കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ വെടിവെയ്പ്പ്:  രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം

കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ വെടിവെയ്പ്പ്: രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം

കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ വെടിവെയ്പ്പ്. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.സ്ഥലത്തുനിന്നും വലിയ രീതിയിലുള്ള വെടിവെപ്പിന്‍റെ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെതുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടു. വനമേഖലയില്‍ […]

Read More
 ദീപവലി നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കംപൊട്ടിക്കൽ;ഡൽഹിയിൽ കനത്ത പുകമഞ്ഞ്

ദീപവലി നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കംപൊട്ടിക്കൽ;ഡൽഹിയിൽ കനത്ത പുകമഞ്ഞ്

ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി.ദീപവലി നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കം പൊട്ടിച്ചതോടെ ഡൽഹിയിൽ പലയിടത്തും കനത്ത പുകമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കെ ആശ്വാസം പകര്‍ന്ന് മികച്ച വായുനിലവാരം ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞദിവസത്തെ ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു.കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ദീപാവലി […]

Read More
 ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി: യുവതി ആരാണെന്ന് വ്യക്തമല്ല

ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി: യുവതി ആരാണെന്ന് വ്യക്തമല്ല

ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി യുവതി. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലാണ് സംഭവം. ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് സ്ത്രീ എന്ന് വ്യക്തമായിട്ടില്ല. തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.ഒക്ടോബർ 28 ന് മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ ഒരു സ്ത്രീയുടെ ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ജാഫ്രാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണിത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പിന്നീട് […]

Read More
 കരിപ്പൂര്‍ വിമാനത്താവളംവഴി സ്വർണ്ണക്കടത്ത്; രണ്ടു പേരെ പിടികൂടി പോലീസ്

കരിപ്പൂര്‍ വിമാനത്താവളംവഴി സ്വർണ്ണക്കടത്ത്; രണ്ടു പേരെ പിടികൂടി പോലീസ്

കരിപ്പൂർ വിമാനത്താവളം വഴി അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി പോലീസ്. സംഭവത്തില്‍ ഒരു യാത്രക്കാരനേയും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖ് ആണ് 1,260 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസിൻ്റെ പിടിയിലായത്. സ്വര്‍ണ്ണം കാപ്‌സ്യൂളുകള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം 70 ലക്ഷം രൂപ ചെലവിട്ട് […]

Read More
 ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് ഇന്ധനം നൽകാമെന്ന് ഇസ്രയേൽ: വാഗ്ദാനം ഹമാസ് നിരസിച്ചു

ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് ഇന്ധനം നൽകാമെന്ന് ഇസ്രയേൽ: വാഗ്ദാനം ഹമാസ് നിരസിച്ചു

ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് ഇന്ധനം നൽകാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിനെ തുടർന്ന് ​ഗാസയിലെ അൽഷിഫ ആശുപത്രിയിലെ ഇന്ധനം തീർന്നിരുന്നു. തുടർന്ന് ആശുപത്രി ശനിയാഴ്ച പ്രവർത്തനം നിർത്തിവച്ചു. പിന്നാലെയാണ് 300 ലിറ്റർ ഇന്ധനം ഇസ്രയേൽ ഇന്ധനം വാ​ഗ്ദാനം ചെയ്തത്. ഇസ്രയേൽ സൈന്യം ആശുപത്രികൾ ലക്ഷ്യമിടുന്നത് ചികിത്സിക്ക് ബുദ്ധിമുട്ടാണെന്ന് സന്നദ്ധ സംഘടനകൾ പറഞ്ഞിരുന്നു. അതേസമയം, ആശുപത്രികൾക്കുള്ളിൽ നിന്നാണ് ഹമാസ് പ്രവർത്തിക്കുന്നതെന്ന് ഇസ്രയേൽ ആരോപിച്ചു. സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിച്ചാണ് ഹമാസ് […]

Read More
 ഫലസ്തീന് ഐക്യദാർഢ്യവുമായി കള്ളിക്കൂട്ടം പുറായിൽ കുടുംബ സംഗമം

ഫലസ്തീന് ഐക്യദാർഢ്യവുമായി കള്ളിക്കൂട്ടം പുറായിൽ കുടുംബ സംഗമം

കുഞ്ഞുങ്ങളും സ്ത്രീകളും നിരപരാതികളുമായ ആയിരക്കണക്കായ മനുഷ്യരെ കൊന്നൊടുക്കിയും ആശു പത്രികളും വിദ്യാലയങ്ങളും ആധുരാലയങ്ങളും അഭയ കേന്ദങ്ങളുമടക്കം ബോബിട്ട് ചാരമാക്കിയും അമേരിക്കൻ സഹായത്തോടെ ഇസ്രായേൽ ഫലസ്തീനിൽ മാസങ്ങളോളമായി തുടരുന്ന യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കെ.പി. ഫാമിലി കുടുംബ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.എൻ രക്ഷാസമിതിയും മുസ്ലിം അറബ് രാജ്യങ്ങളും ഇക്കാര്യത്തിൽ ഇടപെടണമെന്നും യോഗം ചൂണ്ടിക്കാട്ടി.മത ഭൗതിക വിദ്യാസ സേവന മേഖലയിൽ ഉയർന്ന സ്ഥാനവും വ്യക്തി മുദ്രയും നേടിയ കുടുംബാഗങ്ങളെ സംഗമം ആദരിച്ചു. ട്രെസ്റ്റ് പ്രസിഡന്റ കെ.പി ഹംസ […]

