തത്കാൽ ടിക്കറ്റ് ബുക്കിങ്‌ സമയം മാറുമെന്ന വാർത്ത; വ്യാജമെന്ന് ഇന്ത്യൻ റെയിൽവേ

തത്കാൽ ടിക്കറ്റ് ബുക്കിങ്‌ സമയം മാറുമെന്ന വാർത്ത; വ്യാജമെന്ന് ഇന്ത്യൻ റെയിൽവേ

തത്കാൽ’ ടിക്കറ്റ് ബുക്കിങ്‌ സമയം മാറുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ. ബുക്കിങ്‌ സമയം മാറിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും റെയിൽവേ വ്യക്തമാക്കി. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ്‌ ആരംഭിക്കുന്നത്‌ രാവിലെ 10നും സ്ലീപ്പർ, സെക്കൻഡ് എന്നിവയ്ക്കുള്ള ബുക്കിങ്‌ 11 മണിക്കുമായിരുന്നു. എന്നാൽ 15 മുതൽ ഇതിൽ മാറ്റം വരുമെന്നും 11 മണിക്കും 12 മണിക്കുമാകും ബുക്കിങ്‌ എന്നുമായിരുന്നു പ്രചാരണം.ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻഡ്‌ ടൂറിസം […]

Read More
 ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി; സുപ്രീം കോടതി ഉത്തരവിൽ നിയമ യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍

ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി; സുപ്രീം കോടതി ഉത്തരവിൽ നിയമ യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍

രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങി കേന്ദ്ര സർക്കാർ.ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പുന പരിശോധന ഹര്‍ജി നൽകാനാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹർജി നൽകാനുള്ള നീക്കങ്ങൾ തുടങ്ങി.സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്‍റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ചിന് മുൻപാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നൽകുക.ഗവർണർമാർ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതിനെതിരെ കർശന താക്കീതാണ് […]

Read More

കാറിൽ വിൽപനക്കായി കൊണ്ടു വന്ന എംഡിഎംഎ യുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : വലിയങ്ങാടി ഭാഗത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം.എ യുമായി ബേപ്പൂർ പെരച്ചനങ്ങാടി സ്വദേശി അദീപ് മഹലിൽ അദീപ് മുഹമദ്ദ് സാലി.കെ. പി ( 36 ) അരക്കിണർ സ്വദേശി മാത്തോട്ടം വലിയകത്ത് ഹൗസിൽ സർജിത്ത് കെ ( 34), പയ്യാനക്കൽ സ്വദേശി കുറ്റിക്കാട് നിലം പറമ്പ് ഷിഫാസ് ഹൗസിൽ മുഹമദ്ദ് നഹൽ ( 30) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും […]

Read More

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ നിന്നും നാലുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.അട്ടപ്പാടി മേലെമുള്ള സ്വദേശിനിയായ സംഗീതയുടെ പെണ്‍കുഞ്ഞിനെയാണ് ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനിയായ നിമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കോട്ടത്തറ ആശുപത്രിയില്‍വെച്ചാണ് കുഞ്ഞിനെ കാണാതായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഗീത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്നു നിമ്യ. പതിയെ സംഗീതയുമായി സൗഹൃദം സ്ഥാപിക്കുകയും എന്തെങ്കിലും ആവശ്യത്തിന് മുറിവിട്ട് പുറത്തുപോകണം എന്നുണ്ടെങ്കില്‍ താന്‍ കുഞ്ഞിനെ നോക്കിക്കോളാം […]

Read More

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പ് നിർമ്മാണത്തിന് തുടക്കമായി

വയനാടിൽ ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണത്തിനു തുടക്കമായി.വെല്ലുവിളികൾ മറികടന്ന് പുനരധിവാസം പൂർത്തികരിക്കാൻ പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടുപോവുകയാണ്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു.അത് കൂടാതെയാണ് ഈ തുക കൂടി കെട്ടി വച്ച് […]

