ബന്ധങ്ങള്‍ തുടരണോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്; വനിത കമ്മിഷന്‍

ബന്ധങ്ങള്‍ തുടരണോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്; വനിത കമ്മിഷന്‍

വിവാഹവും പ്രണയവും ഉള്‍പ്പെടെ ബന്ധങ്ങള്‍ തുടരണോ എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വനിത കമ്മിഷന്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. ബന്ധങ്ങള്‍ തുടരണോയെന്നതു സംബന്ധിച്ച് സ്ത്രീകള്‍ക്കുള്ള ജനാധിപത്യ അവകാശം സംബന്ധിച്ച് സമൂഹത്തില്‍ പൊതുബോധം വളര്‍ത്തിയെടുക്കണം. ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതില്‍ നല്ലൊരു പങ്ക് സ്ത്രീകളാണ്. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിലും സ്ത്രീകളുണ്ട്. സ്ത്രീ […]

Read More
 പയ്യാനക്കൽ – പടന്ന വളപ്പ് ഫുട്പാത്ത് ആന്റ് ഡ്രെയിനേജ് മന്ത്രി ഉദ്ഘാടനം ചെയ്തു

പയ്യാനക്കൽ – പടന്ന വളപ്പ് ഫുട്പാത്ത് ആന്റ് ഡ്രെയിനേജ് മന്ത്രി ഉദ്ഘാടനം ചെയ്തു

പയ്യാനക്കൽ – പടന്ന വളപ്പ് ഫുട്പാത്ത് ആന്റ് ഡ്രെയിനേജ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വികസനകുതിപ്പുകളുടെ നവകേരളത്തിലാണ് നാം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിൽ ധാരാളം പ്രവൃത്തികൾക്ക് ഫണ്ട് വകയിരുത്താനും, നിരവധി പ്രവൃത്തികൾ പൂർത്തീകരിക്കാനും ഇതിനോടകം സാധിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം […]

Read More
 സൈനികർ ഹിമാലയം പോലെ പതറാതെ നിൽക്കുന്ന കാലത്തോളം ഇന്ത്യ സുരക്ഷിതം;നരേന്ദ്ര മോദി

സൈനികർ ഹിമാലയം പോലെ പതറാതെ നിൽക്കുന്ന കാലത്തോളം ഇന്ത്യ സുരക്ഷിതം;നരേന്ദ്ര മോദി

സൈനികരെ പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.സൈനികർ ഹിമാലയം പോലെ പതറാതെ നിൽക്കുന്ന കാലത്തോളം ഇന്ത്യ സുരക്ഷിതമാണ്. 2016 ന് ശേഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എട്ടുമടങ്ങ് വർധിച്ചു. ആഭ്യന്തര പ്രതിരോധ ഉത്പാദനം ഒരു ലക്ഷം കോടി രൂപയുടെതായെന്നും നരേന്ദ്ര മോദി പറഞ്ഞു. ഹിമാചൽ പ്രദേശിലെ സൈനികരോടൊപ്പം ദീപാവലി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷിച്ചു. ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. അതേസമയം, […]

Read More
 പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും

പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും

‘നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും (Social Justice and Political Equaltiy) എന്ന വിഷയത്തിലെ സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും. യു.കെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില്‍ മുഖ്യാതിഥിയായാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. നവംബര്‍ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളിലാണ് […]

Read More
 പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ചനിലയിൽ;മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ

പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ചനിലയിൽ;മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ

കോട്ടയം മീനടത്ത് അച്ഛനേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരേയാണ്‌ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌.വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. രാവിലെ നടക്കാനിറങ്ങിയതാണ് ഇരുവരും. തിരിച്ചു വരേണ്ട സമയമായിട്ടും കാണാതായതോടെയാണ് വീട്ടുകാർ തിരഞ്ഞത്. ഇതിനുപിന്നാലെയാണ് ഇരുവരേയും വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Read More
 തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി സമ്മാനം; കൈയടി നേടി അഫ്ഗാന്‍ താരം ഗുര്‍ബാസ്

തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി സമ്മാനം; കൈയടി നേടി അഫ്ഗാന്‍ താരം ഗുര്‍ബാസ്

ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ്. പുലര്‍ച്ചെ മൂന്ന് മണിയോടെകാറില്‍ വന്നിറങ്ങിയ ഗുര്‍ബാസ് തെരുവില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം ദീപാവലി ആഘോഷിക്കാന്‍ സമ്മാനമായി നല്‍കി. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് അതിവേഗം കാറില്‍ കയറിപോകുകയും ചെയ്തു.ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്താനെയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ച അഫ്ഗാന്‍ തോറ്റ മത്സരങ്ങളില്‍ പോലും മികച്ച പോരാട്ടവീര്യം […]

Read More
 ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞു വീണ് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞു വീണ് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണ് 36 തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യമുനോത്രി ധാമില്‍ നിന്ന് ഉത്തരകാശിയിലേക്കുള്ള യാത്രാ ദൂരം 26 കിലോമീറ്റര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ഛാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന ടണലിലാണ് അപകടം സംഭവിച്ചത്. ആകെ നാലര കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ 150 മീറ്റര്‍ ഭാഗത്താണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ നാല് മണിയോടെ ഈ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ […]

Read More
 കോട്ടയത്തും, കൊച്ചിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം; കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

കോട്ടയത്തും, കൊച്ചിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം; കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ശ്രമം. സംഭവത്തിൽ കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു..കോട്ടയം കുറുവിലങ്ങാടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി, അഡ്വ.ജിൻസൺ ചെറുമല എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഇവരെ അറസ്റ്റ് ചെയ്തത്.കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്.കോൺഗ്രസ് […]

Read More
 നെഗറ്റീവ് എനർജി’ പുറന്തള്ളാൻ സർക്കാർ ഓഫീസിൽ പ്രാർഥന; അന്വേഷണത്തിന് ഉത്തരവ്‌

നെഗറ്റീവ് എനർജി’ പുറന്തള്ളാൻ സർക്കാർ ഓഫീസിൽ പ്രാർഥന; അന്വേഷണത്തിന് ഉത്തരവ്‌

തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ പ്രാർഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടറുടെ ഉത്തരവ്. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് ഓഫീസിൽ ആഴ്ചകൾക്കുമുൻപ് പ്രാർഥന നടത്തിയത്. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടത്. ളോഹയും ബൈബിളുമായെത്തി ഓഫീസിൽ ഒരാൾ തന്നെ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാർവ്യവസ്ഥയിൽ ജോലിചെയ്യുന്നതിനാൽ […]

Read More
 ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ മകര സംക്രമ ഉത്സവം; ബ്രോഷർ പ്രകാശനം ചെയ്തു

ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ മകര സംക്രമ ഉത്സവം; ബ്രോഷർ പ്രകാശനം ചെയ്തു

ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ മകര സംക്രമ ഉത്സവം 2024 ബ്രോഷർ പ്രകാശനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഒഴലൂർ പാടേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീ താന്നിക്കാട്ട് ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്രം ശാന്തി താന്നിക്കാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി,ക്ഷേത്രം ഊരാളൻ ശ്രീ ജയരാജൻ പുളിക്കും പറമ്പത്ത്,ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡൻ്റ് വിനോദ് കളത്തിങ്ങൽ, ഉത്സവ കമ്മിറ്റി കൺവീനർ ശശികുമാർ കാവാട്ട്, തുടങ്ങിയവർ നേതൃത്വം നൽകി.

Read More