ഉത്തരാഖണ്ഡിലെ തുരങ്ക ദുരന്തം; തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം എട്ടാം ദിവസത്തിലേക്ക്

ഉത്തരാഖണ്ഡിലെ തുരങ്ക ദുരന്തം; തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം എട്ടാം ദിവസത്തിലേക്ക്

ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ നിർമാണത്തിലായിരുന്ന തുരങ്കം ഇടിഞ്ഞ് വീണ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം 8-ാം ദിവസത്തിലേക്ക്. എല്ലാവരേയും സുരക്ഷിതരായി പുറത്തെത്തിക്കാന്‍ ഇനിയും നാലോ അഞ്ചോ ദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. തുരങ്കത്തിന് സമാന്തരമായി ഉരുക്കുകുഴൽ കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനൊപ്പം മുകൾ ഭാഗത്തുനിന്ന് കുത്തനെ തുളച്ച് രക്ഷാപാതയൊരുക്കാനും ശ്രമം നടക്കുന്നുണ്ട്. 1000 മീറ്റർവരുന്ന ഈ ബദൽപാത ഞായറാഴ്ച ഉച്ചയോടെ ഒരുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കരികിലേക്ക് എത്താൻ വേണ്ടി ശ്രമിക്കുകയാണെന്നും കഴിയുന്നതും വേഗത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് […]

Read More
 മോഹക്കപ്പ് ആർക്കെന്ന് ഇന്നറിയാം; ഇന്ത്യ- ഓസ്‌ട്രേലിയ കലാശപ്പോരാട്ടം അഹമ്മദാബാദിൽ

മോഹക്കപ്പ് ആർക്കെന്ന് ഇന്നറിയാം; ഇന്ത്യ- ഓസ്‌ട്രേലിയ കലാശപ്പോരാട്ടം അഹമ്മദാബാദിൽ

ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. ടൂർണമെന്റിൽ 10 മത്സരങ്ങൾ ആധികാരികമായി ജയിച്ച് ഫൈനലിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളികളിൽ പരാജയപ്പെട്ടതിന് ശേഷം തുടർച്ചയായി 8 ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ പരസ്പരം കൊമ്പുകോർക്കും. ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു മുൻതൂക്കം. ഈ ലോകകപ്പിൽ […]

Read More
 വെള്ളരിത്തോടിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കം

വെള്ളരിത്തോടിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കം

കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ വെള്ളരിത്തോടിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കം. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി പി സുലൈമാൻ അധ്യക്ഷത വഹിച്ചു.പദ്ധതിക്ക് അഞ്ച് കോടി രൂപയാണ് സാങ്കേതികാനുമതി ലഭ്യമായത്. വരക്കൽ താമരക്കുളത്തിന് സമീപത്തുനിന്നും തുടങ്ങി കടലിൽ അവസാനിക്കുന്ന സ്ഥലം വരെ ഏകദേശം 1.50 കിലോമീറ്റർ നീളത്തിൽ തോട് സംരക്ഷിക്കുന്നതിനും തോടിന്റെ യഥാർത്ഥ ഒഴുക്ക് തിരികെ കൊണ്ടുവരുന്നതിനുമാണ് പദ്ധതി. ഈ പ്രവർത്തിയുടെ പൂർത്തീകരണത്തോടു കൂടി മഴക്കാലത്തു തോടിന്റെ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കും.മൈനർ ഇറിഗേഷൻ […]

Read More
 നവകേരളസദസ്സ് കഴിഞ്ഞാൽ മ്യൂസിയത്തിൽ കയറാൻ പോകുന്നത് കമ്യൂണിസ്റ്റ്‌ പാർട്ടി: വി മുരളീധരൻ

നവകേരളസദസ്സ് കഴിഞ്ഞാൽ മ്യൂസിയത്തിൽ കയറാൻ പോകുന്നത് കമ്യൂണിസ്റ്റ്‌ പാർട്ടി: വി മുരളീധരൻ

തിരുവനന്തപുരം: നവകേരളസദസ്സിനെ ,നാടുവാഴി സദസ്സെന്ന്‌ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനങ്ങളെ കാണാൻ നാടുവാഴികൾ എഴുന്നള്ളുന്നതിനെ അനുസ്മരിപ്പിക്കുന്ന യാത്രയ്ക്കാണ്‌ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തുടക്കം കുറിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞാൽ ബസല്ല, കമ്യൂണിസ്റ്റ്‌ പാർട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാൻ പോകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ.1,600 രൂപ പെൻഷൻ കൊടുക്കാനില്ല എന്ന് പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്. യാത്രക്കും സുരക്ഷയ്ക്കുമായി കോടികളാണ് ചെലവഴിക്കുന്നത്‌. കർഷകരേയും ക്ഷേമപെൻഷൻ കിട്ടാത്തവരേയുമെല്ലാം വെല്ലുവിളിക്കുകയാണ് പിണറായി വിജയൻ. ബസിനകത്ത് എന്തെല്ലാം […]

