മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക വീട്ടിലെത്തി കൈമാറി

മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക വീട്ടിലെത്തി കൈമാറി

ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭ്യമാക്കിയത്.അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു.പൊതുജനങ്ങൾക്കായിട്ടാണ് ഇറങ്ങിയത്. എല്ലാവർക്കും പെൻഷൻ കിട്ടണം.ഈ കളിയൊന്നും എന്റെ അടുത്തു നടക്കുകേല. ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചി […]

Read More
 റോബിൻ ബസ് വിട്ടുനല്‍കി തമിഴ്നാട് മോട്ടോർ വാഹനവകുപ്പ്: പിഴ അടച്ചത് 10,000 രൂപ

റോബിൻ ബസ് വിട്ടുനല്‍കി തമിഴ്നാട് മോട്ടോർ വാഹനവകുപ്പ്: പിഴ അടച്ചത് 10,000 രൂപ

തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതര്‍ തീരുമാനിച്ചത്. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആര്‍ടിഒയുടെതാണ് നടപടി. അതേസമയം, റോബിൻ ബസ് ഇന്ന് മുതൽ സാധാരണ പോലെ സർവീസ് നടത്തുമെന്ന് ഉടമ അറിയിച്ചു. വൈകീട്ട് 5 മണി മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമെന്നാണ് ഗിരീഷ് അറിയിച്ചത്.രണ്ടാംദിനം സർവീസിന് ഇറങ്ങിയ റോബിൻ ബസിനെ കഴിഞ്ഞ […]

Read More
 കാറില്‍ എത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു

കാറില്‍ എത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു

കോടിമത നാലുവരിപാതയില്‍ കാറില്‍ എത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തത്. കാറില്‍നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ഹെഡ്‌ലൈറ്റ് തകര്‍ത്തത്. അക്രമത്തിന് പിന്നാലെ സ്ത്രീകള്‍ അതേകാറില്‍ തന്നെ രക്ഷപ്പെട്ടു. ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറിലാണ് സ്ത്രീകള്‍ എത്തിയതെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത്. കാറിന്റെ നമ്പര്‍ സഹിതമുള്ള ചിത്രങ്ങളും പോലീസിന് […]

Read More
 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ചിത്രദുര്‍ഗ മുരുഗ മുന്‍മഠാധിപതിയെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ചിത്രദുര്‍ഗ മുരുഗ മുന്‍മഠാധിപതിയെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ മുരുഗ മുന്‍മഠാധിപതി ശിവമൂര്‍ത്തി മുരുഗശരണരുവിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ കര്‍ണാടക ഹൈക്കോടതി വിമര്‍ശിക്കുകയും വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തു. 14 മാസം ജയിലില്‍ കഴിഞ്ഞശേഷം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയില്‍നിന്ന് ശിവമൂര്‍ത്തി ജാമ്യംനേടി പുറത്തിറങ്ങിയിരുന്നു.ജയിലില്‍നിന്നിറങ്ങിയശേഷം നാലുദിവസമായി ദാവണഗെരെയിലെ വിരക്തമഠത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും അറസ്റ്റ്.ഹൈക്കോടതി ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ചിത്രദുര്‍ഗ സെഷന്‍സ് കോടതിയുടെ നടപടിയെ വിമര്‍ശിച്ചാണ് ശിവമൂര്‍ത്തിയെ ഉടന്‍ […]

Read More
 മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമം :വാദം കേൾക്കുന്നത് അടുത്ത വർഷം മാർച്ചിൽ

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമം :വാദം കേൾക്കുന്നത് അടുത്ത വർഷം മാർച്ചിൽ

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് അടുത്ത വർഷം മാർച്ചിലേക്ക് മാറ്റി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. നിയമം ചോദ്യം ചെയ്തു കേരളത്തിൽ നിന്നടക്കമുള്ള ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതെന്നാണ് നേരത്തെ കേന്ദ്ര സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.

