അറിയിപ്പുകൾ

അറിയിപ്പുകൾ

ദേശീയ വിരവിമുക്ത ദിനം വ്യാഴാഴ്ച ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ജില്ലയില്‍ ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു. ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിരഗുളിക (ആല്‍ബന്‍ഡസോള്‍) നല്‍കി വിര രോഗ നിയന്ത്രണം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി സ്‌കൂളുകളിലും അങ്കണവാടികളിലും കുട്ടികള്‍ക്ക് സൗജന്യമായി വിരഗുളിക നല്‍കും. അന്നേദിവസം വിരയ്‌ക്കെതിരെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15 – ന് മോപ്പ് അപ്പ് റൗണ്ടിലും ഗുളികകള്‍ ലഭ്യമാക്കും. വിരബാധിതരായ കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയും മൂലം ക്ഷീണിതരായിട്ടാകും […]

Read More
 പശ്ചാത്തല മേഖലയ്ക്കും ശുചിത്വത്തിനും കൃഷിക്കും മുന്‍ഗണന നല്‍കി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്

പശ്ചാത്തല മേഖലയ്ക്കും ശുചിത്വത്തിനും കൃഷിക്കും മുന്‍ഗണന നല്‍കി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്

പശ്ചാത്തല മേഖലയ്ക്കും ശുചിത്വത്തിനും കൃഷിക്കും ലൈഫ് പാര്‍പ്പിട മേഖലയ്ക്കും മുന്‍ഗണന നല്‍കി 2024 -25 മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. 40,25,58,209 രൂപ വരവും 39,72,46,308 രൂപ ചിലവും 53,11,901 രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അവതരിപ്പിച്ചു. പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മ്മാണം 10.19 കോടി, പശ്ചാത്തലമേഖല 2.26 കോടി, ശുചിത്വം 32.23 ലക്ഷം, കൃഷി 75.60 ലക്ഷം, മൃഗസംരക്ഷണം ക്ഷീര മേഖല 71.46 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 52.5 […]

Read More
 സൈബര്‍ ഡിവിഷന്‍ കുറ്റാന്വേഷണ രംഗത്തെ സംസ്ഥാനത്തിന്റെ പുതിയ കാല്‍വെപ്പ്;മുഖ്യമന്ത്രി

സൈബര്‍ ഡിവിഷന്‍ കുറ്റാന്വേഷണ രംഗത്തെ സംസ്ഥാനത്തിന്റെ പുതിയ കാല്‍വെപ്പ്;മുഖ്യമന്ത്രി

കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ് നടത്തുന്നതെന്നും ഇത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെയും ഇടുക്കി കനൈന്‍ സ്‌ക്വാഡ് ആസ്ഥാന മന്ദിരം അടക്കമുള്ള അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക സാങ്കേതികവിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള വളര്‍ച്ചക്കൊപ്പം ഈ മേഖലയിലെ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. സാങ്കേതിക വിദ്യയിലെ പഴുത് ഉപയോഗിചച്ചാണ് തട്ടിപ്പുകള്‍ പലതും നടക്കുന്നത്. ഒരു ഭാഗത്ത് തട്ടിപ്പും മറുഭാഗത്ത് […]

