നടൻ രവികുമാറിന് വിട

നിരവധി നായക കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച മുതിര്‍ന്ന നടന്‍ രവികുമാര്‍ (71) അന്തരിച്ചു.വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ചെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Read More

ആശമാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ്

ആശാവര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തില്ല. ആശമാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടുവെന്നും കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.അതേസമയം തങ്ങള്‍ പരമാവധി താഴ്ന്നുവെന്ന് ആശമാര്‍ പറഞ്ഞു. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും സര്‍ക്കാര്‍ പരിഗണിച്ചില്ല. ചര്‍ച്ചക്ക് ആരോഗ്യമന്ത്രി തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു.ഇന്നലെ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ചര്‍ച്ച ഉണ്ടായില്ലെങ്കില്‍ […]

Read More

സര്‍വകാല ഉയരത്തില്‍ നിന്നും സ്വര്‍ണ വിലയില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 1,280 രൂപയാണ് കുറഞ്ഞത്. സ്വര്‍ണ വില 67,200 രൂപയിലെത്തി. ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. ഇന്നലെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തിരിച്ചടി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ 68,480 രൂപ എന്ന സര്‍വകാല ഉയരത്തിലായിരുന്നു സ്വര്‍ണ വില.തുടര്‍ച്ചയായുള്ള വില വര്‍ധനയ്ക്കിടെ ആദ്യമായാണ് ഇത്രയും വലിയ തുക സ്വര്‍ണ വിലയില്‍ കുറയുന്നത്. ഇന്നത്തെ ഇടിവോടെ പത്ത് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 76,130 രൂപയ്ക്ക് മുകളില്‍ വേണം.

Read More

എംഎം മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റി

മധുരയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എംഎം മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഹൃദയസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യപരിശോധക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More

മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് തുടരണോറിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ

മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസിന്റെ നടത്തിപ്പിലെ പാളിച്ചകൾ ഉൾപ്പെടെ പഠിക്കാനും പുതിയ നിർദ്ദേശങ്ങൾ വയ്ക്കാനും സർക്കാർ നിയോഗിച്ച ഡോ.ശ്രീറാം വെങ്കിട്ടരാമൻ കമ്മിറ്റി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതു പഠിച്ചശേഷം തുടരണോയെന്ന് സർക്കാർ തീരുമാനിക്കും. വ്യവസ്ഥകളും നിരക്കുകളും പരിഷ്‌കരിച്ച് ടെൻഡർ വിളിക്കുകയാണ് അടുത്ത നടപടി.2022 ജൂണിൽ മൂന്നു വർഷത്തേക്കാണ് മെഡിസെപ് തുടങ്ങിയത്. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്ക് സർക്കാർ വർഷം നൽകുന്നത് 500 കോടിയാണ്. എന്നാൽ,​ ആദ്യവർഷം തന്നെ 717കോടിക്ക് ക്ലെയിം വന്നു. 697കോടി രൂപയുടേത് അംഗീകരിച്ച് പണം നൽകി. പ്രീമിയത്തിൽ […]

Read More

ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി

എമ്പുരാൻ ചിത്രത്തിന്റെ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി.കേരളത്തിൽ നിന്നുള്ള ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം.ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. റെയ്ഡിന്റെ വിശദാംശങ്ങൾ പറത്തുവന്നിട്ടില്ല. എമ്പുരാൻ ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം റിലീസായതിനു പിന്നാലെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇ.ഡി ഗോകുലത്തിന്റെ ഓഫിസിൽ റെയ്ഡ് നടത്തുന്നതെന്നാണ് സൂചന

Read More

പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി; തഹസിൽദാറെ സസ്പെൻഡ് ചെയ്തു

പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി വാങ്ങിയ തഹസിൽദാറെ സസ്പെൻഡ് ചെയ്തു. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിനെയാണ് സസ്പെൻഡ് ചെയ്തത് . പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിനാണ് ഇയാൾ 1000 രൂപ കൈക്കൂലി വാങ്ങിയത്.വിജിലൻസ് അറസ്റ്റ് ചെയ്ത സുരേഷ് ചന്ദ്രബോസിനെ റിമാന്റ് ചെയ്‌തിരുന്നു. നേരത്തെ വില്ലേജ് ഓഫീസറായിരിക്കെ കൈക്കൂലിക്കേസില്‍ ഇയാളെ വിജിലന്‍സ് പിടികൂടിയിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ കൈക്കൂലിക്കേസില്‍ സുരേഷ് ചന്ദ്രബോസ് വിജിലന്‍സിന്‍റെ പിടിയിലാകുന്നത്.

Read More

എസ്എഫ്ഐഒ നാടകം രാഷ്ട്രീയ അജണ്ട : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. എസ്എഫ്ഐഒ നാടകം രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.എസ്എഫ്ഐഒ കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. കേസിൽ വിശദമായ വാദം കേൾക്കുന്നതിനിടയിലെ എസ്എഫ്ഐ ഒ നീക്കം ഗൗരവമായി പരിശോധിക്കണം. വഴിവിട്ട ഒരു സഹായവും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

Read More

പ്രിയങ്ക ഗാന്ധി വിപ്പ് ലംഘിച്ച് പാർലമെന്റിൽ എത്താത്തത് കളങ്കമായെന്ന് സുപ്രഭാതം മുഖപ്രസംഗം

‘വഖഫ് ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് കളങ്കമായെന്ന് സുപ്രഭാതം മുഖപ്രസംഗം.മുസ്‍ലിംകളുടെ ഭരണഘടനാവകാശങ്ങൾ ബിജെപി ബുൾഡോസർ ചെയ്യുമ്പോൾ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നിൽക്കും. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ബില്ലിൽ പ്രതിപക്ഷ നേതാവായി രാഹുല്‍ഗാന്ധി എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും ഉയർന്നു തന്നെ നിൽക്കുമെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു

Read More

പോക്‌സോ കേസ് പ്രതി വീണ്ടും പോക്‌സോ കേസിൽ അറസ്റ്റിലായി

പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. നരിക്കുനി പാലത്ത് സ്വദേശി ജംഷീർ (42)ആണ് പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇയാൾക്കെതിരെ വയനാട് കൽപ്പറ്റയിലും പോക്സോ കേസുണ്ട്.സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ സംശയം തോന്നിയ വിദ്യാർത്ഥി ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നിസാര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്ദമംഗലം സബ്ഇൻസ്പെക്ടർ നിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ […]

Read More