ചേറ്റൂൽ പാത്തുമ്മ നിര്യാതയായി

ചേറ്റൂൽ പാത്തുമ്മ നിര്യാതയായി

കാരന്തൂർ ചേറ്റൂൽ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ പാത്തുമ്മ(82) നിര്യാതയായി. മക്കൾ:റസാഖ്,ഷാഫി,റിയാസ്,ആയിഷ,സഫിയ,ആമിന,ബുഷറ,സൗദമരുമക്കൾ:അബ്ദുൽകലാം, സീതി,ഹസ്സൻ(മുഴാപാലം)നൗഷാദ്(കിണാശേശ്ശി)അഷ്റഫ്(ഒളവണ്ണ),ആയിഷ (അധ്യാപികജി.യു.പി സ്കൂൾ പുത്തൂർ),റബീബ, സുജീറമയ്യിത്ത് നിസ്ക്കാരം രാവിലെ 11.30ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

Read More
 ഐ സി സി മെൻസ് ലോകകപ്പ്‌: ജേതാക്കളായി ഓസ്ട്രേലിയ, കിരീടപ്പോരിൽ അടിതെറ്റി ഇന്ത്യ

ഐ സി സി മെൻസ് ലോകകപ്പ്‌: ജേതാക്കളായി ഓസ്ട്രേലിയ, കിരീടപ്പോരിൽ അടിതെറ്റി ഇന്ത്യ

ഐ സി സി മെൻസ് ലോകകപ്പ്‌ 2023 ന്റെ കിരീടം നേടി ഓസ്ട്രേലിയ. ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയ ആറ് വിക്കറ്റിന്റെ അത്യുഗ്രൻ വിജയം ആണ് നേടിയത്.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി.ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 241 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം.ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദിലെ സ്ലോ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര റണ്ണടിക്കാന്‍ പാടുപെട്ടപ്പോള്‍ ഓസ്ട്രേലിയ തകർത്തു കളിക്കുകയായിരുന്നു. അതോടൊപ്പം ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറികളില്‍ അര്‍ധസെഞ്ചുറി തികച്ച വിരാട് കോലിക്കോ 49 […]

Read More
 തോട്ടുമുക്കത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

തോട്ടുമുക്കത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയതോടെ സംസ്കരിച്ച മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം . കോഴിക്കോട് തോട്ടുമുക്കം പനമ്പിലാവിൽ പുളിക്കയിൽ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് പിതാവ് നൽകിയ പരാതിയിൽ തിങ്കളാഴ്ച പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യുക . തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെമിത്തേരിയിൽ വെച്ച്പോസ്റ്റ്മോർട്ടം നടത്താനാണ് അരീക്കോട് പോലീസിന്റെ തീരുമാനം. ഇത് സാധ്യമായില്ലെങ്കിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തും.ഈ മാസം […]

Read More
 പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി; യുവതിക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം

പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി; യുവതിക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം

പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം.ബംഗളൂരു സ്വദേശിനിയായ യുവതിയും കുഞ്ഞുമാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെ 6 മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് വീട്ടിലേക്ക് ബെംഗളൂരുവിലെ മടങ്ങുമ്പോഴായിരുന്നു 23 കാരി സൗന്ദര്യയും മകൾ സുവിക്സ്ലിയയും. വൈറ്റ്ഫീൽഡ് ഏരിയയിൽ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അറിയാതെ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ യുവതിക്ക് വൈദ്യുതി കമ്പി കാണാൻ കഴിഞ്ഞില്ലെന്നാണ് നിഗമനം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കടുഗോഡി പൊലീസ് കേസ് […]

Read More
 കിണറ്റിൽ അകപ്പെട്ട് കുറുനരി; ജീവനോടെ പുറത്തെടുത്ത് ഫോറസ്റ്റ് റെസ്ക്യൂട്ടീവ് ടീം

കിണറ്റിൽ അകപ്പെട്ട് കുറുനരി; ജീവനോടെ പുറത്തെടുത്ത് ഫോറസ്റ്റ് റെസ്ക്യൂട്ടീവ് ടീം

രാത്രിയിൽ കിണറ്റിൽ അകപ്പെട്ട കുറുനരിയെ ജീവനോടെ പുറത്തെടുത്ത് താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് റെസ്ക്യൂട്ടീവ് ടീം അം​ഗങ്ങൾ.കുന്ദമം​ഗലംകളരിക്കണ്ടി മലയിൽ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോ​ഗ ശൂന്യമായ കിണറിലാണ് കുറുനരി വീണത്. വെള്ളിയാഴ്ച രാത്രിയാണ് കുറുനരി കിണറ്റിൽ അകപ്പെട്ടത്. ശബ്ദം കേട്ടപ്പോൾ കുറുക്കനാണെന്ന് കരുതിയ പ്രദേശ വാസികൾ പിറ്റേന്ന് രാവിലെ കിണറിനരികിൽ എത്തി നോക്കിയപ്പോളാണ് കുറുനരി ആണെന്ന് മനസ്സിലായത്. പ്രദേശവാസികൾ വിവരം അറിയിച്ചതോടെയാണ് ഉദ്യോ​ഗസ്ഥരെത്തി കുറുനരിയെ പുറത്തെടുത്തത്. രണ്ട് മണിക്കൂറോളം സമയം എടുത്താണ് കുറുനരിയെ ജീവനോടെ പുറത്തെടുത്ത്. ബീറ്റ് ഫോറസ്റ്റ് […]

