സംസ്ഥാനത്ത് ആണവ നിലയം വേണമെന്ന് സർക്കാർ; കരിമണൽ നിക്ഷേപം വൈദ്യുതിയാക്കാൻ പദ്ധതി
തിരുവനന്തപുരം: കേരളത്തിൽ ആണവ വൈദ്യുത നിലയം സ്ഥാപിക്കാൻ സംസ്ഥാനസർക്കാർ ചർച്ചകൾ തുടങ്ങി. വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി കേന്ദ്രമന്ത്രി ആർ.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവ വൈദ്യുത നിലയമെന്ന ആശയം മുന്നോട്ടുവച്ചത്. നിലവിൽ തമിഴ്നാട്ടിലെ കൽപ്പാക്കത്ത് തോറിയം അധിഷ്ഠിത വൈദ്യുതനിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസർച് സെന്റർ (ബാർക്) ആണ് ഇത് വികസിപ്പിച്ചെടുത്തത്. സമാന രീതിയിൽ പ്രവർത്തിക്കുന്ന തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ദില്ലിയിൽ നടന്ന ഊർജമന്ത്രിമാരുടെ യോഗത്തിലും കേരളത്തിൽനിന്ന് […]
Read More
