അടുത്ത വർഷം ‘ശക്തമായ എൽ നിനോ’യ്ക്ക് സാധ്യത; പ്രവചനം നടത്തി അമേരിക്കൻ കാലാവസ്ഥ കേന്ദ്രം

അടുത്ത വർഷം ‘ശക്തമായ എൽ നിനോ’യ്ക്ക് സാധ്യത; പ്രവചനം നടത്തി അമേരിക്കൻ കാലാവസ്ഥ കേന്ദ്രം

ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിൽ 2024 മാർച്ച് – മെയ് മാസങ്ങളിൽ ‘ശക്തമായ എൽ നിനോ’യ്ക്ക് (Super El Nino) സാധ്യത പ്രവചിച്ച് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻറെ കാലാവസ്ഥാ പ്രവചന കേന്ദ്രം. പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നുമെന്നും ഇത് ഇന്ത്യയിലെ മൺസൂണിൻറെ വരവിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയേക്കാമെന്നും മൺസൂൺ കാറ്റിനെ ദുർബലമാക്കുകയും മഴ കുറയാൻ കാരണമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 -ൽ വർഷം സൂപ്പർ എൽ നിനോയ്ക്കുള്ള […]

Read More
 26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവദിക്കണം; വിവാഹിതയുടെ ആവശ്യം തള്ളി സുപ്രീംകോടതി

26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവദിക്കണം; വിവാഹിതയുടെ ആവശ്യം തള്ളി സുപ്രീംകോടതി

ദില്ലി: 26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിവാഹിത സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. മൂന്നാമത്തെ ഗർഭമാണിതെന്നും പ്രസവശേഷമുള്ള വിഷാദരോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും കാണിച്ച് യുവതി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചതിന് ശേഷം ‘പോസ്റ്റ്-പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോകുകയാണെന്നും മാനസികാരോഗ്യത്തിന് ചികിത്സ തേടുകയാണെന്നും സ്ത്രീ കോടതിയെ അറിയിച്ചിരുന്നു. ഗർഭനിരോധന മാർഗം പരാജയപ്പെട്ടതുമൂലമാണ് വീണ്ടും ഗർഭിണിയായതെന്നും മുൻകൂട്ടി തയാറെടുത്തുള്ള ഗർഭമല്ലെന്നും […]

Read More
 ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’  ഏകദിന ശിൽപശാല സംഘടിപ്പിച്ചു

‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ എലത്തൂർ നിയോജകമണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കക്കോടി എം.ഇ.എസ്. ആർക്കിടെക്ചർ കോളേജിൽ നടന്ന ചടങ്ങിൽ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എംഎൽഎ മാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏകോപിക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്.ഡെപ്യൂട്ടി […]

Read More
 കാലമെത്ര പോയാലും നീ എന്റെ ഓമന; അച്ഛന്റെ കത്തുവായിച്ച് കരഞ്ഞ് നടി നവ്യാ നായർ

കാലമെത്ര പോയാലും നീ എന്റെ ഓമന; അച്ഛന്റെ കത്തുവായിച്ച് കരഞ്ഞ് നടി നവ്യാ നായർ

കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ അച്ഛൻ എഴുതിയ കത്തുവായിച്ച് കരഞ്ഞ് സിനിമാ താരം നവ്യാ നായർ.ഒക്ടോബര്‍ 14-നാണ് നടി നവ്യ നായർ. 38-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ആഘോഷിച്ച പരിപാടിക്കിടെ അച്ഛന്‍ എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. ‘മക്കള്‍ ഏതൊരു മാതാപിതാക്കളുടേയും സ്വപ്‌നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്.’-എന്നായിരുന്നു നവ്യയുടെ അച്ഛന്‍ പിറന്നാള്‍ കുറിപ്പില്‍ എഴുതിയത്. […]

Read More
 മണിപ്പൂർ സംഘർഷത്തേക്കാൾ മോദിക്ക് താത്പര്യം ഇസ്രയേലിനോട്; വിമർശനവുമായി രാഹുൽ ഗാന്ധി

മണിപ്പൂർ സംഘർഷത്തേക്കാൾ മോദിക്ക് താത്പര്യം ഇസ്രയേലിനോട്; വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ. ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല. ജൂണിലെ മണിപ്പൂർ സന്ദർശനത്തെ പരാമർശിച്ച രാഹുൽ ഗാന്ധി, താൻ കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു. ‘മണിപ്പൂർ എന്ന ആശയം […]

Read More
 മാനന്തവാടി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവെന്ന് പരാതി; ഹെർണിയ ശാസ്ത്രക്രിയയ്ക്ക് പോയ യുവാവിന് എഴുന്നേറ്റു നടക്കാൻ കഴിയുന്നില്ല

