പഴകും തോറും വീര്യം കൂടുന്നു; ഈജിപ്തിൽ 5000 വർഷം പഴക്കമുള്ള വൈൻ കണ്ടെത്തി

പഴകും തോറും വീര്യം കൂടുന്നു; ഈജിപ്തിൽ 5000 വർഷം പഴക്കമുള്ള വൈൻ കണ്ടെത്തി

പഴക്കം ചെന്ന വൈനുകൾ വൈൻപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തികച്ചും യാദൃച്ഛികമായി 5000 വർഷം പഴക്കമുള്ള വൈൻ കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ​ഗവേഷകർ. ഒരു ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ​ഗവേഷകർ ഈ വൈൻ കണ്ടെത്തുന്നത്. മരണാനന്തര യാത്രയിൽ രാജ്ഞിക്ക് കുടിക്കാൻ എന്ന ഉദ്ദേശത്തോടെയാവണം വൈൻ ശവകുടീരത്തിൽ വച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.ഏകദേശം ബിസി 3,000 -മുതലാണ്, മെറേറ്റ്-നീത്ത് രാജ്ഞി അബിഡോസിൽ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ ഈജിപ്തിലെ ഈ ശ്മശാനസ്ഥലത്ത് സ്വന്തമായി ശവകുടീരമുള്ള ഏക സ്ത്രീ എന്ന ബഹുമതിയും ഈ രാജ്ഞിക്ക് […]

Read More
 ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കുക എന്നത് വളരെ പ്രയാസകരം; റിക്കി പോണ്ടിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കുക എന്നത് വളരെ പ്രയാസകരം; റിക്കി പോണ്ടിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. കടുത്ത സമ്മർദത്തിൽ പിടിച്ചു നിൽക്കാനുള്ള ‘മെൻ ഇൻ ബ്ലൂ’വിൻ്റെ കഴിവ് വേറെ തന്നെയാണെന്നും സ്വന്തം മണ്ണിൽ ലോകകപ്പിനായി പോരാടുമ്പോൾ രോഹിത് ശർമ്മയാണ് ഇന്ത്യക്ക് അനുയോജ്യമായ ക്യാപ്റ്റനെന്നും മൂന്ന് തവണ ജേതാവായ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ‘ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇന്ത്യയെ തോൽപ്പിക്കാൻ വളരെ പ്രയാസമാണ്. വളരെ കഴിവുള്ള ഒരു ടീമാണ് അവർക്കുള്ളത്. ഫാസ്റ്റ് ബൗളിംഗ്, സ്പിൻ, ടോപ് ഓർഡർ, […]

Read More
 കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി

കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി

കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധമാണ് കയ്യാങ്കളിയിൽ എത്തിയത്. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവിൽ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും […]

Read More
 ഹമാസ് സംഘത്തിൻ്റെ തോക്കിൻ മുനയിൽ മണിക്കൂറുകൾ നിന്നു;  നടുക്കുന്ന അനുഭവം പങ്കുവെച്ച്  മലയാളി യുവതികൾ

ഹമാസ് സംഘത്തിൻ്റെ തോക്കിൻ മുനയിൽ മണിക്കൂറുകൾ നിന്നു; നടുക്കുന്ന അനുഭവം പങ്കുവെച്ച് മലയാളി യുവതികൾ

ഹമാസ് സംഘത്തിൻ്റെ തോക്കിൻ മുനയിൽ മണിക്കൂറുകൾ നിൽക്കേണ്ടി വന്നതിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ഇസ്രയേലിലെ മലയാളി യുവതികൾ. കണ്ണൂർ സ്വദേശിനി സബിതയും കോട്ടയം സ്വദേശിനി മീരയുമാണ് ഹമാസ് സംഘത്തിന് മുന്നിൽ കുടുങ്ങിയത്. മണിക്കൂറുകൾക്ക് ശേഷം സൈനികർ എത്തിയാണ് ഇവരെ രക്ഷിച്ചത്. ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് 200 പേരാണ് കൊല്ലപ്പെട്ടത്.പുറത്ത് അക്രമിസംഘം തോക്കുമായി നിലയുറപ്പിച്ചു. വീടിന് ഉള്ളിൽ സബിതയും മീരയും അവർ പരിചരിക്കുന്ന രണ്ട് വൃദ്ധരും മാത്രമാണുണ്ടായിരുന്നത്. മണിക്കൂറുകൾ അക്രമി സംഘത്തിൻ്റെ ഭീഷണിയുണ്ടായി. വെടി വെച്ചും ഇടിച്ചും […]

Read More
 മുന്നറിയിപ്പ് രീതികളിൽ   മാറ്റം വരുത്തുന്നു; ഇനി മുതൽ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി നൽകും

മുന്നറിയിപ്പ് രീതികളിൽ മാറ്റം വരുത്തുന്നു; ഇനി മുതൽ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി നൽകും

