മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദേശം;  വ്യാപക പരിശോധന

മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദേശം; വ്യാപക പരിശോധന

മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് വ്യാപക പരിശോധന. നഗര പരിധിയിലെ ആറ് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നഗരത്തില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. സന്ദേശം അയച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആറിടങ്ങളില്‍ ബോംബ് പൊട്ടുമെന്ന് മാത്രമാണ് ഇയാള്‍ പറഞ്ഞത്. മറ്റ് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. പാകിസ്ഥാന്‍ കോഡുള്ള […]

Read More
 തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

നവീകരിക്കുന്ന നരിക്കാട്ടേരി-പറപ്പട്ടോളി-ചാലോത് തോടിന്റെ പ്രവൃത്തി ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ നഗരസഞ്ചന പദ്ധതി പ്രകാരം ഒരു കോടി രൂപ ചെലവഴിച്ചാണ് തോടിന്റെ ആദ്യ ഘട്ട പുനരജ്ജീവനം സാധ്യമാക്കുക. പറപ്പട്ടോളി പാലത്തിന് സമീപം നടന്ന ചടങ്ങിൽ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യൻ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി […]

Read More
 മഹാലക്ഷ്മി പദ്ധതിക്കെതിരെ പ്രതിഷേധം; നടുറോഡിൽ ഓട്ടോ കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഡ്രൈവർ

മഹാലക്ഷ്മി പദ്ധതിക്കെതിരെ പ്രതിഷേധം; നടുറോഡിൽ ഓട്ടോ കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഡ്രൈവർ

തെലങ്കാന സർക്കാർ പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വന്തം ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ഡ്രൈവര്‍ തന്റെ വാഹനം കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറൽ ആയിരുന്നു. തിരക്കേറിയ ബീഗംപേട്ട് പ്രദേശത്തെ പ്രജാഭവന് സമീപമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ദേവ എന്നയാള്‍ തന്റെ വാഹനം കത്തിച്ചത്. ശേഷം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാനും ദേവ ശ്രമിച്ചു. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് […]

Read More
 ഗ്യാൻവാപിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം; സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി

ഗ്യാൻവാപിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം; സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി

കാശി ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം […]

Read More
 ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജെഎംഎം നേതാവ് ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു. ഹേമന്ത് സോറൻ ഇ ഡി അറസ്റ്റിനെ തുടർന്ന് രാജി വെച്ച പശ്ചാത്തലത്തിലാണ് ചംപയ് ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസമാണ് ചംപയ് സോറന്‍റെ സത്യപ്രതിജ്ഞ.67 കാരനായ ചംപയ് സോറൻ ജാര്‍ഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയാണ്. ആദിവാസി-പിന്നാക്ക വിഭാ​ഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ് സോറൻ. ഹേമന്ത് സോറന്‍ […]

Read More
 സാമ്പത്തിക പ്രതിസന്ധി ; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

സാമ്പത്തിക പ്രതിസന്ധി ; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തൽ. കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി സംസ്ഥാനങ്ങളെ കാണുന്നത് അവസാനിപ്പിക്കണം. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണം. കേന്ദ്രത്തിന് എതിരായ പ്രമേയത്തിന് കാത്തുനിൽക്കാതെ സഭയിൽ നിന്നിറങ്ങിപ്പോയ പ്രതിപക്ഷത്തെയും മന്ത്രി വിമ‍ർശിച്ചു. കേരളത്തിന്റെ പൊതു ആവശ്യത്തിന് പ്രതിപക്ഷം കൂട്ടുനിന്നില്ലെന്നാണ് വിമർശനം. ഭേദഗതികളില്ലാതെയാണ് പ്രമേയം […]

Read More
 ദളിത് ഗ്രാമം ആക്രമിച്ച് പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ച കേസ്; 23 വർഷങ്ങൾക്കു ശേഷം വിധി; 15 പേർക്ക് ജീവപര്യന്തം

ദളിത് ഗ്രാമം ആക്രമിച്ച് പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ച കേസ്; 23 വർഷങ്ങൾക്കു ശേഷം വിധി; 15 പേർക്ക് ജീവപര്യന്തം

ദളിത് ഗ്രാമം ആക്രമിച്ച് പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ച കേസിൽ 23 വർഷങ്ങൾക്ക് ശേഷം വിധി വന്നു. പ്രതികളായ 15 പേർക്ക് കോടതി ജീവപര്യന്തം തടവും 73000 രൂപ വീതം പിഴയും വിധിച്ചു.2001 ജനുവരിയിൽ നടന്ന സംഭവത്തിലാണ് 2 പതിറ്റാണ്ടിനു ശേഷം മഥുര എസ്‌സി, എസ്ടി കോടതിയുടെ വിധി വന്നത്.2001 ജനുവരി 23നാണ് കേസിന് ആസ്പദമായ സംഭവം. ദതിയ ഗ്രാമത്തിലെ പഞ്ചായത്ത് ഭൂമിയിൽ സവർണ ജാതിക്കാൻ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ദളിതർ തടഞ്ഞതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന് […]

Read More
 തമിഴ് വെട്രി കഴകം; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജയ്

തമിഴ് വെട്രി കഴകം; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജയ്

തമിഴ് വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് നടൻ വിജയ്. 2026 നിയമസഭ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി രൂപീകരണം നടന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്.നേരത്തെ പാർട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര് നൽകുമെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ. എന്നാൽ തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന […]

Read More
 ഹേമന്ദ് സോറന് തിരിച്ചടി;ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഹേമന്ദ് സോറന് തിരിച്ചടി;ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഇഡി അറസ്റ്റ് നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദേശം നൽകി.ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതിയും ഭരണഘടന കോടതിയാണെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു.ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപടേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹർജി. […]

Read More
 കോടികൾ വിലവരുന്ന ലഹരിമരുന്ന് കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ:1.1 കിലോ ആംഫെറ്റാമൈനാണ് കണ്ടെത്തിയത്

കോടികൾ വിലവരുന്ന ലഹരിമരുന്ന് കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ:1.1 കിലോ ആംഫെറ്റാമൈനാണ് കണ്ടെത്തിയത്

കോടികൾ വിലവരുന്ന ലഹരിമരുന്ന് കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാമേശ്വരം പാമ്പൻ മുന്തൻമുനൈയിൽ ആണ്. 1.1 കിലോ ആംഫെറ്റാമൈൻ കസ്റ്റംസ് സംഘം കണ്ടെടുത്തത്. ലഹരിമരുന്ന് സ്വീകരിക്കാൻ ആളുകൾ എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെ മുതൽ തീരമേഖലയിൽ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ സംശയാസ്പദമായ നിലയിൽ ആരെയും കണ്ടെത്തിയില്ല. തുടർന്ന് കടൽതീരത്തോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ലഹരിമരുന്ന് പാക്കറ്റുകൾ കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ 2 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് തിരുച്ചിറപ്പള്ളി […]

Read More