‘ഗവര്‍ണർമാർ സര്‍ക്കാറുകൾക്ക് വിധേയമായി പ്രവര്‍ത്തിക്കണം’; സുപ്രീംകോടതി

‘ഗവര്‍ണർമാർ സര്‍ക്കാറുകൾക്ക് വിധേയമായി പ്രവര്‍ത്തിക്കണം’; സുപ്രീംകോടതി

ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാൻ ഗവർണർക്ക് കഴിയില്ലെന്നും പഞ്ചാബ് സർക്കാരിന്റെ ഹ‍ർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഗവർണർ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു.ബില്ലുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ പ്രത്യാഘാതം എന്തെന്ന് അറിയാമോ എന്നും കോടതി ചോദിച്ചു. ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെൻ്ററി ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ചോദിച്ചു. ഗവർണർ തെരഞ്ഞെടുക്കുന്ന സർക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

Read More
 കാനന പാതയിൽ സഹായവുമായി അയ്യൻ; മൊബൈല്‍ ആപ്പുമായി വനം വകുപ്പ്

കാനന പാതയിൽ സഹായവുമായി അയ്യൻ; മൊബൈല്‍ ആപ്പുമായി വനം വകുപ്പ്

ശബരിമല തീർത്ഥാടകർക്ക് സഹായകമാകുന്ന അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, […]

Read More
 ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി പണം അനുവദിച്ച് ധനവകുപ്പ്; വിതരണം അടുത്ത ആഴ്ച മുതൽ

ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി പണം അനുവദിച്ച് ധനവകുപ്പ്; വിതരണം അടുത്ത ആഴ്ച മുതൽ

ഒടുവിൽ ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി പണം അനുവദിച്ച് ധനവകുപ്പ്. 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക നൽകുമെന്ന് ബുധനാഴ്ചയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പക്ഷെ പണം കണ്ടെത്താൻ വൈകിയതാണ് വിതരണവും വൈകാൻ കാരണം.നവകേരള സദസ് തുടങ്ങും മുമ്പ് ഒരു മാസത്തെ കുടിശ്ശികയെങ്കിലും നൽകാനാണ് സർക്കാർ ശ്രമം. കേരളത്തിന് കിട്ടാനുള്ളത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. […]

Read More
 മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദം; പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്

മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദം; പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്

എറണാകുളം മഹരാജാസ്‌ കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് ഫലം പ്രസിദ്ധീകരിച്ചിട്ടും അത് തിരുത്താൻ വൈകിയത് ജാഗ്രത കുറവായെന്നാണ് വിലയിരുത്തൽ.അനാവശ്യവിവാദം ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും കോളജിനേയും അപകീർത്തിപ്പെടുത്തിയെന്നും ഉത്തരവിലുണ്ട്.മഹാരാജാസ് കോളജിലെ ആർക്കിയോളജി വിദ്യാർഥിയായിരുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് തെറ്റായി ഫലം പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് […]

Read More
 ജനകീയ ഹോട്ടലുകാർ സമരം ചെയ്തത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ല: ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ

ജനകീയ ഹോട്ടലുകാർ സമരം ചെയ്തത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ല: ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ

എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനക്കെതിരെ മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ. ജനകീയ ഹോട്ടൽ നടത്തിപ്പുകാർ സമരം നടത്തിയത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ല. സർക്കാരിൽ നിന്നും പണം കിട്ടാതെ കടക്കെണിയിൽ ആയതോടെ ഗതികെട്ടാണ് സമരം നടത്തിയതെന്ന് ഇവർ വ്യക്തമാക്കി. സമരത്തിൽ എല്ലാ പാർട്ടിക്കാരും പങ്കെടുത്തു. ജയരാജന്റെ വാക്കുകൾ വിഷമിപ്പിച്ചു എന്നും അവർ പറഞ്ഞു. ആളുകളിൽ നിന്നും സംഭാവന വാങ്ങിയാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ പണം അവർ […]

Read More
 പോലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്നു; നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം

പോലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്നു; നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം

ആലപ്പുഴ നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. കായംകുളം-പുനലൂർ റോഡിലെ പ്രതിഷേധ മാർച്ചിനിടയിലാണ് പോലീസുമായി സംഘർഷമുണ്ടായത്.സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മാവേലിക്കര എംഎൽഎ അരുൺ കുമാർ ഉൾപ്പടെയുളളവർ പങ്കെടുക്കുന്നുണ്ട്. പോലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അരുൺ കുമാർ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുളള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. മാധ്യമപ്രവർത്തകർക്ക് നേരെയും പോലീസ് കയർക്കുകയുണ്ടായി. എന്നാൽ തങ്ങളെ അറസ്റ്റ് ചെയ്താൽ പ്രതിഷേധം അവസാനിക്കുകയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. […]

Read More
 ഒരേ മുഖം രണ്ട് തവണ കണ്ണിൽപ്പെട്ടേക്കാം: ഒന്നല്ല രണ്ടല്ല 30 ഇരട്ടകൾ ഒരു സ്കൂളിൽ

