സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി നസ്രിയ നസീമിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഒരു റെഡ് ഫ്‌ളാഗുമായി ബന്ധപ്പെട്ട് സ്‌റ്റോറി പങ്കുവച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലും റെഡ്ഡിറ്റിലുമടക്കം ചര്‍ച്ചകള്‍ പുകയുന്നത്.

‘ചുവപ്പ് കണ്ടാല്‍ പിന്നാലെ പായുന്ന കാളകള്‍ക്ക് ഭ്രാന്താണെന്ന് ഞാന്‍ കരുതിയിരുന്നു. ഇപ്പോള്‍ ഇതാ ഇവിടെ ഞാനും’ എന്നായിരുന്നു നസ്രിയ പങ്കുവച്ച കുറിപ്പ്. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ നടക്കാന്‍ തുടങ്ങിയത്. സാധാരണ ‘റെഡ് ഫ്‌ളാഗ്’ എന്ന പ്രയോഗം മോശം പാര്‍ട്ണറെയോ ബന്ധങ്ങളെയോ സൂചിപ്പിക്കുന്നതിനാണ് ഉപയോഗിക്കാറ്. ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങളും കരിയറിലെ പ്രശ്‌നങ്ങള്‍ ആണെന്ന തരത്തിലും പോസ്റ്റ് ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ നിറയെ ഈ പോസ്റ്റിന്റെ അര്‍ഥം കണ്ടുപിടിക്കാനുള്ള തിരക്കിലാണ്. ചുവപ്പ് കണ്ടാല്‍ വിറളി പിടിക്കുന്ന കാളയെ പോലെ തന്നെയാണ് താന്‍ എന്നാണ് നസ്രിയ ഉദ്ദേശിച്ചതെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ നസ്രിയയുടെ കരിയര്‍ പ്രശ്‌നങ്ങളാണ് റെഡ് ഫ്‌ളാഗ് എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്ന് മറ്റൊരു വിഭാഗവും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *