ഗാസ്സയിലെ താത്കാലിക വെടിനിര്‍ത്തല്‍ തുടരുമെന്ന് അറിയിച്ച്  ഹമാസും ഇസ്രായേലും

ഗാസ്സയിലെ താത്കാലിക വെടിനിര്‍ത്തല്‍ തുടരുമെന്ന് അറിയിച്ച് ഹമാസും ഇസ്രായേലും

​ഗാസ്സയിൽ താത്കാലിക വെടി നിർത്തൽ തുടരും.​ഗാസ്സയിലെ താത്കാലിക വെടിനിര്‍ത്തല്‍ തുടരുമെന്ന് അറിയിച്ച് ഹമാസും ഇസ്രായേലും . കഴിഞ്ഞ വെള്ളിയാഴ്ചയാണ് താത്കാലിക വെടിനിര്‍ത്തല്‍ ആരംഭിച്ചത്. ഇതിന്റെ സമയം ഇന്ന് തീരാനിരിക്കയാണ് വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് വെടിനിര്‍ത്തല്‍ നീട്ടുന്നത്.വെടിനിര്‍ത്തലിന്റെ ആറാം ദിനത്തില്‍ 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‍ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്. 30 പലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു.

Read More
 കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടർന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാൻസലറുടെ പുനർ നിയമനം അട്ടിമറിയാണ്. അതിനാൽ ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു.സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണ്ണായകമായിരുന്ന ഹ‍ര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. […]

Read More
 തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാൻ ശ്രമം: നാട്ടുകാർ ഇടപെട്ട് തടഞ്ഞു

തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാൻ ശ്രമം: നാട്ടുകാർ ഇടപെട്ട് തടഞ്ഞു

തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാൻ ശ്രമിച്ചു. ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. തിരുവനന്തപുരം കുളത്തൂർ ജംഗ്ഷനിലാണ് ചത്ത ഇറച്ചി കോഴികളെ വിൽക്കാൻ ശ്രമിച്ചത്. ബർക്കത്ത് ചിക്കൻ സ്റ്റാൾ എന്ന കടയിൽ ആണ് സംഭവം ഉണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമിൽ നിന്നെത്തിച്ച കോഴികളിൽ പലതും ചത്തതായിരുന്നു.ഈ കോഴികളെ ആണ് കടക്കാർ വിൽക്കാൻ ശ്രമിച്ചത്. എന്നാൽ കോഴികൾ ചത്തതാണ് എന്ന് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെയും നഗരസഭയേയും വിവരം അറിയിച്ചത്. ഇതേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി […]

Read More
 നവ കേരള സദസിൽ അധ്യാപകര്‍ പങ്കെടുക്കണം: സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതർ

നവ കേരള സദസിൽ അധ്യാപകര്‍ പങ്കെടുക്കണം: സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതർ

മുഖ്യമന്ത്രിയുടെ നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അധ്യാപകര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം. നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടേതാണ് ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും പഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. അതേസമയം, സംഭവം വിവാദമായതോടെ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശമെന്നാണ് അധികൃതരുടെ വിശദീകരണം. നവകേരള സദസിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ വിദ്യാർത്ഥികളെയുൾപ്പെടെ റോഡിലിറക്കിയത് വിവാദമായിരുന്നു.നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ […]

Read More
 സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധന: പേടി വേണ്ട, ജാ​ഗ്രത മതി

സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധന: പേടി വേണ്ട, ജാ​ഗ്രത മതി

സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ പൊതു നിർദ്ദേശം. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണം എന്നാണ് നിർദ്ദേശം. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനയാണ് പ്രതിദിന കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ കൊവിഡ് കേസുകളാണ് ഈ ദിവസങ്ങളിൽ റിപോർട്ട് ചെയ്തത്. ഇതിൽ കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണവും നേരിയ തോതിൽ കൂടിയിട്ടുണ്ട്.അതേ സമയം ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചൈനയിലെ വൈറസ് […]