Read More
 കെഎസ്ഇബിയുടെ ‘വാഴവെട്ട്’; കർഷകർക്കുണ്ടായത് വലിയ ബുദ്ധിമുട്ട്

കെഎസ്ഇബിയുടെ ‘വാഴവെട്ട്’; കർഷകർക്കുണ്ടായത് വലിയ ബുദ്ധിമുട്ട്

തൃശൂർ എടത്തിരുത്തി ചൂലൂരില്‍ വൈദ്യുതി ലൈനിനു കീഴിലുള്ള വാഴകള്‍ വെട്ടി നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കൃഷി മന്ത്രി പി.പ്രസാദ് രംഗത്ത്. ഉദ്യോഗസ്ഥരുടേത് നിയമ വിരുദ്ധ നടപടിയാണ്. കർഷകർക്കുണ്ടായത് വലിയ ബുദ്ധിമുട്ടാണ്. വൈദ്യുതി പ്രവഹിക്കാത്ത ലൈനിന് കീഴിലാണ് വാഴ വച്ചത്. വൈദ്യുതി മന്ത്രിയുമായി സംസാരിച്ചു. അടിയന്തിരമായി ഇടപെടാമെന്ന് അദ്ദേഹം ഉറപ്പു നൽകി. കർഷകർക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാകുമെന്ന് ഉറപ്പു നൽകി. ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.മ തിൽ ചാടിക്കടന്ന് കൃഷി നശിപ്പിക്കാൻ ആർക്കും അവകാശമില്ല. നിയമ വിരുദ്ധ പ്രവർത്തനമെന്നാണ് പ്രാഥമിക […]

Read More
 കോൺഗ്രസ് പ്രതിഷേധ ധർണ്ണ 14 ന്

കോൺഗ്രസ് പ്രതിഷേധ ധർണ്ണ 14 ന്

കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ പ്ലാൻ ഫണ്ടിന്റെയും മെയിൻ്റനൻസ് ഗ്രാൻ്റുകളുടെയും മൂന്നാം ഗഡു പദ്ധതിവർഷം തീരുവാൻ 54 ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പോലും നൽകാതെ ഒളിച്ചു കളിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിലും കോൺഗ്രസിന്റെ ജനപ്രതിനിധികളും, മുൻജനപ്രതിനിധികളും, പാർട്ടി നേതാക്കളും ഫെബ്രുവരി 14ന് ബുധനാഴ്ച പ്രതിഷേധ ധർണ്ണയും യോഗങ്ങളും നടത്തുമെന്ന് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന സംസ്ഥാന ചെയർമാൻ എം.മുരളി പറഞ്ഞു. പ്ലാൻ ഫണ്ടിന്റെ 1851 കോടിയും മെയിന്റനൻസ് […]

Read More
 കടിയങ്ങാട്-വണ്ണത്താംമൂഴി (പുല്ല്യോട്ട്) റോഡ് ഉദ്ഘാടനം ചെയ്തു

കടിയങ്ങാട്-വണ്ണത്താംമൂഴി (പുല്ല്യോട്ട്) റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കടിയങ്ങാട്- വണ്ണത്താംമൂഴി (പുല്ല്യോട്ട്) റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ടി അഷറഫ് അധ്യക്ഷത വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു മുഖ്യാതിഥിയായി. 2022-23 വർഷത്തിൽ ഏഴ് ലക്ഷവും 2023-24 വർഷത്തിൽ 6.60 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തിയാണ് രണ്ടു ഘട്ടമായി റോഡ് പണി പൂർത്തീകരിച്ചത്. നേരത്തെ കൂത്താളി ഗ്രാമപഞ്ചായത്തിന്റെ […]

Read More
 പോലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുത്; പിണറായി വിജയൻ

പോലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുത്; പിണറായി വിജയൻ

പോലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്ന് പിണറായി വിജയൻ.പോലീസ് എന്ന ഈഗോയാണ് പ്രധാനമായി ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കഴിഞ്ഞ വർഷം മാത്രം 201 കോടി രൂപയാണ് സൈബർ തട്ടിലൂടെ കേരളത്തിൽ നിന്നും കടത്തിയത്. അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാർ ഉള്‍പ്പെടുന്നതാണ് സൈബർ ‍ഡിവിഷൻ. സൈബർ കുറ്റാന്വേഷണം, ഗവേഷണം എന്നിവയ്ക്കാണ് പ്രത്യേക സൈബർ ഡിവിഷൻ […]

Read More
 കലക്ടറേറ്റിലെത്തിയ യുവാവ് ധരിച്ചത് കറുത്ത ഷർട്ട്; പരാതി പറയാൻ പ്രവേശിപ്പിക്കാതെ പൊലീസ്