മാനന്തവാടി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവെന്ന് പരാതി; ഹെർണിയ ശാസ്ത്രക്രിയയ്ക്ക് പോയ യുവാവിന് എഴുന്നേറ്റു നടക്കാൻ കഴിയുന്നില്ല

മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാൽ സ്വദേശി ഗിരീഷിന് ഇപ്പോൾ ഏഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ല. എന്നാല്‍ എല്ലാവിധ ചികിത്സയും നൽകിയിരുന്നു എന്നാണ് ഡോക്ടറുടെ മറുപടി. ഡോക്ടര്‍ ചികിത്സാ രേഖകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഗിരീഷ് ആരോപിക്കുന്നു.സെപ്തംബർ 13നാണ് ഹെർണിയക്ക് ചികിത്സതേടി ഗിരീഷ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ഡോ. ജുബേഷിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രാവിലെ 10.30ഓടെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ മുതല്‍ വേദനയുണ്ടായിരുന്നുവെന്ന് ഗിരീഷ് […]

Read More
 കുതിപ്പ് ആരംഭിക്കുന്നു ;നിരത്തുകൾ കീഴടക്കാൻ നവരാത്രി ദിനത്തിൽ ഹാർലി എക്‌സ് 440- എത്തുന്നു

കുതിപ്പ് ആരംഭിക്കുന്നു ;നിരത്തുകൾ കീഴടക്കാൻ നവരാത്രി ദിനത്തിൽ ഹാർലി എക്‌സ് 440- എത്തുന്നു

മുംബൈ: പ്രീമിയം മോട്ടോര്‍ സൈക്കിൾ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440-യുടെ കുതിപ്പ് നവരാത്രി ദിനത്തിൽ ആരംഭിക്കും.വാഹനം അവതരിപ്പിച്ച്‌ മാസങ്ങള്‍ക്കിപ്പുറം ഉപയോക്താക്കള്‍ക്ക് നല്‍കാനൊരുങ്ങുകയാണ് കമ്പനി. ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും അമേരിക്കന്‍ ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും സംയുക്തമായാണ് ഹാർലി എക്‌സ് 440 ഒരുക്കിയിരിക്കുന്നത്. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 വിപണിയില്‍ എത്തുന്നത്. ഈ ബൈക്കുകള്‍ക്ക് യഥാക്രമം 2.39 ലക്ഷം, 2.59 ലക്ഷം, 2.79 […]

Read More
 പി.കെ ഫിറോസിനെതിരായ ഫണ്ട് തട്ടിപ്പ് ആരോപണം; കേസ് വ്യാജമെന്ന് കുന്ദമം​ഗലം പോലീസ്

പി.കെ ഫിറോസിനെതിരായ ഫണ്ട് തട്ടിപ്പ് ആരോപണം; കേസ് വ്യാജമെന്ന് കുന്ദമം​ഗലം പോലീസ്

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് എതിരായ കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. കേസ് അന്വേഷിച്ച കുന്ദമം​ഗലം പോലീസ് കുന്ദമം​​ഗലം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.സംഘടനാപരമായി ഉണ്ടായ പ്രശ്നങ്ങളിൽ നിന്നുണ്ടായ രാഷ്ട്രീയ വൈരാ​ഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ നൽകിയ പരാതിയാണ് ഫണ്ട് തട്ടിപ്പ് എന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കത്വ ഉന്നാവോ പെൺകുട്ടികൾക്കായി സമാഹരിച്ച തുക യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈർ […]

Read More
 ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് വേങ്ങേരിയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കക്കോടി സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയാണ് ദേശീയ പാതയിൽ വേങ്ങേരി ഭാ​ഗത്ത് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ ബസ്സിന് മുന്നിൽ പോവുന്ന ബസ്സ് നിർത്തിയപ്പോൾ അപകടമുണ്ടാക്കിയ ബസ്സ് ബ്രേക്ക് ചവിട്ടാൻ വൈകിയതാണ് അപകടത്തിന് കാരണമായത്. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് രണ്ട് ബസ്സുകൾക്കും ഇടയിൽപ്പെടുകയായിരുന്നു രണ്ട് ബൈക്കുകളാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്ന ആൾ സാരമായ പരിക്കുകളോടെ […]

Read More
 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ലോക്‌സഭാ ലോക്സഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് നീക്കം.2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഭേദഗതി ചെയ്തിരുന്നില്ല. ഭേദഗതിക്കനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ സജ്ജമാക്കും. വിവരങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങളുടെ ഇപെടല്‍ ഒഴിവാക്കും. കേരളം, ബംഗാള്‍, […]

Read More