കരുമാലൂർ വധക്കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി

കരുമാലൂരിൽ പിതൃ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു. പ്രതിക്കെതിരായ കുറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്ന് പറവൂർ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പ്രോസിക്യൂഷന്റെ വാദങ്ങൾ സംശയതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും വിധിയിൽ കോടതി വ്യക്തമാക്കി.2024 ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.കൊലപാതക ദിവസം രാവിലെ മദ്യപിച്ചെത്തിയ പിതൃസഹോദരനായ രാജപ്പൻ അരുണിനെ ഉപദ്രവിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു. അരുൺ അംഗ്ലേയറിന്റെ കഷണം കൊണ്ട് രാജപ്പനെ തലക്കടിച്ചു വീഴ്‌ത്തി. തുടർന്ന് നെഞ്ചിലും വയറ്റിലും ചവിട്ടി പരുക്കേൽപ്പിച്ചു. അവശനായ രാജപ്പനെ വൈകിട്ട് […]

Read More

മഴക്കാല രോഗ പ്രതിരോധം: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം ഊർജിതമാക്കും:ജില്ലാ കളക്ടർ

മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം ഊർജിതമാക്കും. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി എന്നിവയുടെ ഹോട്ട്‌ സ്പോട്ടുകള്‍, രോഗപ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. ആരോഗ്യ ജാഗ്രത കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തന രൂപരേഖയും യോഗം ചര്‍ച്ച ചെയ്തു.ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ […]

Read More

ഐബി ഉദ്യോഗസ്ഥയുടെ മരണം: സഹപ്രവര്‍ത്തകൻ സുകാന്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്‍ത്തകൻ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. ഐബി ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുവതി ഗര്‍ഭചിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകള്‍ പൊലീസിനു ലഭിച്ചിരുന്നു.ഇതിനിടെ കഴിഞ്ഞ ദിവസം സുകാന്ത് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിച്ച ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും […]

Read More

മാലിന്യ മുക്ത നവകേരളം; അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് സമാപനം കുറിച്ചുകൊണ്ട് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. പ്രഖ്യാപന ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂർണ ഹരിത അയൽകൂട്ടം, ഓഫീസ്, വിദ്യാലയം/കലാലയം, അംഗൻവാടി, സമ്പൂർണ ശുചിത്വ ടൗൺ, വാർഡ് തുടങ്ങി വിവിധ പ്രഖ്യാപനങ്ങളും നടത്തി.കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ […]

Read More

ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി 420 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് ലഹരി വിൽപ്പനയിലെ പ്രധാനകണ്ണി 420 ഗ്രാം എംഡിഎംഎ പിടിയിൽ.നെടുമങ്ങാട് സ്വദേശി സുനീർ ഖാനാണ് അറസ്റ്റിലായത്. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. നേരത്തെയും ഇയാളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Read More

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം:3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.യുക്തിപരമായ തീരുമാനത്തിൽ അന്വേഷണം എത്തിച്ചേരണമെന്നും ഈ വർഷത്തെ പൂരം ശരിയായി നടത്തണമെന്നും കോടതി നിർദേശിച്ചു. മാനദണ്ഡങ്ങൾ പാലിച്ചും കൃത്യമായ വ്യവസ്ഥകളോടെയുമാകണം പൂരം നടത്തിപ്പ്. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ നിയമപരമായിത്തന്നെ നേരിടണം. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പോലീസ് മേഥാവിയുടെ മേൽനോട്ടം വേണം. […]

Read More

സവർക്കറെ അപമാനിച്ചെന്ന കേസ്; രാഹുൽ ഗാന്ധി ഹാജരാകണം

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചെന്ന കേസിൽ ഹാജരാകണമെന്ന് അലഹബാദ് ഹൈക്കോടതി. ലഖ്നൗ കോടതിയുടെ സമന്‍സിനെതിരെയായിരുന്നു ഹരജി. സമന്‍സ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി തള്ളി.രാഹുലിന് ലഖ്നൗ കോടതിയെതന്നെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് രാഹുലിന് ലക്നൗ കോടതി സമന്‍സ് അയച്ചത്. സമന്‍സ് ലഭിച്ചിട്ടും രാഹുല്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് കോടതി നേരത്തെ പിഴയിട്ടിരുന്നു.2022ലെ ഭാരത് ജോഡോ യാത്രയിലാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ച് രംഗത്തുവന്നത്.‌ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് […]

Read More

വേനൽമഴ കവർന്നത് കർഷകരുടെ 40.880 ഏക്കറിലെ കൃഷി

കനത്ത ചൂടിന് ആശ്വാസമായി എത്തിയ വേനൽ മഴ കർഷകർക്ക് സമ്മാനിച്ചത് മൂന്ന് കോടിയുടെ നഷ്ടം. വിഷു വിപണി ലക്ഷ്യമാക്കി വിളവിറക്കിയ 402 കർഷകരുടെ 40.880 ഏക്കറിലെ 33293700 കോടി രൂപയുടെ കൃഷിയാണ് മഴ കവർന്നത്. ഏക്കർ കണക്കിന് പച്ചക്കറിയും ഏത്തവാഴയും കുരുമുളകും കപ്പയും നിലം പൊത്തി. ഇതോടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ കർഷകർ കടക്കെണിയിലായി. ഇത്തവണ 204 ശതമാനം അധിക മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. ഇന്നലെ വരെ 22.1 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 67.1 […]

Read More

നരേന്ദ്ര മോദിയും മുഹമ്മദ് യൂനുസുമായും തായ്‌ലൻഡിൽ കൂടിക്കാഴ്‌ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസുമായി തായ്‌ലൻഡിൽ കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെയാണ് കൂടിക്കാഴ്‌ച. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഷെയ്‌ഖ് ഹസീനയെ ബംഗ്ലാദേശ് ഭരണകൂടം പുറത്താക്കിയതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയാണിത്. ബിംസ്റ്റെക് ഉച്ചകോടിക്കിടെയാണ് യൂനുസും മോദിയും കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ചർച്ചകൾക്ക് മുമ്പ് ഇരു നേതാക്കളും ഹസ്‌തദാനം നൽകിയതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഇന്നലെ രാത്രി നടന്ന ബിംസ്റ്റെക് നേതാക്കളുടെ അത്താഴവിരുന്നിൽ മോദിയും യൂനുസും അടുത്തടുത്തായാണ് ഇരുന്നത്. ഇതും രാജ്യങ്ങൾ തമ്മിലുള്ള […]

Read More

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത് എത്തി,സമരത്തിന്റെ ഭാഗമായ 50 പേർ ബിജെപി യിൽ ചേർന്നു

ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുനമ്പത്ത് എത്തി. . മുനമ്പം സമരപ്പന്തലിൽ മധുരം നൽകി ആഘോഷം. എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു. വഖഫ് ഭേദഗതി നിയമം പാസായി. കേരളത്തിന്റെ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ബില്ല് പാസായതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ ബി ജെ പി യിൽ ചേർന്നു .മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു […]

Read More