Read More
 ചേന്ദമംഗലൂർ കുറുങ്ങോട്ട് ഉമ്മർ കുട്ടി നിര്യാതനായി

ചേന്ദമംഗലൂർ കുറുങ്ങോട്ട് ഉമ്മർ കുട്ടി നിര്യാതനായി

നോർത്ത് ചേന്ദമംഗലൂർ മിനി പഞ്ചാബ്‌ മുത്താപ്പുമ്മൽ കുറുങ്ങോട്ട് ഉമ്മർ കുട്ടി (87) നിര്യാതനായി.ഭാര്യ : പരേതയായ പാലിയിൽ ഇയ്യാത്തുമ്മ.മക്കൾ: നാദിറ, സഫിയ, നസീമ, ബാസിത് ഖാൻ, സമിയ്യ, ഷാഹിന.മരുമക്കൾ: വീരാൻ കുട്ടി (കൊടിയത്തൂർ), ലുഖ്മാൻ (കുന്ദമംഗലം), റസാഖ് (കറുത്ത പറമ്പ്), ഫൗസിയ (പാഴൂർ), റസാഖ് (മൂഴിക്കൽ), അലി (പെരുമണ്ണ). മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Read More
 കെഎസ്ആർടിസി കണ്ടക്ടർ വിദ്യാ‍ർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് കുത്തിയ കേസ്:അന്വേഷണം പുരോഗമിക്കുന്നു

കെഎസ്ആർടിസി കണ്ടക്ടർ വിദ്യാ‍ർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് കുത്തിയ കേസ്:അന്വേഷണം പുരോഗമിക്കുന്നു

എറണാകുളം പെരുമ്പാവൂരിൽ വിദ്യാർത്ഥിയെ കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് കണ്ണില്‍ കുത്തിയെന്ന് പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്. സംഭവത്തില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിയുടെയും യാത്രക്കാരുടെയും മൊഴിയെടുത്തശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മനപൂര്‍വം കണ്ണില്‍ കുത്തിയതാണോയെന്ന് ഉള്‍പ്പെടെ വ്യക്തമാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. കേസെടുത്തെങ്കിലും ഇതുവരെ കണ്ടക്ടറെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടില്ല.പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്ത് ആണ് കണ്ണിനേറ്റ പരിക്കുമായി ചികിത്സ തേടിയത്. അൽ സാബിത്തിന്റെ […]

Read More
 തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്; തോക്കുമായെത്തിയത് പൂർവ വിദ്യാർത്ഥി

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്; തോക്കുമായെത്തിയത് പൂർവ വിദ്യാർത്ഥി

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവെക്കുകയായിരുന്നു. മുകളിലേക്കാണ് വെടിവെച്ചത്. ആളപായമില്ല. തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ജഗന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ് കെെമാറുകയായിരുന്നു. പ്രതിയുടെ പക്കല്‍ എങ്ങനെയാണ് […]

Read More
 ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉടൻ: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ

ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉടൻ: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ

ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ. ടെലഗ്രാമിലൂടെ നല്‍കിയ പ്രസ്താവനയിലാണ് ഹനിയ്യയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിലേക്ക് ഉടന്‍ എത്തിച്ചേരും എന്ന് ഈ പ്രസ്താവനയില്‍ പറയുന്നു.ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളാണ് വെടിനിര്‍ത്തലിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ ചിലരെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയെന്നാണ് സൂചന. ഇതിനോടകം 13,300ല്‍ അധികം പേര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ […]

Read More
 വ്യാജ തിരിച്ചറിയൽ രേഖ കേസ്:അടൂരിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ പൊലീസ് പരിശോധന

വ്യാജ തിരിച്ചറിയൽ രേഖ കേസ്:അടൂരിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ പൊലീസ് പരിശോധന

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് അടൂരിലും പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. രണ്ട് പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്റെ നിയോജകമണ്ഡലമാണ് അടൂർ. ഇന്നലെ അർദ്ധരാത്രിയായിരുന്നു പരിശോധന നടന്നത്. രണ്ടുദിവസത്തിനകം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് വോട്ട് ചെയ്തെന്നാണ് പരാതി.വ്യാജ ഐഡി കാർഡുകൾ വ്യാപകമായി നിര്‍മ്മിച്ചതിൽ പൊലീസ് ഇതിനോടകം […]

Read More