നവീകരിക്കുന്ന നരിക്കാട്ടേരി-പറപ്പട്ടോളി-ചാലോത് തോടിന്റെ പ്രവൃത്തി ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ നഗരസഞ്ചന പദ്ധതി പ്രകാരം ഒരു കോടി രൂപ ചെലവഴിച്ചാണ് തോടിന്റെ ആദ്യ ഘട്ട പുനരജ്ജീവനം സാധ്യമാക്കുക.
പറപ്പട്ടോളി പാലത്തിന് സമീപം നടന്ന ചടങ്ങിൽ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യൻ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി സുരേഷ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ ഇന്ദിര, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, വാർഡ് മെമ്പർ വിജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ടി ജിമേഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദേവിക രാജ് നന്ദിയും പറഞ്ഞു.