ഗാലറിയിൽ ആരാധകർ തമ്മിലടിച്ചു; ബ്രസീൽ-അർജന്റീന മത്സരം വൈകി, ജയം അർജന്റീനക്ക്

ഗാലറിയിൽ ആരാധകർ തമ്മിലടിച്ചു; ബ്രസീൽ-അർജന്റീന മത്സരം വൈകി, ജയം അർജന്റീനക്ക്

റിയോ ഡി ജനിറോ: ബ്രസീൽ – അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഗാലറിയിൽ ഇരു ടീമിന്റെയും ആരാധകർ തമ്മിൽ തല്ലി. മാറക്കാന ഫുട്‌ബോൾ സ്‌റ്റേഡിയത്തിലാണ് കൈയാങ്കളി അരങ്ങേറിയത്‌. ഇതോടെ മത്സരം അര മണിക്കൂർ വൈകി. ഇന്ത്യൻ സമയം രാവിലെ ആറിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 6.30-നാണ് തുടങ്ങിയത്‌. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീനാ താരങ്ങൾ മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. ഗാലറിയിൽ സംഘർഷമുണ്ടായതോടെ തിരികെക്കയറി. തുടർന്ന് സ്ഥിതിഗതികൾ ശാന്തമായതോടെയാണ് വീണ്ടും കളിക്കാനെത്തിയത്. ഇരുരാജ്യങ്ങളും ദേശീയ ഗാനം ചൊല്ലുന്നതിനായി അണിനിരന്നപ്പോഴാണ് ഗാലറിയിൽ […]

Read More
 യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസ്:രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ

യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസ്:രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ. യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ നാല് പേർ കസ്റ്റഡിയിലായതോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ പോയത്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തർ കസ്റ്റഡിയിലായത് ഗ്രൂപ്പിനുള്ളിലെ പോര് കാരണമെന്നാണ് വിവരം. ഗ്രൂപ്പിനുള്ളിലെ പോരിൽ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി പുകയുകയാണ്. ഗ്രൂപ്പിനുള്ളിൽ നിന്നാണ് പൊലീസിന് വിവരങ്ങൾ ചോർത്തി നൽകിയത്. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് […]

Read More
 അനധികൃതമെന്ന് കണ്ടെത്തിയ ഫ്ലാറ്റ് ഒഴിയണമെന്ന് നഗരസഭ: കുടിയിറക്ക് ഭീഷണിയിൽ 85ലേറെ കുടുംബങ്ങൾ

അനധികൃതമെന്ന് കണ്ടെത്തിയ ഫ്ലാറ്റ് ഒഴിയണമെന്ന് നഗരസഭ: കുടിയിറക്ക് ഭീഷണിയിൽ 85ലേറെ കുടുംബങ്ങൾ

വാഴക്കാലയിലെ ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് ഒഴിയണമെന്ന് തൃക്കാക്കര നഗരസഭ ആവശ്യപെട്ടതോടെ 85ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. അനധികൃതമെന്ന് കണ്ടെത്തിയ ഫ്ലാറ്റിന് നഗരസഭ നിശ്ചയിച്ച പിഴ അടക്കാൻ നിര്‍മ്മാതാക്കള്‍ തയ്യാറാവാത്തതാണ് താമസക്കാരെ കുടിയിറക്ക് ഭീഷണിയിലാക്കിയത്. അനധികൃത നിര്‍മ്മാണത്തിനുള്ള പിഴക്ക് പുറമേ 135 ഫ്ലാറ്റുകളുള്ള സമുച്ചയത്തിന് നഗരസഭക്ക് അടക്കേണ്ട പെർമിറ്റ് ഫീസും നികുതിയും വര്‍ഷങ്ങളായി കുടിശികയാണ്. മാത്രവുമല്ല ഫയര്‍, മലനീകരണ നിയന്ത്ര ബോര്‍ഡ് എൻ ഒ സിയും നിര്‍മ്മാതാക്കള്‍ നഗരസഭയില്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഫ്ലാറ്റ് സമുച്ചയത്തിൽ ആളുകൾ താമസിക്കുന്നത് നിയമ […]

