ട്രെയിൻ വൈകിയതിനാൽ യാത്ര മുടങ്ങി; യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ട്രെയിൻ വൈകിയതിനാൽ യാത്ര മുടങ്ങി; യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ചെന്നൈ – ആലപ്പി എക്സ്പ്രസ് 13 മണിക്കൂർ വൈകിയത് മൂലം യാത്രക്കാരൻ അനുഭവിച്ച ബുദ്ധിമുട്ടിന് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹന്റെ പരാതിയിലാണ് നടപടി.ചെന്നൈയിൽ കമ്പനിയുടെ ഉന്നതല യോഗത്തിൽ പങ്കെടുക്കുന്നതിനാണ് കാർത്തിക് മോഹൻ ചെന്നൈ- ആലപ്പി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ട്രെയിൻ കയറുന്നതിനായി എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ 13 മണിക്കൂർ വൈകും […]

Read More
 ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല, കോണ്‍ഗ്രസുകാരും മനുഷ്യർ ; സുരേഷ് ഗോപി

ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല, കോണ്‍ഗ്രസുകാരും മനുഷ്യർ ; സുരേഷ് ഗോപി

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നടത്തിയ റാലിയ്ക്കിടെ ശശി തരൂർ എം.പി. ഇസ്രയേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ”ഹമാസ് ഭീകര പ്രവര്‍ത്തനം നടത്തി എന്ന് പറയുന്നതില്‍ തെറ്റില്ല. ഹമാസ് മുസ്ലിം വംശത്തിൻ്റെ ശത്രുവാണെന്ന് താന്‍ മുമ്പ് പറഞ്ഞതാണ്. അതേ തരൂരും ഉദ്ദേശിച്ചിട്ടുള്ളൂ” – സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?. കോണ്‍ഗ്രസ്സായാലും ബി.ജെ.പി.യായാലും മുസ്ലിംലീഗ് ആയാലും അതില്‍ മനുഷ്യരാണ് ഉള്ളത്. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ പറ്റില്ലേ. ശശി തരൂരിനെ […]

Read More
 ഗഗന്‍യാന്‍ മിഷനിൽ കെല്‍ട്രോണിന്റെ പങ്ക്: വി.എസ്.എസ്.സി അഭിനന്ദനമറിയിച്ചെന്ന് മന്ത്രി പി രാജീവ്‌

ഗഗന്‍യാന്‍ മിഷനിൽ കെല്‍ട്രോണിന്റെ പങ്ക്: വി.എസ്.എസ്.സി അഭിനന്ദനമറിയിച്ചെന്ന് മന്ത്രി പി രാജീവ്‌

ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ മിഷന്റെ ടെസ്റ്റ് വെഹിക്കിളിലും ക്രൂ എസ്‌കേപ്പ് സിസ്റ്റം പാക്കേജിലും മോഡ്യൂളുകള്‍ നിര്‍മ്മിച്ചു നല്‍കിയ കെല്‍ട്രോണിനെ വി.എസ്.എസ്.സി അഭിനന്ദനമറിയിച്ചെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കിയ 44 ഏവിയോണിക്‌സ്, ഇന്റര്‍ഫേസ് മോഡ്യൂളുകളാണ് ഗഗന്‍യാന്‍ പദ്ധതിയില്‍ ഉപയോഗിച്ചത്. മണ്‍വിളയിലെ കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സും കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യുപ്‌മെന്റ് കോംപ്ലക്‌സുമാണ് അഭിമാന പദ്ധതിയില്‍ ഭാഗമായിട്ടുള്ളതെന്ന് മന്ത്രി രാജീവ് പറഞ്ഞു. മന്ത്രി പി രാജീവിന്റെ കുറിപ്പ്: ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ മിഷന്റെ ടെസ്റ്റ് വെഹിക്കിളിലും, […]

Read More
 സോളാർ കേസ്; ഹൈക്കോടതിയിൽ ഗണേഷ് കുമാറിന് തിരിച്ചടി

സോളാർ കേസ്; ഹൈക്കോടതിയിൽ ഗണേഷ് കുമാറിന് തിരിച്ചടി

സോളാർ കേസിൽ പരാതിക്കാരിയയുടെ കത്ത് തിരുത്താൻ ശ്രമിച്ചെന്ന കേസിൽ പത്തനാപുരം എം.എൽ.എയുമായ ഗണേഷ്കുമാറിന് ഹൈക്കോടതിയിൽ തിരിച്ചടി.കൊട്ടാരക്കര കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു. ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന കേസിൽ വിസ്താരം തുടരാമെന്നും ആരോപണ വിധേയൻ നേരിട്ട് വിചാരണ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. നേരിട്ട് ഹാജരാകുന്നത് തടയണമെന്ന ഹർജിയും ഇതോടൊപ്പം തള്ളി.സോളാർ കേസിലെ പീഡനാരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ​ഗണേഷ്കുമാറും പരാതിക്കാരിയും ചേർന്ന് എഴുതിച്ചേർത്തതാണെന്നാണ് ഹർജിയിലെ ആരോപണം. 2018ലായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ […]

Read More
 കെ റെയിൽ വിരുദ്ധ പ്രക്ഷോഭം : തങ്കമ്മയുടെ പുതിയ വീടിന് തറക്കല്ലിട്ടു

കെ റെയിൽ വിരുദ്ധ പ്രക്ഷോഭം : തങ്കമ്മയുടെ പുതിയ വീടിന് തറക്കല്ലിട്ടു

കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ പ്രതീകമായി മാറിയ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശിനി തങ്കമ്മയ്ക്ക് സമരസമിതി നിർമിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിട്ടു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കല്ലിടൽ നിർവഹിച്ചത്. ഭക്ഷണം പാചകം ചെയ്യുവാൻ ഏക ആശ്രയമായിരുന്ന തങ്കമ്മയുടെ വീട്ടുമുറ്റത്തെ അടുപ്പിൽ മന്ത്രി സജി ചെറിയാൻ കെ റെയിൽ കുറ്റി നാട്ടിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തങ്കമ്മയ്ക്ക് പകരം വീട് വെച്ച് നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനം. ഈ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ […]

