എൻഐടി കാലിക്കറ്റും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും ധാരണാപത്രത്തിൽ ഒപ്പുവച്ചു
കാർഷിക മേഖലയിലെ ഗവേഷണത്തിനും സഹകരണത്തിനും പുത്തൻ ഉണർവ് ലഭിക്കും കോഴിക്കോട്: കാർഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചു. കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങൾ തമ്മിലുള്ള ഗവേഷണ സഹകരണം പ്രോത്സാഹിപ്പിക്കുന്നതാണ് ധാരണാപത്രം. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണയും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ആർ.ദിനേശും ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംയുക്ത വിദ്യാഭ്യാസ, പരിശീലന, ഗവേഷണ പ്രവർത്തനങ്ങളാണ് സഹകരണം ലക്ഷ്യമിടുന്നത്. […]
Read More