കലക്ടറേറ്റിലെത്തിയ യുവാവ് ധരിച്ചത് കറുത്ത ഷർട്ട്; പരാതി പറയാൻ പ്രവേശിപ്പിക്കാതെ പൊലീസ്

കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാവിനെ കലക്ടറേറ്റിൽ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. തമിഴ്നാട്ടിലെ പൊള്ളാച്ചി താലൂക്കിലെ തിപ്പംപട്ടി പഞ്ചായത്തിലെ നരിക്കുരവർ സമുദായാംഗങ്ങളിൽ ഒരാളെയാണ് പരാതി പറയാനെത്തിയപ്പോൾ കറുത്ത വസ്ത്രം ധരിച്ചെന്ന കാരണത്താൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ തടഞ്ഞതെന്ന് ഇവർ ആരോപിച്ചു. പ്രതിവാര പരാതി പരിഹാര യോഗത്തിൽ കലക്ടർക്ക് നിവേദനം നൽകാൻ എത്തിയതായിരുന്നു 11 അംഗ സംഘം.ഇതിൽ ഒരാളെ പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. കറുപ്പ് ഷർട്ടിന് പകരം മറ്റൊരു ഷർട്ട് ധരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നോട് ആവശ്യപ്പെട്ടതായും കറുപ്പ് പ്രതിഷേധത്തിൻ്റെ പ്രതീകമാണെന്ന് […]

Read More
 ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ  അവതരിപ്പിച്ചു;പ്ലക്കാർഡുകളുമായി കോൺ​ഗ്രസ് നേതാക്കൾ

ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു;പ്ലക്കാർഡുകളുമായി കോൺ​ഗ്രസ് നേതാക്കൾ

ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി അവതരിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ സംസ്ഥാനങ്ങൾ വഴി ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. രാവിലെ ഭരണഘടനയുമായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും നടപടികളോട് കോൺ​ഗ്രസ് സഹകരിക്കണമെന്നും പറഞ്ഞു. ബിജെപി എംഎൽഎമാരുടെ ജയ് ശ്രീറാം വിളികൾക്കിടയിലാണ് മുഖ്യമന്ത്രി ബിൽ അവതരിപ്പിച്ചത്. എന്നാൽ തിടുക്കത്തിലാണ് നടപടിയെന്നും, കരട് ബിൽ വായിക്കാൻ പോലും ബിജെപി സമയം നല്കിയില്ലെന്നും […]

Read More
 പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ തെറ്റ്; മുംബൈ ഇന്ത്യൻസ് കോച്ചിന് മറുപടിയുമായി രോഹിതിന്റെ ഭാര്യ

പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ തെറ്റ്; മുംബൈ ഇന്ത്യൻസ് കോച്ചിന് മറുപടിയുമായി രോഹിതിന്റെ ഭാര്യ

നായക മാറ്റത്തെ ന്യായികരിച്ച് രംഗത്തെത്തിയ എം ഐ കോച്ച് മാർക്ക് ബൗച്ചറിന് മറുപടിയുമായി രോഹിത് ശർമ്മയുടെ ഭാര്യ. എംഐ കോച്ച് പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ തെറ്റാണെന്ന് റിതിക പറഞ്ഞു. നേരത്തെ രോഹിതിനെ നായക സ്ഥാനത്ത് നിന്നും മാറ്റാനുള്ള കാരണങ്ങളുമായി കോച്ച് മാർക്ക് ബൗച്ചർ രംഗത്തെത്തിയിരുന്നു.മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ നായകനായ രോഹിത് ശർമ്മയുടെ ജോലിഭാരം കുറയ്ക്കാനാണ് തീരുമാനമെന്നായിരുന്നു കോച്ച് പറഞ്ഞത്.“ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിന് ചുമതല നല്‍കിയത് പൂര്‍ണമായും ക്രിക്കറ്റ് തീരുമാനമായിരുന്നു. ട്രാൻസ്‌ഫർ വിന്‍ഡോയിലൂടെ ഒരു […]

Read More