സമരം നടത്തുന്നത് ഈര്‍ക്കില്‍ സംഘടന; ആശ വര്‍ക്കര്‍മാർക്കെതിരെ വീണ്ടും പരിഹാസവുമായി എളമരം കരീം
ആശ വര്‍ക്കര്‍മാർക്കെതിരെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം പരിഹസിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സര്‍ക്കാര്‍ അവരോട് ജോലിക്ക് കയറാന്‍ പറഞ്ഞത് സമരം പൊളിക്കാനല്ല.’ -എളമരം കരീം പറഞ്ഞു. ‘ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. ഈ സമരം ചെയ്യുന്ന ആളുകള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. ഇതിന്റെ ഭാഗമായി ആരോഗ്യമേഖലയിലെ കണക്കെടുപ്പുകള്‍, സര്‍വ്വേകള്‍ […]
Read More
