പള്ളിമുറ്റത്തെ തിണ്ണയിലിരുന്നു; കോതമംഗലത്ത് ദലിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി

പള്ളിമുറ്റത്തെ തിണ്ണയിലിരുന്നു; കോതമംഗലത്ത് ദലിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി

കോതമംഗലത്ത്പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് ദലിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി . കോതമംഗലം സ്വദേശിയായ ബിനോയ്ക്കാണ് മർദനമേറ്റത്. സുരക്ഷാ ജീവനക്കാർ വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു. മർദനത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ ബിനോയ് ചികിത്സയിലാണ്.എൽദോ മാർ ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് ബിനോയിയെ പള്ളിമുറ്റത്തിട്ട് മർദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ബിനോയ്പെരുന്നാൾ അഘോഷങ്ങൾക്കായാണ് പള്ളിയിലെത്തിയത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് പള്ളിമുറ്റത്തെ തിണ്ണയിൽ ഇരിക്കുകയായിരുന്നു ഇതിനിടെ തിണ്ണയിൽ നിന്ന് എഴുന്നേറ്റ് പോകാൻ സുരക്ഷ ജീവനക്കാർ ആവശ്യപ്പെടുകയും ബിനോയിയെ മർദ്ദിക്കുകയുമായിരുന്നു.കാൽ കെട്ടിയിട്ടാണ് ബിനോയിയെ […]

Read More
 യുവതി റോഡിൽ കുഴഞ്ഞു വീണു മരിച്ചു; ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം

യുവതി റോഡിൽ കുഴഞ്ഞു വീണു മരിച്ചു; ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം

ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ യുവതിയാണ് ബര്‍ദുബൈയില്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചത്. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ നേഹ പത്മയാണ് (42) മരിച്ചത്.അവധി ദിവസം ബര്‍ദുബൈയില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു നേഹ. ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. സംസാരം മുഴുവനാക്കാനായില്ല. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണില്‍ തുടര്‍ന്നിരുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പത്തുവര്‍ഷത്തിലധികമായി മാഫ് […]

Read More
 ഇന്ന്  ഭൂപതി അബ്ദുൾ മജീദ് ഹാജിയെ കണ്ടപ്പോൾ മനസ്സൊന്നു വിങ്ങി; കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദന;ഡോക്ടർ എൻ വിജയൻ

ഇന്ന്  ഭൂപതി അബ്ദുൾ മജീദ് ഹാജിയെ കണ്ടപ്പോൾ മനസ്സൊന്നു വിങ്ങി; കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദന;ഡോക്ടർ എൻ വിജയൻ

കുന്ദമംഗലം: 1970ലാണ് ഞാൻ ആദ്യമായി കുന്ദമംഗലത്ത് എത്തുന്നത്. ‌അമ്പലവയൽ ഹെൽത്ത് സെന്ററിൽ നിന്ന് ഇങ്ങോട്ട് വരുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം തീർത്തും അപരിചതമായ ഒരു സ്ഥലമായിരുന്നു കുന്ദമംഗലം. അന്ന് ഇവിടെ എത്തിയപ്പോൾ ഞാൻ ആദ്യം പരിചയപ്പെട്ടത്ഭൂപതി അബ്ദുൾ മജീദ് ഹാജിയുടെ പിതാവ് മൊയ്തീൻ ഹാജിയെയാണ്. അന്ന് മുതൽ തുടങ്ങിയതാണ് ഭൂപതി കുടുംബവും ആയുള്ള എന്റെ ബന്ധം. എനിക്ക് കുന്ദമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർ‌ത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നതും അദ്ദേഹമാണ്. കുന്ദമംഗംലം പ്രൈമറി ഹെൽത്ത് സെന്റർ നവീകര […]

Read More
 വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം

വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം

വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
 മലയമ്മ പൊതുജന വായനശാലയും മലയമ്മ മെഡിക്കൽസും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മലയമ്മ പൊതുജന വായനശാലയും മലയമ്മ മെഡിക്കൽസും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മലയമ്മ പൊതുജന വായനശാലയും മലയമ്മ മെഡിക്കൽസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ശ്രീമതി ഫസീല സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പെരിഞ്ചേരി കുഞ്ഞൻ മുഖ്യ പ്രഭാഷണം നടത്തി ചെറുവാടി C.H.Cയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ മാനുവൽ ജീവിതശൈലി രോഗവും പകർച്ചവ്യാധിയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു ജനറൽ മെഡിസിൻ […]