കാലാവസ്ഥഅറിയിപ്പുകളിലെ പിഴവുകൾ ചർച്ചയാകുന്നതിനിടെ മുന്നറിയിപ്പ് രീതികളിൽ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തുന്നു. ഇനി മുതൽ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി കെഎസ്ഡിഎംഎ കൈമാറും. തിരുവനന്തപുരത്ത് പെരുമഴ പെയ്ത ശനിയാഴ്ച രാത്രി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമോ, ദുരന്ത നിവാരണ അതോറിറ്റിയോ കൃത്യമായ ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ല.പെരുമഴ പെയ്തിറങ്ങുമ്പോഴും ശനിയാഴ്ച രാത്രി കാലാസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും നൽകിയ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാധ്യത അറിയിച്ചിരുന്നില്ല. ശനിയാഴ്ച യെല്ലാ അലർട്ടും, ഞായറാഴ്ച ഗ്രീൻ […]

Read More
 മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതിയുടെ ആദരവ് ; പേഴ്‌സണലൈസ്ഡ് സ്റ്റാമ്പ് പുറത്തിറക്കി

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതിയുടെ ആദരവ് ; പേഴ്‌സണലൈസ്ഡ് സ്റ്റാമ്പ് പുറത്തിറക്കി

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിൽ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പ്രകാശനം […]

Read More
 ക്ലൈമാക്സ് ഫൈറ്റിന് ചെലവ് ഒന്നര കോടി; സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ചിത്രീകരണം പൂർത്തിയാവുന്നു

ക്ലൈമാക്സ് ഫൈറ്റിന് ചെലവ് ഒന്നര കോടി; സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ചിത്രീകരണം പൂർത്തിയാവുന്നു

സുരേഷ് ഗോപി നായകനായെത്തുന്ന പ്രവീൺ നാരായണൻ ചിത്രം ‘ജെഎസ്കെ’യുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ. സിനിമയുടെ ക്ലൈമാക്സ് ഫൈറ്റിനു മാത്രം ഒന്നര കോടി രൂപയാണ് അണിയറക്കാർ ചിലവഴിച്ചത്. ചിത്രത്തിൽ അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. നാഗർകോവിലിൽ സെറ്റിട്ടു ചെയ്ത ക്ലൈമാക്സ് ഫൈറ്റ് സീൻ ഏഴു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖറാണ് ആക്‌ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ […]

Read More
 അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ നാളെ ഇസ്രായേലിലെത്തും;, നെതന്യാഹുവുമായി കൂടിക്കാഴ്ച

അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ നാളെ ഇസ്രായേലിലെത്തും;, നെതന്യാഹുവുമായി കൂടിക്കാഴ്ച

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ടെൽ അവീവിലേക്ക്. ടെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. നയതന്ത്രതല ചർച്ചകൾക്ക് പിന്നാലെയാണ് പ്രസിഡന്‍റ് ഇസ്രായേലിലേക്ക് പോകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ അറിയിച്ചത്.ഗാസയ്ക്ക് സഹായം നൽകാനും ഇസ്രായേലും വാഷിംഗ്ടണും തീരുമാനിച്ചതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനും ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്നും […]

Read More
 കൊടുവള്ളി വാഹനാപകടം; മരണം മൂന്നായി

കൊടുവള്ളി വാഹനാപകടം; മരണം മൂന്നായി

കൊടുവള്ളി : കോഴിക്കോട് കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. വാവാട് പുല്‍കുഴിയില്‍ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ആമിന(70)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ശനിയാഴ്ച രാത്രി വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപത്ത് ആയിരുന്നു അപകടം. കണ്ണിപ്പുറായില്‍ മറിയ (65) അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇവരുടെ സഹോദരി വാവാട് കണ്ണിപ്പുറായില്‍ സുഹറ(50) തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ മരിച്ചിരുന്നു. വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് […]

Read More
 വാഹനപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം; ബസ്സ് ഉടമയും ഡ്രൈവറും അറസ്സിൽ

വാഹനപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം; ബസ്സ് ഉടമയും ഡ്രൈവറും അറസ്സിൽ

കോഴിക്കോട്: കോഴിക്കോട് വേങ്ങേരി ജം​ങ്ഷന് സമീപം സ്ക്കൂട്ടർ ബസ്സുകൾക്കിടയിൽ കുടുങ്ങി ദമ്പതികൾ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബസ്സ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറുംബസ്സ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മന: പൂർവ്വമല്ലാത്ത നരഹത്യക്കാണ് ഡ്രൈവർക്കെതിരെ കേസെടുതിരിക്കുന്നത്. ഉടമക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് അച്ഛനെ ഡോക്ടറെ കാണിക്കുന്നതിനായി കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ഷൈജുവും ജീമയും അപകടത്തിൽ മരിച്ചത്. കോഴിക്കോട് പയിമ്പ്ര റൂട്ടിൽ […]

Read More