Read More
 പൊഴിയൂർ ബീച്ചിൽ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ

പൊഴിയൂർ ബീച്ചിൽ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം:നെയ്യാറ്റിൻകര, പൊഴിയൂരിൽ  ആൺ സുഹൃത്തിനോടൊപ്പം ബീച്ചിൽ എത്തിയ 20 വയസ്സുകാരിയായ യുവതിയെ  പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പരുത്തിയൂർ പുതുവൽ വീട്ടിൽ  ബിൻസ് (34) കന്യാകുമാരി നിദ്രവിള കെ. ആർ ,പുരത്ത് ശരത്പ്രിയൻ (19) എന്നിവരെയാണ് പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ പൊഴിയൂർ സ്വദേശി സാജൻ ഒളിവിലാണ്.കഴിഞ്ഞ ജൂലൈയിലാണ് സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിൽ എത്തിയ യുവതിയെ ആൺ സുഹൃത്തിന്റെ മുന്നിൽവെച്ച് പീഡനത്തിനിരയാക്കിയത്. ആൺ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ പ്രതികളിൽ […]

Read More
 വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിച്ചാല്‍ അപകടം ഒഴിവാക്കാം

വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിച്ചാല്‍ അപകടം ഒഴിവാക്കാം

നവംബര്‍ 29 നും ഡിസംബര്‍ 02,03 തീയതികളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും നവംബര്‍ 30, ഡിസംബര്‍ 01 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന […]

Read More
 തിരുവനന്തപുരത്ത് ഏഴാം മാസത്തിൽ ഗർഭസ്ഥ ശിശു മരിച്ചു:ചികിത്സാപ്പിഴവെന്ന് പരാതി

തിരുവനന്തപുരത്ത് ഏഴാം മാസത്തിൽ ഗർഭസ്ഥ ശിശു മരിച്ചു:ചികിത്സാപ്പിഴവെന്ന് പരാതി

കാട്ടാക്കട ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. പൊലീസിന്റെ നേതൃത്വത്തിൽ കാട്ടാക്കട തഹസിൽദാർ നന്ദകുമാരന്‍റെ സാന്നിധ്യത്തിലാണ് കിള്ളി ജമാഅത്തിലെ ഖബര്‍സ്ഥാനില്‍ മൃതദേഹ പരിശോധന നടത്തിയത്.പരിശോധനാഫലം ലഭിച്ച ശേഷം തുടർനടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം വീട്ടിൽ സെയ്യദ് അലിയുടെ ഭാര്യ ഫാത്തിമ മിന്നത്തിന്റെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിലാണ് പരാതി ഉയര്‍ന്നത്.നവംബര്‍ 19 നാണ് സംഭവം. ഏഴ് മാസം ഗർഭിണിയായിരുന്ന യുവതി ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ […]

Read More
 വയനാട് തനിക്ക് കുടുംബം പോലെന്ന് രാഹുൽ ഗാന്ധി: രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്നു

വയനാട് തനിക്ക് കുടുംബം പോലെന്ന് രാഹുൽ ഗാന്ധി: രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്നു

കോഴിക്കോട്: വയനാട് തനിക്ക് കുടുംബം പോലെയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി എം.പി. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരു പോലെ തന്നെ കാണുന്നു. പ്രത്യശാസ്ത്രപരമായി എതിർ ഭാഗത്ത് ഉള്ളവരുമായും സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മലപ്പുറം വണ്ടൂരിൽ ബ്ലോക് പഞ്ചായത്ത് ഭിന്ന ശേഷി തെറാപ്പി സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഹുൽ​ഗാന്ധി എത്തിയിരിക്കുന്നത്. നാല് ജില്ലകളിലെ പരിപാടികളിൽ രാഹുൽ പങ്കെടുക്കും.അതേസമയംവരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ […]

Read More
 നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ല; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ല; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്ത്‌ ആശുപത്രിയിൽ. വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ റിപ്പോർട് ചെയ്തു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Read More