റെയിൽവെ പാളത്തിൽ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; യൂട്യൂബറെ കണ്ടെത്തി കേസെടുത്ത് ആര്‍പിഎഫ്

റെയിൽവെ പാളത്തിൽ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; യൂട്യൂബറെ കണ്ടെത്തി കേസെടുത്ത് ആര്‍പിഎഫ്

റെയിൽവേ പാളത്തിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന യൂട്യൂബറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ട്രാക്കിന്‍റെ സുരക്ഷ അപകടത്തിലാക്കി ഇത്തരമൊരു വീഡിയോ ചെയ്ത യുവാവിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. വീഡിയോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നോർത്ത് വെസ്റ്റേൺ ഡിവിഷന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ യഷ് എന്ന യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. സ്റ്റുപ്പിഡ് ഡിടിഎക്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. യാഷിനെതിരെ റെയിൽവേ ആക്‌റ്റിലെ 145, 147 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി നോർത്ത് […]

Read More
 അന്നത്തെ പരിഷ്ക്കാരം പാളി:സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു

അന്നത്തെ പരിഷ്ക്കാരം പാളി:സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു

സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ ഒന്നാം പിണറായി സർക്കാരിന്റെ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃരാലോചന.2018 നവംബർ ഒന്നിനായിരുന്നു അന്നത്തെ പൊലിസ് മേധവി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ പൊലിസ് പരിഷ്ക്കരണം നടന്നത്. സംസ്ഥാനത്ത 472 പൊലിസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരിൽ നിന്നും ഇൻസ്പെക്ടർമാർക്ക് കൈമാറി. എസ്.ഐമാരുടെ തസ്തിക […]

Read More
 കളമശ്ശേരി സ്ഫോടന കേസ്: കൂടുതൽ ഇടങ്ങളിലെ തെളിവെടുപ്പ് ഇന്ന് നടക്കും

കളമശ്ശേരി സ്ഫോടന കേസ്: കൂടുതൽ ഇടങ്ങളിലെ തെളിവെടുപ്പ് ഇന്ന് നടക്കും

കളമശ്ശേരി സ്ഫോടന കേസിൽ കൂടുതൽ ഇടങ്ങളിലെ തെളിവെടുപ്പ് ഇന്ന് നടക്കും. ബോംബ് നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങൾ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോൾ വാങ്ങിയ പെട്രോൾ പമ്പ്, തമ്മനത്തെ വീട്, അങ്കമാലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇടം അടക്കമുള്ള സ്ഥലങ്ങളിൽ മാർട്ടിനെ എത്തിച്ചാകും തെളിവെടുപ്പ്.സ്ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടുത്തെ തെളിവെടുപ്പ് മൂന്നര മണിക്കൂർ നീണ്ടുനിന്നു. ഈ മാസം 15 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.മാര്‍ട്ടിനെ […]

Read More
 പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കെ. കെ എബ്രഹാം അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കെ. കെ എബ്രഹാം അറസ്റ്റിൽ

വയനാട് : പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ.പി.സി.സി മുന്‍ ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. എബ്രഹാം അറസ്റ്റില്‍. ഇഡി ഇന്നലെയാണ് കെ.കെ എബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് കോഴിക്കോട്ട് ഇ.ഡി ഓഫിസിൽ തിരികെ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസിൽ പ്രാദേശിക കോൺഗ്രസ് നേതാവും ഇടനിലക്കാരനുമായ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്. എബ്രഹാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ […]

Read More
 എൻ ഐ ടി കാലിക്കറ്റ് ഫുഡ് പാക്കേജിംഗിൽ പരിശീലനം നടത്തി

എൻ ഐ ടി കാലിക്കറ്റ് ഫുഡ് പാക്കേജിംഗിൽ പരിശീലനം നടത്തി

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് സംഘടിപ്പിച്ച ‘ഫുഡ് പാക്കേജിംഗും ഗുണനിലവാര സർട്ടിഫിക്കേഷനും’ എന്ന പരിശീലന പരിപാടി ആകർഷകവും ഗുണമേന്മയുള്ളതുമായ ഫുഡ് പാക്കേജിംഗിന്റെയും സർട്ടിഫിക്കേഷന്റെയും പ്രാധാന്യത്തിലേക്ക് വെളിച്ചം വീശി. ഏഴു ദിവസത്തെ പരിശീലന പരിപാടിയിൽ 30-ലധികം പേർ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് എൻ ഐ ടി യിലെ സെന്റർ ഫോർ ഇന്നൊവേഷൻ, എന്റർപ്രണർഷിപ്പ് ആൻഡ് ഇൻകുബേഷൻ (സിഐഇഐ), ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) എന്നിവ സംയുക്തമായാണ് വനിതാ സംരംഭകർക്കായി അഡ്വാൻസ്ഡ് എന്റർപ്രണർഷിപ്പ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (എഇഎസ് […]

