വാഴകൾ വെട്ടിനശിപ്പിച്ചു: ഇരുപത്തിയെട്ടുവയസ്സുകാരൻ സുബിൻ ദാസ് എന്നയാൾ  പിടിയിൽ

വാഴകൾ വെട്ടിനശിപ്പിച്ചു: ഇരുപത്തിയെട്ടുവയസ്സുകാരൻ സുബിൻ ദാസ് എന്നയാൾ പിടിയിൽ

ചെറുവളത്തൂർ എസ് വളവിൽ കൃഷി ചെയ്തിരുന്ന 350 ഓളം വാഴകൾ വെട്ടിനശിപ്പിച്ചു. സംഭവത്തിൽ ഇരുപത്തിയെട്ടുവയസ്സുകാരൻ സുബിൻ ദാസ് എന്നയാൾ പിടിയിൽ. കുലത്തിങ്കൽ വിനോദ് കുമാർ എന്നയാളുടെ വാഴക്കൃഷിക്കാണ് നാശം സംഭവിച്ചത്. പിന്നിലെ കാരണം വെക്തമല്ലെന്നാണ് പ്രാഥമിക അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു സംഭവം ഉണ്ടായത്. കർഷക സംഘം സ്ഥലം സന്ദർശിക്കുകയുണ്ടായി. കുന്ദമംഗലം പോലീസ് കേസെടുത്തു അന്വേഷണം നടന്നു വരികയായിരുന്നു. ആദ്യം സാമൂഹ്യ വിരുദ്ധർ ആരെങ്കിലും ആയിരിക്കും കുറ്റം ചെയ്തതെന്നായിരുന്നു ആദ്യത്തെ നിരീക്ഷണം.പോലീസിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ […]

Read More
 സംസ്ഥാനത്ത് പുതുതലമുറ ബിടെക്,എംടെക് കോഴ്സുകൾ തുടങ്ങും: അംഗീകാരം നൽകി മന്ത്രിസഭ

സംസ്ഥാനത്ത് പുതുതലമുറ ബിടെക്,എംടെക് കോഴ്സുകൾ തുടങ്ങും: അംഗീകാരം നൽകി മന്ത്രിസഭ

തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും.ഇന്ന് തിരൂരില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.എംടെക് കോഴ്സുകൾ ആംഭിക്കുന്ന കോളേജുകളും കോഴ്സുകളും ഇനിപറയും പ്രകാരമാണ്തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്: സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ് ഇൻറർനെറ്റ് ഓഫ് തിങ്സ്.തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്:റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ .18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് […]

Read More
 കേരളത്തിന് ആശ്വാസം.. ആറ് വയസ്സുകാരി അബി​ഗേൽ സാറാ റെജിയെ കണ്ടെത്തി

കേരളത്തിന് ആശ്വാസം.. ആറ് വയസ്സുകാരി അബി​ഗേൽ സാറാ റെജിയെ കണ്ടെത്തി

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് കണാതായ ആറ് വയസ്സുകാരി അബി​ഗേൽ സാറാ റെജിയെ കണ്ടെത്തി. മൈതാനത്തിന് അടുത്ത് ഭക്ഷണം കഴിക്കാൻ എത്തിയവരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ പോലീസ് ഏറ്റെടുത്തു. കൊല്ലം ഈസ്റ്റ് പോലീസാണ് കുട്ടിയെ ഏറ്റെടുത്തത്. കാണാതായി ഇരുപതാം മണിക്കൂറിലാണ് കുട്ടിയെ കണ്ടെത്തിയത്. . തട്ടിക്കൊണ്ടുപോയവർ ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ നി​ഗമനം. ഓട്ടുമല കാറ്റാടി റജിഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ […]

Read More
 കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് വിവാദം: റീ കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് വിവാദം: റീ കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിർദേശം.നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‍യു ഉയര്‍ത്തുന്ന ആരോപണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. […]

Read More
 ഞാനൊഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം; തിയേറ്റർ ഉടമകളെ വിമർശിച്ച് അൽഫോൺസ് പുത്രൻ

ഞാനൊഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം; തിയേറ്റർ ഉടമകളെ വിമർശിച്ച് അൽഫോൺസ് പുത്രൻ

കൊച്ചി: തിയേറ്റർ ഉടമകൾക്കെതിരേ രൂക്ഷ വിമർശനവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. തിയേറ്റർ ഉടമകൾ കാരണം ഇവിടെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ വീണിട്ടുണ്ട്. താനതിൽ ഒരാളാണെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. സംവിധായകൻ കാർത്തിക് സുബ്ബുരാജ്, നടൻ ബോബി സിൻഹ തുടങ്ങിയവർക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ അൽഫോൺസ് പുത്രൻ ഒരു ചിത്രം പങ്കുവച്ചിരുന്നു. തുടർന്ന് അദ്ദേഹത്തോട് ചോദ്യവുമായി പലരും കമന്റുകൾ ചെയ്തിരുന്നു. ഇനി തിയേറ്റർ സിനിമകൾ ചെയ്യില്ലേ എന്നായിരുന്നു ഒരാൾ ചോദിച്ചത്. അതിന് രൂക്ഷമായ ഭാഷയിലായിരുന്നു സംവിധായകന്റെ പ്രതികരണം. തന്റെ ആരോഗ്യം ക്ഷയിക്കാൻ […]