Read More
 ക്ഷേത്ര പ്രവേശന വിളംബര വാർഷികം; രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല

ക്ഷേത്ര പ്രവേശന വിളംബര വാർഷികം; രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല

ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടി വിവാദമായ സാഹചര്യത്തിൽ പരിപാടിയിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല.പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവർ പിന്മാറി. വിവാദമായതിനെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു.നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്നാണ് നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു.നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം, ക്ഷേത്രപ്രവേശന വിളംബര വാർഷികം എന്നിവ പ്രമാണിച്ച് ഇന്ന് […]

Read More
 ലൈഫ് ഗുണഭോക്താവിന്‍റെ ആത്മഹത്യ;  പണം ഉടൻ നൽകാൻ സർക്കാർ

ലൈഫ് ഗുണഭോക്താവിന്‍റെ ആത്മഹത്യ; പണം ഉടൻ നൽകാൻ സർക്കാർ

പത്തനംതിട്ടയിലെ ലൈഫ് ഗുണഭോക്താവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ നടപടികൾ വേഗത്തിലാക്കി സർക്കാർ. പദ്ധതി പ്രകാരം ഗോപിക്ക് കിട്ടാനുള്ള രണ്ട് ലക്ഷം രൂപ ഹഡ്കോ വായ്പ വഴി ഉടൻ ലഭ്യമാക്കാന്‍ ആലോചന. ഇക്കാര്യം ഓമല്ലൂർ പഞ്ചായത്തിനെ ലൈഫ് മിഷൻ അധികൃതർ വിവരം അറിയിച്ചു. അടിയന്തര പഞ്ചായത്ത്‌ കമ്മിറ്റിയും ഉടൻ ചേരും. സിഎസ്ആർ ഫണ്ട്‌ കൂടി സമാഹരിച്ച് കൂടുതൽ പണം കുടുംബത്തിന് നൽകാൻ പഞ്ചായത്തും ശ്രമം തുടങ്ങിയിട്ടുണ്ട്.ലൈഫ് പദ്ധതിയിലെ വീട് പണി പൂർത്തിയാകാത്തതിന്‍റെ മനോവിഷമത്തിലാണ് പത്തനംതിട്ട ഓമല്ലൂരിൽ ലോട്ടറി വില്പനക്കാരനായ ഗോപി […]

Read More
 ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ ഹ‍ര്‍ജി: ലോകായുക്ത വിധി ഇന്ന്

ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ ഹ‍ര്‍ജി: ലോകായുക്ത വിധി ഇന്ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നംഗ ബഞ്ച് വിധി പറയും. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയിലും വിധി ഇന്നാണ്. ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും […]

Read More
 കുറ്റിക്കാട്ടൂരിൽ നിന്ന് വീട്ടമ്മയെ കാണാതായ സംഭവം; കൊന്ന് കൊക്കയിൽ തള്ളിയെന്ന് പുരുഷ സുഹൃത്ത്

കുറ്റിക്കാട്ടൂരിൽ നിന്ന് വീട്ടമ്മയെ കാണാതായ സംഭവം; കൊന്ന് കൊക്കയിൽ തള്ളിയെന്ന് പുരുഷ സുഹൃത്ത്

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ സ്ത്രീയെ കൊന്ന് കൊക്കയിൽ തള്ളിയതായി പുരുഷ സുഹൃത്തിന്റെ മൊഴി. കുറ്റിക്കാട്ടൂർ സ്വദേശി സൈനബയെ കൊന്ന് കൊക്കയിൽ തള്ളിയെന്നാണ് മലപ്പുറം സ്വദേശിയായ പുരുഷ സുഹൃത്ത് കസബ സ്റ്റേഷനിൽ മൊഴി നൽകിയിരിക്കുന്നത്. ഈ മാസം ഏഴിനാണ് സൈനബയെ കാണാതായത്.എട്ടാം തിയ്യതി ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു . മിസ്സിങ് കേസിൽ അന്വേഷണം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൊബൈൽ ഫോൺ രേഖകൾ കേസിൽ വഴിത്തിരിവായത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംശയം […]

Read More