Read More
 വാദങ്ങളും പ്രതിവാദങ്ങളും ചൂടൻ ചർച്ചകളുമായി മാതൃകാ നിയമസഭ;താരങ്ങളായി വിദ്യാർഥി സാമാജികർ

വാദങ്ങളും പ്രതിവാദങ്ങളും ചൂടൻ ചർച്ചകളുമായി മാതൃകാ നിയമസഭ;താരങ്ങളായി വിദ്യാർഥി സാമാജികർ

മാതൃകാ നിയമസഭയിൽ താരങ്ങളായി വിദ്യാർഥി സാമാജികർ. കേരളാ നിയമസഭാ സമുച്ചയത്തിൽ നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാ​ഗമായി സംഘടിപ്പിച്ച മാതൃകാ നിയമസഭയിലാണ് വിദ്യാർഥി സാമാജികർ മിന്നും താരങ്ങളായത്. ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, ചട്ടം 130 അനുസരിച്ചുള്ള ചർച്ച, തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു മാതൃകാ നിയമസഭ. ചോദ്യോത്തര വേളയോടെയാണ് കുട്ടികളുടെ മാതൃക നിയമസഭ ആരംഭിച്ചത്. സംസ്ഥാനത്ത് വർധിച്ചു […]

Read More
 മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട്‌ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട്‌ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം പാലക്കാട്‌ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. പ്രാഥമിക വിവര ശേഖരണം നടത്തിയ അന്വേഷണ സംഘം ഇന്ന് കാഞ്ഞങ്ങാട് എത്തി പരിശോധന നടത്തും.കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ ട്രാക്ക് മാറി മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് റെയിൽവേ […]

Read More
 പ്രതിസന്ധിയിൽ സപ്ലൈകോ: സബ്സിഡി സാധനങ്ങൾ ഇല്ലാതെ സ്റ്റോറുകൾ

പ്രതിസന്ധിയിൽ സപ്ലൈകോ: സബ്സിഡി സാധനങ്ങൾ ഇല്ലാതെ സ്റ്റോറുകൾ

പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളില്ലാതെ സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകള്‍. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്സിഡി ഇനങ്ങളുമില്ല. മന്ത്രി മിന്നൽ പരിശോധന നടത്തിയ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിൽ മൂന്ന് സസ്ബിഡി ഇനങ്ങള്‍ മാത്രമാണുള്ളത്. മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് നേടിയ കണ്ണൂരിലെ പീപ്പിള്‍സ് ബസാറിൽ 5 ഇനങ്ങള്‍ മാത്രേ ഉള്ളൂ. പ്രതിദിനം 7 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഇവിടെ വിൽപന മൂന്നിലൊന്നായി ഇടിഞ്ഞു.ഗ്രാമീണമേഖലയിലെ സപ്ലൈകോ സ്റ്റോറുകളിലും സബ്സിഡി ഇനങ്ങളില്ല. പഞ്ചസാരയും വന്‍പയറും വന്നിട്ട് രണ്ട് മാസമായി. […]

Read More
 വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; സസ്പെൻഷൻ കഴിഞ്ഞ് ഇവാൻ വുകോമനോവിച്ച് ഇന്ന് ടീമിനോപ്പം ചേരും

വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; സസ്പെൻഷൻ കഴിഞ്ഞ് ഇവാൻ വുകോമനോവിച്ച് ഇന്ന് ടീമിനോപ്പം ചേരും

ഐ എസ് എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. സസ്പൻഷൻ കഴിഞ്ഞ്, പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് തിരികെയെത്തുന്ന മത്സരത്തിൽ ഒഡിഷ എഫ് സിയാണ് എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം. പത്തു മത്സരങ്ങളിലെ വിലക്കിന് ശേഷം വീരനായകനായി ഡഗ് ഔട്ടിലേക്കെത്തുന്ന ഇവാനായി ആരാധകർ ഗാലറിയിൽ ഒരുക്കുക മറക്കാനാവാത്ത സ്വീകരണം. കോച്ചിന്‍റെ വരവ് ജയത്തോടെ ഇരട്ടി മധുരമാക്കാനാണ് അഡ്രിയൻ ലൂണയും സംഘവും ഇറങ്ങുന്നത്. മഞ്ഞപ്പടയ്ക്ക് താരങ്ങളേക്കാൾ വിശ്വസ്തനായ ഇവാൻ തിരിച്ചെത്തുമ്പോൾ ടീമിലും തന്ത്രങ്ങളിലും മാറ്റം ഉറപ്പ്. സ്വന്തം […]

Read More
 താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പം; വിശദീകരണവുമായി ശശി തരൂർ

താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പം; വിശദീകരണവുമായി ശശി തരൂർ

ഹമാസ് ഭീകര സംഘടനയാണെന്ന പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നും തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു. ഫലസ്തീൻ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‍ലിം ലീഗ് കോഴിക്കോട് നടത്തിയ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്. ഫലസ്തീൻകാർക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണിൽ വേണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു. വെള്ളം, വൈദ്യുതി, ഇന്ധനം […]

Read More