽഹി നിയമസഭയിൽ ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പെടെ എഎപി എംഎൽമാരെ മാർഷൽമാരെ വിളിച്ച് സഭയിൽ നിന്ന് പുറത്താക്കി. മദ്യനയ അഴിമതി അടക്കം 14 സിഎജി റിപ്പോർട്ടുകൾ മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്ത് വെച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിനെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയിൽ പ്രതിഷേധിച്ചത്. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം തുടർന്നു. തുടർന്ന് മാർഷൽമാരെ വിളിച്ച് […]

Read More

വെളുത്തുള്ളി വിലയിൽ വൻ ഇടിവ്

ഒരു ഇടവേളക്ക് ശേഷം വെളുത്തുള്ളി വിലയിൽ വൻ ഇടിവ്. നഗരത്തിലെ പച്ചക്കറി കടകളിൽ നിലവിൽ വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 100-120 രൂപയായി. പാളയത്തെ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ വെളുത്തുള്ളിയുടെ വില ഗുണനിലവാര വ്യത്യാസമനുസരിച്ച് 65 രൂപ മുതൽ 90 വരെയാണ്. കഴിഞ്ഞ മാസം 400 രൂപ വരെ വിലയുണ്ടായിരുന്നയിടത്ത് നിന്നാണ് ഇത്രവേഗം വിലയിൽ കുറവുണ്ടായത്. രണ്ടുമാസം മുൻപ് വെളുത്തുള്ളിക്ക് റെക്കോർഡ് വിലയായിരുന്നു, 440 രൂപ. ആറുമാസം മുൻപ് 250 രൂപയിൽ താഴെയായിരുന്നു വില. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ […]

Read More

ചുങ്കത്തറയിൽ യുഡിഎഫ് -എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനിടെ സംഘർഷം . അവിശ്വാസ പ്രമേയ ചർച്ചക്കിടെ യുഡിഎഫ് -എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി.പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നുസൈബയുടെ ദേഹത്ത് എൽഡിഎഫ് അംഗങ്ങൾ ചാണകവെള്ളം തളിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. പി.വി അൻവർ ബസിൽ ഗുണ്ടകളെയിറക്കിയെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.ഇരുകക്ഷികൾക്കും പത്ത് അംഗങ്ങൾ വീതമുള്ള പഞ്ചായത്തിൽ പി.വി അൻവറിന്‍റെ പിന്തുണയോടെയാണ് യുഡിഎഫിന്‍റെ അവിശ്വാസ നീക്കം.

Read More

മനുഷ്യരാകുന്നതിനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കാം’:റഫീക്ക് അഹമ്മദ്

കേരളത്തിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.’അടുത്ത ഒരു അദ്ധ്യായന വര്‍ഷം ഊര്‍ജ്ജതന്ത്രവും രസതന്ത്രവും കണക്കും എല്ലാം മാറ്റി വെയ്ക്കാം. മനുഷ്യരാകുന്നതിനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കാം’ എന്നായിരുന്നു റഫീക്ക് അഹമ്മദിന്റെ കഴിഞ്ഞദിവസത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പിന്നാലെ പുതിയ സിനിമകളിലെ നായകകഥാപാത്രങ്ങളെ വിമര്‍ശിച്ചും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read More

യുഎൻ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ റഷ്യയ്‌ക്കൊപ്പം അമേരിക്കയും

യുക്രൈനും യൂറോപ്യൻ സഖ്യകക്ഷികളും അവതരിപ്പിച്ച ‘യുക്രൈനിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം നടപ്പാക്കണം’ എന്ന കരട് പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ റഷ്യയ്‌ക്കൊപ്പം അമേരിക്കയും. 193 അംഗ യുഎൻ പൊതുസഭ തിങ്കളാഴ്ച വോട്ട് ചെയ്​തത്​.മൂന്ന് വർഷം മുമ്പ് ആരംഭിച്ച യുദ്ധത്തിനിടെ ആദ്യമായാണ്​ യുഎന്നിൽ അമേരിക്ക റഷ്യക്ക്​ അനുകൂലമായി വോട്ട്​ ചെയ്യുന്നത്​. യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക ഒഴികെയുള്ള ജി7 രാജ്യങ്ങളും കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി. അതേസമയം, റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ ചൈനയ്‌ക്കൊപ്പം […]

Read More

സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തിരുവനന്തപുരം കോർപ്പറേഷൻ – ശ്രീവരാഹം വാർഡ് സിപിഎം സിറ്റിംഗ് സീറ്റ് നിലനിർത്തി. 12 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി മിനിയെ വി ഹരികുമാർ പരാജയപ്പെടുത്തിയത്.കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളിയിലെ സിപിഎം സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. 169 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ജറോൺ വിജയിച്ചത്. പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറയിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എസ്‌ഡിപിഐ പിടിച്ചെടുത്തു. കോൺഗ്രസ് മൂന്നാമതെത്തി. 674 വോട്ടുകൾക്കാണ് എസ്‌ഡിപിഐ സ്ഥാനാർത്ഥി മുജീബ് […]

Read More

കോട്ടയത്ത് ജിബിഎസ് ബാധിച്ച് വയോധികൻ മരിച്ചു

ജി.ബി.എസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.കാവന തടത്തിൽ ജോയ് ഐപ് ആണ് മരിച്ചത്. കേരളത്തിൽ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്നാണ് വിവരം. എന്നാൽ ആരോഗ്യവകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.ഫെബ്രുവരി ഒന്നിനാണ് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്ന് ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നിന് രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ […]

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം.പുലര്‍ച്ചെ 6.10നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഒഡിഷയിലെ പുരിയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ട്

Read More

ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ

ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാൽ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. കുറഞ്ഞ അളവിലാണെങ്കിലും മാർപാപ്പയ്ക്ക് ഇപ്പോഴും ഓക്‌സിജൻ നൽകുന്നുണ്ട്. നേരിയ വൃക്ക തകരാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്.മാർപാപ്പ സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി മുറിയിൽ എഴുന്നേറ്റു നടക്കാൻ കഴിയുന്നുണ്ടെന്നും ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ജോലി പുനരാരംഭിച്ചു. വൈകുന്നേരം ഗാസയിലെ കത്തോലിക്കാ ഇടവകയിലേക്ക് ഒരു ഫോൺ സന്ദേശം അയച്ചു. […]

Read More