ശൈശവ വിവാഹം, ഗാർഹികപീഡനം; ‘മല്ലുട്രാവലർ’ക്കെതിരേ വീണ്ടും കേസ്

ശൈശവ വിവാഹം, ഗാർഹികപീഡനം; ‘മല്ലുട്രാവലർ’ക്കെതിരേ വീണ്ടും കേസ്

കൊച്ചി: ‘മല്ലുട്രാവലർ’ എന്ന പേരിൽ അറിയപ്പെടുന്ന ഷാക്കിർ സുബ്ഹാനെതിരേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ശൈശവ വിവാഹം, ഗാർഹികപീഡനം തുടങ്ങിയവ ആരോപിച്ചുള്ള പരാതിയിലാണ് കണ്ണൂർ ധർമടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഷാക്കിർ സുബ്ഹാനെതിരേ സമാന ആരോപണങ്ങൾ ഉന്നയിച്ച് പരാതിക്കാരി നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതോടെയാണ് പോക്‌സോ നിയമപ്രകാരം അടക്കം കേസെടുത്തത്.ഒന്നരമാസം മുൻപ് സൗദി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലും ഷാക്കിറിനെതിരേ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ ഹോട്ടലിൽവെച്ച് ജോലി വാ​ഗ്ദാനം ചെയ്ത് ഇയാൾ കടന്നുപിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു സൗദി […]

Read More
 പന്തീരങ്കാവ് യുഎപിഎ കേസിൽപ്പെട്ട  അലൻ ഷുഹൈബ് ഉറക്കഗുളിക അമിതമായി കഴിച്ച് ആശുപത്രിയിൽ

പന്തീരങ്കാവ് യുഎപിഎ കേസിൽപ്പെട്ട അലൻ ഷുഹൈബ് ഉറക്കഗുളിക അമിതമായി കഴിച്ച് ആശുപത്രിയിൽ

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ഷുഹൈബിനെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്തെ ഫ്ലാറ്റിലാണ് അലനെ അവശ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിലവിൽ അദ്ദേഹം. ആത്മഹത്യാ ശ്രമമാണെന്നാണ് നിലവിൽ പോലീസ് നൽകുന്ന വിവരം. ഏകദേശം 30-ലധികം ഉറക്കഗുളിക അലൻ കഴിച്ചതായും പോലീസ് പറയുന്നു. അവശനിലയിലായിരുന്നാൽ അലന്റെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് […]

Read More
 ഇനി കലോത്സവനാളുകൾ : കുന്ദമംഗലം ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

ഇനി കലോത്സവനാളുകൾ : കുന്ദമംഗലം ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

കുന്ദമംഗലം :ഉപജില്ലാ കലോൽസവത്തിന് കുന്ദമംഗലത്ത് തുടക്കമായി. കുന്ദമംഗലം യു പി സ്കൂളിൽ അഡ്വ.പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ഗിനീഷ് ഗോവിന്ദ്, എം എസ് ദേവനന്ദ എന്നിവർ വിശിഷ്ടാതിഥികളായി. വി അനിൽ കുമാർ , എം. ധനീഷ്ലാൽ, യു സി പ്രീതി , ഷബ്ന റഷീദ്, ഷൈജ വളപ്പിൽ , കെ.കെ.സി നൗഷാദ്, സജിത ഷാജി, ചന്ദ്രൻ തിരുവലത്ത്, […]

Read More
 ‘പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോ’?.. കേരളീയത്തിനെതിരെ വിമർശനവുമായി കെ സുധാകരൻ

‘പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോ’?.. കേരളീയത്തിനെതിരെ വിമർശനവുമായി കെ സുധാകരൻ

കേരളീയത്തിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. വെള്ളക്കരവും വൈദ്യതി തിരക്കും വർധിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.പണം മാത്രമാണ് മുഖ്യമന്ത്രിക്ക് മുഖ്യം. മക്കളെക്കൊണ്ട് മുഖ്യമന്ത്രി പണമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ പിണറായി പ്രതിയായില്ല. ബി ജെ പി- പിണറായി ബന്ധമാണിതിന് പിന്നിൽ. കമഴ്ന്നു കിടന്നാൽ കാപ്പണം എന്ന പഴമൊഴി പോലെയാണ് പിണറായി. ആരുടെയൊക്കെയോ മുന്നിൽ കുമ്പിട്ടാണ് […]

Read More
 ‘സഹായിക്കാന്‍ ആരുമില്ല. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല’-പെന്‍ഷന്‍ മുടങ്ങി, ഭിക്ഷ യാചിച്ച് 85 വയസുള്ള അന്നയും മറിയക്കുട്ടിയും