Read More
 വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം കവർന്ന കേസ്; പ്രതി പിടിയിൽ

വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം കവർന്ന കേസ്; പ്രതി പിടിയിൽ

വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം കവർന്ന കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം കവർന്ന കേസിൽ അസം സ്വദേശി അബ്ദുർ റഹ്മാൻ ലസ്‌കർ ആണ് പിടിയിലായത്. അസം പൊലീസിന്റെ സഹായത്തോടെ അവിടെ എത്തിയാണ് പന്നിയങ്കര പൊലീസ് പ്രതിയെ പിടികൂടിയത്. നഷ്ടമായ മുഴുവൻ പണവും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറുവർഷം മുൻപ് ഉപേക്ഷിച്ച മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽ നിന്നാണ് പരാതിക്കാരിക്ക് 19 ലക്ഷം രൂപ നഷ്ടമായത്. നമ്പർ […]

Read More
 സി പി ഐ എം ഇസ്രയേൽ പലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുന്നു; കെ സുരേന്ദ്രൻ

സി പി ഐ എം ഇസ്രയേൽ പലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുന്നു; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് സിപിഐഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്നും ഇസ്രയേൽ പലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വളരെ അപകടകരമായ നീക്കമാണ് സിപിഐഎം നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് മുൻപുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സിപിഐഎം പയറ്റുന്നത്. വിഷയത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം.വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ്‌ എടുക്കാൻ രണ്ട് പേർക്കും അവകാശമില്ല. പദ്ധതി യാഥാർഥ്യമായത് […]

Read More
 നിയമസഭ തെരെഞ്ഞെടുപ്പ്; മധ്യപ്രദേശിൽ ബി ജെ പി ക്കെതിരെ രാമായണ നടനെ കളത്തിലിറക്കി കോൺഗ്രസ്

നിയമസഭ തെരെഞ്ഞെടുപ്പ്; മധ്യപ്രദേശിൽ ബി ജെ പി ക്കെതിരെ രാമായണ നടനെ കളത്തിലിറക്കി കോൺഗ്രസ്

നിയമസഭാ തെരെഞ്ഞെടുപ്പിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ മത്സരിക്കാൻ കോൺഗ്രസ് കളത്തിലിറക്കിയത് രാമായണ നടനെ. ബുധ്‌നി മണ്ഡലത്തിൽ ജനപ്രിയ നായകൻ വിക്രം മസ്തലാണ് കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി. 2008-ലെ ടെലിവിഷൻ ഷോ ആയ രാമായണത്തിൽ ഹനുമാൻ കഥാപാത്രത്തിലൂടെ ജനപ്രീതിയാർജ്ജിച്ച നടനാണ് വിക്രം മസ്തൽ. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമൽനാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കും. മുൻ മുഖ്യമന്ത്രി […]

Read More
 ഹമാസ് നിരപരാധികളായ ഫലസ്തീൻ കുടുംബങ്ങളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു;ആരോപണവുമായി  ജോ ബൈഡൻ

ഹമാസ് നിരപരാധികളായ ഫലസ്തീൻ കുടുംബങ്ങളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു;ആരോപണവുമായി ജോ ബൈഡൻ

ഹമാസിനെതിരെ ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഹമാസ് നിരപരാധികളായ പലസ്തീൻ കുടുംബങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഒക്‌ടോബർ ഏഴിന് ഹമാസ് ആരംഭിച്ച ഭീകരാക്രമണം ഹോളോകോസ്റ്റിനു ശേഷം ജൂതന്മാർ അനുഭവിക്കേണ്ടി വന്ന ഏറ്റവും രക്തരൂക്ഷിതമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ബൈഡൻ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. എന്നാൽ ​ഗാസയിലേക്കുള്ള ഇസ്രയേലിന്റെ […]

Read More
 സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; കണ്ണൂർ കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; കണ്ണൂർ കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുന്നതോടെ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ച്ചെയ്തു കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. കോഴിക്കോട് ഇടിമിന്നലിൽ വീട് കത്തിനശിച്ചു. കൊയിലാണ്ടിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തൃശ്ശൂർ മലക്കപ്പാറയിൽ കനത്ത മഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു.എറണാകുളം ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പറവൂർ കുഴുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ടു ചെമ്മീൻ […]

Read More