Read More
 ഗുരുവായൂരിൽ മുല്ലപ്പൂവിൽക്കുന്ന ധന്യയ്ക്ക് സഹായവുമായി സുരേഷ്‌ഗോപി; മകളുടെ വിവാഹത്തിന് പൂവ് ഓർഡർചെയ്തു

ഗുരുവായൂരിൽ മുല്ലപ്പൂവിൽക്കുന്ന ധന്യയ്ക്ക് സഹായവുമായി സുരേഷ്‌ഗോപി; മകളുടെ വിവാഹത്തിന് പൂവ് ഓർഡർചെയ്തു

ഗുരുവായൂർ ക്ഷേത്രനടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാൻ ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപി എത്തി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാൻ ധന്യയോടും ഭർത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ധന്യയ്ക്ക് സഹായവുമായി സുരേഷ് ഗോപി എത്തിയത്. വെറുതെ കാശ് കൊടുക്കുന്നതല്ലെന്നും അവരുടെ അധ്വാനം അതിൽ വരുമെന്നും ധന്യയെ കണ്ട് പൂക്കൾക്ക് ഓർഡർ നൽകിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. എന്റെ മകളുടെ മാംഗല്യത്തിലേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് […]

Read More
 ഉത്തരവ് പിൻവലിച്ചാൽ മാത്രം പോരാ കുടിശ്ശികയും നൽകണം ; യു സി രാമൻ

ഉത്തരവ് പിൻവലിച്ചാൽ മാത്രം പോരാ കുടിശ്ശികയും നൽകണം ; യു സി രാമൻ

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്ക് പ്രത്യേക സംരക്ഷണ സമിതിയുണ്ടാക്കി വിഭവ സമാഹരണം നടത്തണമെന്ന വിചിത്ര സർക്കുലർ പിൻവലിച്ചതിനൊപ്പം കുടിശിക തുക അനുവദിക്കാനുള്ള നടപടി കൂടി സർക്കാർ സ്വീകരിക്കണം. അല്ലാത്ത പക്ഷം നവകേരള സദസ് കടന്ന് പോകുമ്പോഴുള്ള പ്രതിഷേധത്തെ മറികടക്കുന്നതിനുള്ള തന്ത്രമായി മാത്രമെ ഈ നടപടിയെ കാണാൻ സാധിക്കു. പിഞ്ചു മക്കൾക്ക് ഭക്ഷണം കൊടുത്ത ഫണ്ട് അനുവദിച്ചു കിട്ടാൻ അധ്യാപകരെ കോടതി കയറ്റിച്ച സർക്കാറാണിത്. അതിന് ശേഷവും കൃത്യമായി ഫണ്ട് നൽകാത്ത സ്ഥിതിയാണ്. മികച്ച വിദ്യാലയ അന്തരീക്ഷം നിലനിൽക്കണമെങ്കിൽ […]

Read More
 തൃഷയ്ക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാമർശം; മന്‍സൂര്‍ അലിഖാനെതിരെ ലോകേഷ് കനക രാജ്

തൃഷയ്ക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാമർശം; മന്‍സൂര്‍ അലിഖാനെതിരെ ലോകേഷ് കനക രാജ്

തൃഷയ്ക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ പ്രതികരണവുമായി സംവിധായകൻ ലോകേഷ് കനക രാജ്. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നും ലോകേഷ് എക്സിലൂടെ കുറിച്ചു. തൃഷയുടെ പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. ‘ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചതിനാൽ ശ്രീ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, ഈ […]

Read More
 ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു

ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു

ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. നവംബർ 16ന് രാത്രി 8 മണിക്ക് പറന്തൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്മകുമാർ ആദ്യം അടൂർ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

Read More
 നമ്മുടെ നാടിന്‍റെ മഹത്തായ ജനാധിപത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് ഇന്നലെ പൈവളിഗെയില്‍ തുടക്കം കുറിച്ചത്; പിണറായി വിജയൻ

നമ്മുടെ നാടിന്‍റെ മഹത്തായ ജനാധിപത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് ഇന്നലെ പൈവളിഗെയില്‍ തുടക്കം കുറിച്ചത്; പിണറായി വിജയൻ

നമ്മുടെ നാടിന്‍റെ മഹത്തായ ജനാധിപത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് ഇന്നലെ പൈവളിഗെയില്‍ തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്ത് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന ജനസഞ്ചയം വരും നാളുകളില്‍ കേരളം എങ്ങനെയാണ് പ്രതികരിക്കുക എന്നതിന്‍റെ വ്യക്തമായ സൂചനയാണെന്ന് കാസർകോട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവിതത്തിന്‍റെ നാനാ തുറകളിലുമുള്ള ജനങ്ങള്‍ ഒരേ മനസ്സോടെ ഒന്നുചേരുകയാണുണ്ടായത്. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഞങ്ങൾ ഉണ്ട് എന്ന പ്രഖ്യാപനത്തിന്‍റെ ആവര്‍ത്തനം […]

Read More