Read More

മയക്കുമരുന്നു കടത്തിന്റെ പ്രധാന കണ്ണികൾ പിടിയിൽ

കാരന്തൂരില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ മയക്കുമരുന്നു കടത്തിന്റെ സുപ്രധാന കണ്ണികൾ പിടിയിൽ.ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ 2 പേരാണ് പിടിയിലായത്. പത്തനംത്തിട്ട സ്വദേശിദിലിപ് ഖാൻ,വയനാട് സ്വദേശി മുഹമ്മദ് റിയാസ് (24), എന്നിവരാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികൾ ഫ​റോ​ക്ക് പു​റ്റെ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടി​യാ​ട്ടി​ൽ ഹൗ​സി​ൽ വി. ​ഷ​ഫ്‌​വാ​ൻ (31), ഞാ​വേ​ലി പ​റ​മ്പി​ൽ ഹൗ​സി​ൽ എ​ൻ.​പി. ഷ​ഹ​ദ് (27) നേരത്തെ പിടിയിലാണ്. ഇവർ റിമാൻഡിലാണ്.ഇവരെ  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാവുന്നത്. കുന്ദമംഗലം എസ്.എച്ച് […]

Read More

ആലപ്പുഴയിൽ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് കുടുംബം

ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് കുടുംബം. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്- ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മി (9)യാണ് മരിച്ചത്. കായംകുളം എബ്നൈസർ ആശുപത്രിക്കെതിരെയാണ് പ്രതിഷേധം.കഴിഞ്ഞ 10-ാം തീയതി ആണ് കുട്ടിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ശരീരവേദനയും വയറുവേദനയും ഉണ്ടായിരുന്നു. പനി മുർച്ഛിച്ചതോടെ ഇന്ന് രാവിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരിച്ചത്. കുഞ്ഞിന് പനി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന വിവരം ആശുപത്രി അധികൃതർ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. […]

Read More

നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യവും ഭീകരവാദികളും ഏറ്റുമുട്ടി; ജവാന് വീരമൃത്യു

രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ സൈനികന്‌ വീരമൃത്യു. 9 പഞ്ചാബ് റെജിമെന്റിലെ സുബേദാറായ കുല്‍ദീപ് ചന്ദാണ് വീരമൃത്യു വരിച്ചത്. സുന്ദര്‍ബനിയിലെ കേരി-ബൈട്ടല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയോടെയാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.കുല്‍ദീപ് ചന്ദിന്റെ ജീവത്യാഗവും അദ്ദേഹത്തിന്റെ ടീമിലെ മറ്റ് അംഗങ്ങളുടെ ആത്മസമര്‍പ്പണവും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ പരാജയപ്പെടുത്തിയതായി സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിലിട്ടറി യൂണിറ്റായ വൈറ്റ് നൈറ്റ് കോര്‍പ്പ്‌സ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ […]

Read More

കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ. മുരളീധരൻ

കോൺഗ്രസിലെ സംസ്ഥാനത്തെ മുഴുവൻ മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ. മുരളീധരൻ. ലീഡർ കെ. കരുണാകരൻ മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്നാണ് മുരളീധരൻ വിട്ടുനിന്നത് .

Read More

ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഒരാൾ മരിച്ചു

ഡൽഹിയിൽ ശക്തമായ മഴയിലും പൊടിക്കാറ്റിലും ഒരാൾ മരിച്ചു. ഡൽഹിയിലെ മധു വിഹാർ പിഎസ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ പൊടിക്കാറ്റിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ പ്രദേശത്തെ വ്യോമഗതാഗതം താറുമാറായി.കുറഞ്ഞത് 205 വിമാനസർവീസുകൾ വൈകുകയും 50 തോളം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. ഇതോടെ ഡൽഹി വിമാനത്താവളത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിലായി. വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ യാത്രക്കാർ […]

Read More