Read More
 മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി പി വത്സല വിടവാങ്ങി

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി പി വത്സല വിടവാങ്ങി

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെതേടിയെത്തിയിട്ടുണ്ട്. 2021 ൽ എഴുത്തച്ഛൻ പുരസ്കാരവും വത്സല സ്വന്തമാക്കിയിട്ടുണ്ട്. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.നെല്ല് , എന്‍റെ പ്രിയപ്പെട്ട കഥകൾ , ഗൗതമൻ , […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും. വിദ്യാഭ്യാസ യോഗ്യത: First Class or Second Class Degree in Graphics with not less than 55% of marks or a Second Class Masters Degree in Graphics […]

Read More
 നവകേരള സദസ്സ്; കുന്ദമംഗലത്ത് വിളംബര ജാഥ നടത്തി

നവകേരള സദസ്സ്; കുന്ദമംഗലത്ത് വിളംബര ജാഥ നടത്തി

നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കുന്ദമംഗലം അങ്ങാടിയിൽ മണ്ഡലം തല വിളംബര ജാഥ നടത്തി. നവംബർ 26 ഞായർ വൈകീട്ട് 3 മണിക്കാണ് കുന്ദമംഗലം മണ്ഡലം തല നവകേരള സദസ്സ് നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും എത്തിച്ചേരുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാനുള്ള പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പി ടി എ റഹീം എംഎൽഎ, എഡിഎം സി മുഹമ്മദ് റഫീഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലിജി പുൽകുന്നുമ്മൽ, ഓളിക്കൽ അബ്ദുൽ ഗഫൂർ, ഷാജി പുത്തലത്ത്, പി ശാരുതി, […]

Read More
 മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു ; പരിഹാസവുമായി രാഹുൽ ഗാന്ധി

മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു ; പരിഹാസവുമായി രാഹുൽ ഗാന്ധി

പ്രധാന മന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകകപ്പ് കാണാൻ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറയുന്നു.മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ […]

Read More
 വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവം: പരാതിക്കാരന്റെ സഹോദരന്റെ അറസ്റ്റിലായി

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവം: പരാതിക്കാരന്റെ സഹോദരന്റെ അറസ്റ്റിലായി

നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരന്റെ അറസ്റ്റിലായി. ചരളിൽ സജിലേഷ് (35) നെയാണ് നാദാപുരം പോലീസ് പിടികൂടിയത്. പരാതിക്കാരൻ സ്കൂട്ടർ ഉപയോഗിക്കാൻ നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെ കാരണം. കുറ്റ്യാടിയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി വീട്ടിലെത്തിയ സജിലേഷ് സ്കൂട്ടറിന് തീ ഇടുകയായിരുന്നുനാദാപുരം എസ്ഐ ജിയോ സദാനന്ദനും, ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി 1.30 നാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട അനീഷിന്റെ […]

Read More
 നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.നബംവർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്‍റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ട് നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. ആരാണ് […]

Read More
 സി.ഡബ്യു.ആർ ഡി.എം ജീവനക്കാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

സി.ഡബ്യു.ആർ ഡി.എം ജീവനക്കാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2019 മുതൽ പ്രാബല്യത്തിൽ വന്ന പതിനൊന്നാം ശബള പരിഷ്കരണം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപനങ്ങളിൽ നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ച് സി.ഡബ്ലു. ആർ.ഡി.എം ജീവനക്കാർ സ്റ്റാഫ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. മുടന്തൻ ന്യായങ്ങൾ നിരത്തി അധി കാരികൾ ഇനിയും ശബള പരിഷ്കരണം വൈകിപ്പിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി.ശശിധരൻ പള്ളിക്കൂടിയൻ, വി.കെ ചന്ദൻ , അബ്ദുൾ റസാഖ്, നീമ ഷാഹുൽ എന്നിവർ […]

Read More