രാമനഗരയുടെ പേര് മാറ്റാൻ ഡികെ ശിവകുമാർ; ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യും
ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയുടെ പേര് മാറ്റാൻ കർണാടക സർക്കാർ. രാമനഗരയെ ‘ബെംഗളൂരു സൗത്ത്’എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു .രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽപ്പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ “ബെംഗളൂരുകാരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദിഷ്ട ബെംഗളൂരു സൗത്ത് ജില്ലയിൽ ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി എന്നീ അഞ്ച് താലൂക്കുകൾ ഉൾപ്പെടും. രാമനഗര താലൂക്ക് ഈ ജില്ലയുടെ ആസ്ഥാനമായിരിക്കും . കനകപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന […]
Read More