Read More
 ലൈഫ് പദ്ധതി:  വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

ലൈഫ് പദ്ധതി: വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽപ്പെട്ട ഗുണഭോക്താവിന് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ സീന ബിജു അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ അർഹരായവർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി നൽകുമെന്നും. പഞ്ചായത്തിലെ 81 അതിദാരിദ്ര കുടുംബങ്ങൾക്കുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കി കഴിഞ്ഞതായും പ്രസിഡന്റ് പറഞ്ഞു.ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, മെമ്പർമാരായ ബാബു […]

Read More
 ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വിപുലീകരിച്ച എം സി എഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വിപുലീകരിച്ച എം സി എഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (എംസിഎഫ്) വിപുലീകരിച്ച കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാബുരാജൻ അധ്യക്ഷത വഹിച്ചു.അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 13.75 ലക്ഷം രൂപ ചെലവഴിച്ചാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ (എംസിഎഫ്) വിപുലീകരിച്ചിരിക്കുന്നത്.വാർഡ് മെമ്പർമാരായ ബിന്ദു ഗംഗാധരൻ, ജയരാജൻ മാവോളി, അബ്ദുൽ ഖാദർ, ഹെൽത്ത് ഇൻസ്പെക്ടർ ഫസ്ന പി, എ എസ് റാണി എന്നിവർ സംസാരിച്ചു.

Read More
 ആദിവാസികളെ പ്രദർശിപ്പിച്ചിട്ടില്ല’; കേരളീയത്തിൽ ഖേദം പ്രകടിപ്പിക്കില്ലെന്ന് ഫോക്‍ലോർ അക്കാദമി

ആദിവാസികളെ പ്രദർശിപ്പിച്ചിട്ടില്ല’; കേരളീയത്തിൽ ഖേദം പ്രകടിപ്പിക്കില്ലെന്ന് ഫോക്‍ലോർ അക്കാദമി

തിരുവനന്തപുരം: കേരളീയം മേളയിൽ ആദിവാസികളെ കാഴ്ചവസ്തുവാക്കിയെന്ന വിവാദത്തിൽ ഖേദം പ്രകടിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഫോക് ലോർ അക്കാദമി. കേരളീയത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഫോക്ലോർ അക്കാദമിയുടെ ചെയർമാൻ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് നിലവിലെ വിവാദത്തിൽ ഖേദപ്രകടനത്തിന് തയാറല്ലെന്ന് ആവർത്തിച്ച് വിശദീകരിക്കുന്നത്. കേരളീയത്തിൽ പ്രദർശിപ്പിച്ചത് ആദിവാസി കലാരൂപങ്ങളാണ്. അത് കേരളത്തിൻറെ പൈതൃക സമ്പന്നതയുടെ പ്രതീകമാണ്. ആദിമത്തിൻറെ ആശയ രൂപികരണത്തിലോ ആവിഷ്കാരത്തിലോ അക്കാദമിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇത് ആദിവാസികളെ […]

Read More
 ബെൻസ് 450 സ്വന്തമാക്കി ഫഹദ് ഫാസിൽ; വില 1.21 കോടി

ബെൻസ് 450 സ്വന്തമാക്കി ഫഹദ് ഫാസിൽ; വില 1.21 കോടി

കൊച്ചി: ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡീസ് ഇന്ത്യയിൽ എത്തിച്ചിട്ടുള്ള എസ്.യു.വി. മോഡലായ ബെൻസ് ജി.എൽ.എസ്.450 സ്വന്തമാക്കി ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിന് പകരം പിതാവും സംവിധായകനുമായ ഫാസിൽ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കാഴ്ചയിൽ എസ് ക്ലാസ് ബെൻസിന് സമാനമായ ഈ വാഹനത്തിന് 1.21 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. സ്‌പോർട്‌സ് കാർ മുതൽ ആഡംബര എം.പി.വി. വരെയുള്ള ഫഹദ് ഫാസിൽ-നസ്രിയ താരദമ്പതികളുടെ ഗ്യാരേജിലാണ് പുതിയ ഒരു ആഡംബര എസ്.യു.വി. കൂടി […]

Read More
 വിമാനത്തിൽ  നിന്നും തെന്നി വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണിക്കിടെ

വിമാനത്തിൽ നിന്നും തെന്നി വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണിക്കിടെ

ദില്ലി∙ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പടിയിൽ നിന്ന് വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. എയർ ഇന്ത്യയുടെ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന രാം പ്രകാശ് സിങ് (56) ആണ് മരിച്ചത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനവംബർ 6ന് രാത്രി ടെർമിനൽ-3 ലാണ് സംഭവം സംഭവം. പടിയിൽ നിന്ന് തെന്നി നിലത്തേക്ക് വീണ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഐജിഐ) ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു. അപകടം ഉണ്ടായ ഉടൻ എയർ ഇന്ത്യ ജീവനക്കാർ അദ്ദേഹത്തെ […]

Read More