ഒരേ മുഖം രണ്ട് തവണ കണ്ണിൽപ്പെട്ടേക്കാം: ഒന്നല്ല രണ്ടല്ല 30 ഇരട്ടകൾ ഒരു സ്കൂളിൽ

ചെർപ്പുളശ്ശേരി ഇരുമ്പാലശേരി യു പി സ്കൂൾ മുറ്റത്തേക്ക് കടന്നാൽ ഒരേ മുഖം രണ്ട് തവണ കണ്ണിൽപ്പെട്ടേക്കാം. ഒന്നല്ല രണ്ടല്ല, യു കെ ജി മുതൽ ഏഴ് വരെ സ്കൂളിൽ പഠിക്കുന്നത് 15 ജോഡി ഇരട്ടകളാണ്. സ്കൂളിൽ ആകെ കുട്ടികൾ 900. ഇരട്ടകൾ മാത്രം 30. ഒപ്പം ഒരു മൂവർ സംഘവുമുണ്ട്. ഇതിൽ 3 ഇരട്ടകൾ പെൺകുട്ടികളാണ്. 7 ഇരട്ടകൾ ആൺകുട്ടികളും. 5 ജോടികൾ ആൺ – പെൺ സഹോദരങ്ങളാണ്.ലിയാനും ലിജിനയും ലിസ്‌മയും ലിസ്നയും വരുന്നത് ഒരു വീട്ടിൽ […]

Read More
 മരുന്നുവാങ്ങാനെത്തി ലോട്ടറിയുമായി മടങ്ങിയ കര്‍ഷകന് കോടി ഭാഗ്യം

മരുന്നുവാങ്ങാനെത്തി ലോട്ടറിയുമായി മടങ്ങിയ കര്‍ഷകന് കോടി ഭാഗ്യം

ഭാഗ്യം എപ്പോൾ വേണമെങ്കിലും തേടി വരാമെന്ന് പറയാറില്ലേ, അക്ഷരാർത്ഥത്തിൽ അതാണ് കഴിഞ്ഞ ദിവസം പഞ്ചാബി കർഷകനായ ശീതൾ സിംഗിന്‍റെ ജീവിതത്തിൽ സംഭവിച്ചത്. അത്യാവശ്യം വേണ്ടുന്ന ചില മരുന്നുകൾ വാങ്ങാനായിരുന്നു ശീതൾ സിംഗ് അന്ന് മാർക്കറ്റിൽ എത്തിയത്. മരുന്ന് വാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോൾ മെഡിക്കൽ ഷോപ്പിനോട് ചേർന്ന് ലോട്ടറി ഏജൻസി നടത്തിയിരുന്ന എസ് കെ അഗർവാൾ എന്ന ലോട്ടറി ഏജന്‍റാണ്, നറുക്കെടുപ്പ് ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂവെന്നും ഒരു ലോട്ടറി എടുക്കാനും ശീതൾ സിംഗിനെ നിർബന്ധിച്ചത്. കയ്യിൽ പണം […]

Read More
 പട്ടാപ്പകൽ നഗരമധ്യത്തിൽ വൻ കൊള്ള; ജ്വല്ലറിയില്‍ കയറിയ അഞ്ചഗം സംഘം മോഷ്ടിച്ചത് 10 കോടിയുടെ ആഭരണങ്ങള്‍

പട്ടാപ്പകൽ നഗരമധ്യത്തിൽ വൻ കൊള്ള; ജ്വല്ലറിയില്‍ കയറിയ അഞ്ചഗം സംഘം മോഷ്ടിച്ചത് 10 കോടിയുടെ ആഭരണങ്ങള്‍

ഉത്തരാഖണ്ഡില്‍ പട്ടാപ്പകല്‍ നഗരമദ്ധ്യത്തില്‍ നാടിനെ നടുക്കിയ വന്‍ കൊള്ള. കഴിഞ്ഞ ദിവസം നടന്ന മോഷണം സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലുതാണെന്ന് പോലീസ് പറഞ്ഞു. മാസ്‍ക് ധരിച്ച് നഗരത്തിലെ പ്രമുഖ ജ്വല്ലറിയിലെത്തിയ ആയുധധാരികളായ അഞ്ചംഗ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കവർച്ച നടന്നത്. ഡെറാ‍ഡൂണിലെ രാജ്പൂര്‍ റോഡിലുള്ള റിലയന്‍സ് ജ്വല്ലറിയില്‍ നിന്ന് ഏതാണ്ട് പത്ത് കോടി രൂപ വിലവരുന്ന ആഭരണങ്ങളാണ് വ്യാഴാഴ്ച രാവിലെ മോഷ്ടാക്കള്‍ കൊണ്ടുപോയത്. നഗരത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണ വാര്‍ഷിക ആഘോഷങ്ങള്‍ […]

Read More
 ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം: ഇ പി ജയരാജൻ

ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം: ഇ പി ജയരാജൻ

മുസ്ലിം ലീഗ് യുഡിഎഫിൽ നിന്ന് അകന്നുപോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ. ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പലതരത്തിലുള്ള സമ്മര്‍ദമാണ് കോണ്‍ഗ്രസ് ലീഗിന് നല്‍കുന്നത്. അതിനാല്‍ തന്നെ ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറി. ലീഗിന് അധികകാലം ഇത് തുടരാനാകില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. കോൺഗ്രസ് തെറ്റായ വഴിയിലെന്ന് ലീഗിന് അഭിപ്രായമുണ്ട്. അതൃപ്തി ലീഗ് പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നേയുളളൂ. പലസ്തീൻ വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി. ആര്യാടൻ ഷൗക്കത്തിനെതിരായ […]

Read More