‘സഹായിക്കാന്‍ ആരുമില്ല. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല’-പെന്‍ഷന്‍ മുടങ്ങി, ഭിക്ഷ യാചിച്ച് 85 വയസുള്ള അന്നയും മറിയക്കുട്ടിയും

മാസങ്ങളായി ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ് ഇടുക്കി അടിമാലിയിലെ അന്നയും മറിയക്കുട്ടിയും. മരുന്ന് വാങ്ങാൻ തെരുവിലിറങ്ങി ഭിക്ഷ യാചിക്കുകയാണ് 85 വയസ് പിന്നിട്ട ഇവർ.”എനിക്ക് അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടിയിട്ട്. മരുന്ന് മേടിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എനിക്ക് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല”- മറിയക്കുട്ടി പറഞ്ഞു.രണ്ട് വര്‍ഷത്തെ ഈറ്റത്തൊഴിലാളി പെന്‍ഷനാണ് അന്ന ഔസേപ്പിന് കിട്ടാനുള്ളത്. ക്ഷേമനിധി പെന്‍ഷന്‍ കൊണ്ടുമാത്രമാണ് അന്നയും മറിയക്കുട്ടിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മരുന്ന് വാങ്ങാനും കറന്‍റ് ബില്ലടയ്ക്കാനും ആഹാരത്തിനു പോലും […]

Read More
 നവകേരള ജനസദസ്സ്: കിട്ടുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ

നവകേരള ജനസദസ്സ്: കിട്ടുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ

തിരുവനനന്തപുരം: നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതിയാണെങ്കിൽ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകർക്ക് നൽകേണ്ട ഇടക്കാല റിപ്പോർട്ടിലടക്കം വിശദമായ മാർഗ നിർദ്ദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കി.നവംബർ 18 ന് തുടങ്ങി ഇടതടവില്ലാതെ ഡിസംബർ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുന്നത്. പരാതികളും പ്രശ്നങ്ങളും പൊതു ജനങ്ങൾക്ക് അവതരിപ്പിക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടാകുമെന്നാണ് വാഗ്ദാനം. ഓരോ മണ്ഡലത്തിലും ജനസദസ്സ് തുടങ്ങും മുൻപെ പരാതി സ്വീകരണ കൗണ്ടറുകളുണ്ടാകും. […]

Read More
 നിറം മാറ്റി അലങ്കരിച്ചു, വെറൈറ്റി ലുക്കിലെ ജാവ 42 ബോബർ സ്വന്തമാക്കി ധോണി

നിറം മാറ്റി അലങ്കരിച്ചു, വെറൈറ്റി ലുക്കിലെ ജാവ 42 ബോബർ സ്വന്തമാക്കി ധോണി

മുംബൈ: പുതിയ ഒരു ബൈക്ക് കൂടി സ്വന്തമാക്കി തന്റെ ബൈക്ക് പ്രേമം വീണ്ടും തെളിയിച്ചിരിക്കുകയാണ് മഹേന്ദ്ര സിംങ് ധോണി. ഇത്തവണ അദ്ദേഹം സ്വന്തമാക്കിയത് ഐതിഹാസിക മോട്ടോർ സൈക്കിൾ നിർമാതാക്കളായ ജാവയുടെ 42 ബോബർ പതിപ്പാണ്. റെഗുലർ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായി കസ്റ്റമൈസ് ചെയ്തുള്ള ബൈക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. ജാവ 42 ബോബർ ബൈക്കിന് 2.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാൽ, ധോണിയുടെ ബൈക്കിന്റെ വില ലഭ്യമായിട്ടില്ല. ബോട്ടിൽ ഗ്രീൻ നിറം നൽകിയാണ് അദ്ദേഹത്തിന്റെ ജാവ […]

Read More
 മണിപ്പൂർ സംഘർഷം: വെടിവെപ്പിൽ 7 പേർക്ക് പരിക്ക്

മണിപ്പൂർ സംഘർഷം: വെടിവെപ്പിൽ 7 പേർക്ക് പരിക്ക്

മണിപ്പൂരിൽ പലയിടത്തും സംഘർഷാവസ്ഥ തുടരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഒരു സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആർബി ക്യാംപിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. […]

Read More
 പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു:സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു:സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ

പോക്സോ കേസിൽ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം പറഞ്ഞിരുന്നത്. […]

Read More
 സംസ്ഥാനത്ത് ഇന്ന് പി‍.ജി ഡോക്ടർമാര്‍ സമരത്തില്‍;ആശുപത്രി പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും

സംസ്ഥാനത്ത് ഇന്ന് പി‍.ജി ഡോക്ടർമാര്‍ സമരത്തില്‍;ആശുപത്രി പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങൾ ഉള്‍പ്പെടെ ബഹിഷ്ക്കരിക്കും. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച […]

Read More