Read More
 നവകേരള സദസ്സ്:കുന്ദമംഗലത്ത് പന്തലിന് കാല്‍ നാട്ടി

നവകേരള സദസ്സ്:കുന്ദമംഗലത്ത് പന്തലിന് കാല്‍ നാട്ടി

കുന്ദമംഗലത്ത് നവകേരള സദസിന് തയ്യാറാക്കുന്ന പന്തലിന്‍റെ കാല്‍ നാട്ടല്‍ കര്‍മ്മം പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഈ മാസം 26 ന് വൈകുന്നേരം 3 മണിക്കാണ് കുന്ദമംഗലം നിയോജകമണ്ഡലം തല നവകേരള സദസ് നടത്തുന്നത്. കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന വേദിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും വൈകീട്ട് 3 മണിക്കാണ് എത്തിചേരുന്നത്. പരിപാടിയുടെ പ്രചരണാർത്ഥം എല്ലാ പഞ്ചായത്തിലും നവംബര്‍ 20 ന് വിളംബര ജാഥ, 21 ന് മണ്ഡലം കേന്ദ്രീകരിച്ചുള്ള […]

Read More
 സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കുന്ദമംഗലം :കുന്ദമംഗലത്ത് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആറാം ബൂത്ത്‌ കമ്മിറ്റിയും കാലിക്കറ്റ്‌ ഐസ് കാണാശുപത്രി മുക്കവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആയിരുന്നു. കുന്ദമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സിവി സംജിത്ത് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ആറാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ശ്യാംലാൽ ആമ്പ്രമ്മൽ പരിപാടിയുടെ ആധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ കോണിക്കൽ, കാലിക്കറ്റ്‌ ഐസ് ഐ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ രാജൻ പി പി, […]

Read More
 ജനകീയ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ടു വേണം നവകേരള സദസ് നടത്താന്‍; വി ഡി സതീശൻ

ജനകീയ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ടു വേണം നവകേരള സദസ് നടത്താന്‍; വി ഡി സതീശൻ

കേരളത്തിന്റെ ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുക തുടങ്ങിയ വിമർശനങ്ങളുമായി വി ഡി സതീശൻ. 52 ലക്ഷം പേര്‍ക്ക് നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. നിരാലംബരായ അവര്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കും എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണെന്നും പി.ആര്‍.എസ് വായ്പ നെല്‍ കര്‍ഷകന് […]

Read More
 യൂത്ത് കോണ്‍ഗ്രസ്‌  വ്യാജ രേഖാ വിവാദം; അന്വേഷണത്തിന് എട്ടംഗ സംഘം, റിപ്പോര്‍ട്ട് 5 ദിവസത്തിനകം നല്‍കണം

യൂത്ത് കോണ്‍ഗ്രസ്‌ വ്യാജ രേഖാ വിവാദം; അന്വേഷണത്തിന് എട്ടംഗ സംഘം, റിപ്പോര്‍ട്ട് 5 ദിവസത്തിനകം നല്‍കണം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ രേഖാ വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. മ്യൂസിയം എസ്.എച്ച്.ഒ.യക്കാണ് അന്വേഷണത്തിന്റെ ചുമതല. സൈബര്‍ പോലീസ് ഉള്‍പ്പെടെ എട്ട് അംഗങ്ങൾ അന്വേഷണ സംഘത്തിലുണ്ട്. തിരുവനന്തപുരം ഡി.സി.പി. നിധിന്‍രാജും കന്റോണ്‍മെന്റ് എ.സി.യും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. അഞ്ചുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.തിരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാര്‍ഥികളുടെയും മൊഴിയെടുക്കും. മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഡി.സി.പി. അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ നിശ്ചിതസമയത്തിനകംതന്നെ നല്‍കും. മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ത് ലക്ഷ്യം വെച്ചാണ് നിര്‍മിച്ചതെന്ന് അന്വേഷിക്കും. വ്യാജ […]

Read More
 മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ബസ് മ്യൂസിയത്തിൽ വച്ചാൽ ലക്ഷക്കണക്കിനു പേർ കാണാൻ വരും, മറിച്ചുവിറ്റാൽ ഇരട്ടി വില; എ.കെ ബാലൻ

മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ബസ് മ്യൂസിയത്തിൽ വച്ചാൽ ലക്ഷക്കണക്കിനു പേർ കാണാൻ വരും, മറിച്ചുവിറ്റാൽ ഇരട്ടി വില; എ.കെ ബാലൻ

തിരുവനന്തപുരം: നവകേരള സദസ്സിനായി ഉപയോഗിക്കുന്ന ആഡംബര ബസ് മ്യൂസിയത്തില്‍ വച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയില്‍ അത് കാണാന്‍ ലക്ഷക്കണക്കിന് ആളുകളെത്തുമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. ബസ് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ലോകം ആദ്യമായിട്ടായിരിക്കും ഈ രൂപത്തിലുള്ള ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. ബഹുമാനപ്പെട്ട ഗവണ്മെന്റ് ടെണ്ടര്‍ വച്ച് വില്‍ക്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഇപ്പൊ വാങ്ങിയതിന്റെ ഇരട്ടിവില […]

Read More
 നവകേരള സദസ്സ്:സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ

നവകേരള സദസ്സ്:സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. […]

Read More