Read More
 മന്ത്രിസഭ സഞ്ചരിച്ച ബസ് കയറാൻ മതിൽ പൊളിച്ചു:പുനർ നിർമ്മിക്കാമെന്ന ധാരണയിലാണ് മതിൽ പൊളിച്ചതെന്ന് ഒ ആർ കേളു എംഎല്‍എ

മന്ത്രിസഭ സഞ്ചരിച്ച ബസ് കയറാൻ മതിൽ പൊളിച്ചു:പുനർ നിർമ്മിക്കാമെന്ന ധാരണയിലാണ് മതിൽ പൊളിച്ചതെന്ന് ഒ ആർ കേളു എംഎല്‍എ

മാനന്തവാടിയിലെ നവകേരള സദസിനായി മതിൽ പൊളിക്കൽ. ഡിവിഎച്ച്എസ്എസിന്റെ ഗ്രൗണ്ടിനോട് ചേർന്നുള്ള മതിലാണ് ജനസദസിനായി പൊളിച്ചത്. മന്ത്രിസഭ സഞ്ചരിച്ച ബസ് കയറാനാണ് മതിൽ പൊളിച്ചത്. പിടിഎയുടെ അനുമതിയോടെ ഉടൻ പുനർ നിർമ്മിക്കാമെന്ന ധാരണയിലാണ് മതിൽ പൊളിച്ചതെന്ന് ഒ ആർ കേളു എംഎല്‍എ പ്രതികരിച്ചു. മതിൽ പൊളിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. നവകേരള സദസിനായി എറണാകുളത്തെ രണ്ട് സ്കൂളുകളിലെ മതിലുകള്‍ പൊളിക്കാൻ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നോര്‍ത്ത് പറവൂരിലേയും പെരുമ്പാവൂരിലേയും ഗവൺമെന്‍റ് സ്കൂളുകളുടെ മതിലുകളാണ് പൊളിക്കാൻ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാര്‍ക്ക് […]

Read More
 17 ദിവസം, 41 പേർ; സിൽക്യാര ടണൽ രക്ഷാപ്രവർത്തനം ഇന്ന് തന്നെ പൂർത്തിയാക്കാനാണ് ശ്രമം

17 ദിവസം, 41 പേർ; സിൽക്യാര ടണൽ രക്ഷാപ്രവർത്തനം ഇന്ന് തന്നെ പൂർത്തിയാക്കാനാണ് ശ്രമം

സിൽക്യാര ടണൽ രക്ഷ ദൗത്യം തുടരുന്നു. പൈപ്പിനകത്ത് നിന്നുള്ള തുരക്കൽ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. ഇന്നലെ രാതി പത്ത് മണിയോടെ തുരക്കൽ ഒന്നര മീറ്റർ പിന്നിട്ടു. മറ്റ് പ്രതിസന്ധികൾ ഇല്ലെങ്കിൽ രക്ഷാപ്രവർത്തനം ഇന്ന് തന്നെ പൂർത്തിയാക്കാനാണ് ശ്രമം. വന മേഖലയിൽ നിന്ന് ലംബമായി കുഴിക്കുന്നതും തുടരുകയാണ്. ഇവിടെ 40 മീറ്ററോളം കുഴിക്കാൻ ആയെന്നാണ് സൂചന. തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇന്ന് 17 ആം ദിവസമാണ്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ […]

Read More
 കൊല്ലത്ത് നിന്നും കാണാതായ ആറു വയസുകാരിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും

കൊല്ലത്ത് നിന്നും കാണാതായ ആറു വയസുകാരിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും

കൊല്ലം ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡിവൈഎഫ്‌ഐ പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തണം. വിവരം ലഭിച്ചാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് വികെ സനോജ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്.സാറ റെജിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് […]

Read More
 തെലങ്കാനയിൽ ഇന്ന് കൊട്ടിക്കലാശം; അവസാന മണിക്കൂറുകൾ ആവേശകരമാക്കാനൊരുങ്ങി പാർട്ടികൾ

തെലങ്കാനയിൽ ഇന്ന് കൊട്ടിക്കലാശം; അവസാന മണിക്കൂറുകൾ ആവേശകരമാക്കാനൊരുങ്ങി പാർട്ടികൾ

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. പ്രചരണത്തിൻറെ അവസാന മണിക്കൂറുകൾ ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.ആർ എന്നിവർ ഇന്ന് വിവിധ സ്ഥലങ്ങളിൽ റോഡ് ഷോ നടത്തും. ബൈക്ക് റാലി ഉൾപ്പെടെ എല്ലാ പ്രചരണ സംവിധാനങ്ങളും ഇന്ന് 5 മണി വരെ സജീവമായി ഉണ്ടാകും.നവംബർ 30നാണ് തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. ഭരണം നിലനിർത്താൻ എല്ലാ ശ്രമവും നടത്തുന്ന ഭാരത് രാഷ്ട്രസമിതിക്കു വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഉയർത്തുന്നത്. […]

Read More
 കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ:സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേരെ കസ്റ്റ‍ഡിയിലെടുത്തു

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ:സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേരെ കസ്റ്റ‍ഡിയിലെടുത്തു

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേരെ കസ്റ്റ‍ഡിയിലെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി.തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു പൊലീസ് പരിശോധന നടത്തിയിരുന്നു. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേസമയം കാര്‍ വാഷിംഗ് സെന്‍ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ കുട്ടി എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ദക്ഷിണ മേഖല ഐജി സ്പര്‍ജന്‍ കുമാര്‍.ഇന്നലെ വൈകീട്ട് നാലരക്കാണ് […]

Read More