സാമ്പത്തിക പ്രതിസന്ധി; കാർഷിക സർവ്വകലാശാലയിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന് വിസി

സാമ്പത്തിക പ്രതിസന്ധി; കാർഷിക സർവ്വകലാശാലയിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന് വിസി

കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് വൈസ് ചാൻസ്ലർ ബി. അശോക്. അടുത്ത മാര്‍ച്ചോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി അശോക് പറഞ്ഞു. ജീവനക്കാര്‍ക്കായുള്ള ഇ ഓഫീസ് രണ്ടാം ഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തെക്കുറിച്ച് വിസി പറഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സര്‍വ്വകലാശാലയെ കരകയറ്റാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ജീവനക്കാരെ കുറയ്ക്കുകയെന്ന് വൈസ് ചാന്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ വിസിക്കെതിരെ പ്രതിപക്ഷ സംഘടനയായ കെഎയു എംപ്ലോയ്സ് യൂനിയന്‍ രംഗത്തെത്തി. ജീവനക്കാരെ പ്രജയായി കാണുന്ന മാടമ്പി […]

Read More
 കാരശ്ശേരി പയ്യടി പറമ്പിൽ കൊല്ലേറ്റയിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

കാരശ്ശേരി പയ്യടി പറമ്പിൽ കൊല്ലേറ്റയിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പുത്തൻപുരക്കൽ ചന്ദ്രൻ (67) എന്ന ആളാണ് തൂങ്ങിമരിച്ചത്. ഈ മാസം ആറാം തീയതി മുതൽ ഇയാളെ കാണാതാവുകയും ബന്ധുക്കൾ തിരുവമ്പാടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് തിരുവമ്പാടി പോലീസ് അന്വേഷണം നടത്തുന്നതിന് ഇടെ ആണ് ഇയാളെ ഇന്ന് രണ്ടു മണിയോടുകൂടി കാരശ്ശേരി പയ്യടി പറമ്പിൽ കൊല്ലേറ്റയിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ തൊട്ടടുത്ത വീട്ടുകാർകണ്ടെത്തിയത് മൃതദേഹം മുക്കം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും

Read More
 നിയമനത്തട്ടിപ്പ്; ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് ബാസിത്

നിയമനത്തട്ടിപ്പ്; ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് ബാസിത്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെ മറയാക്കി നടന്ന നിയമനത്തട്ടിപ്പ് പരാതിയില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് സമ്മതിച്ച് കെ പി ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. ബാസിത്തിനെ നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്ന് ഇന്നലെ ഹരിദാസന്‍ മൊഴിനല്‍കിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് എഴുതി ചേര്‍ത്തത് തട്ടിപ്പ് സംഘത്തിന്റെ […]

Read More
 മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തി; അഞ്ച് പേർ അറസ്റ്റിൽ

മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തി; അഞ്ച് പേർ അറസ്റ്റിൽ

മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും മോഷ്ടിച്ച കേസിൽ അ‍ഞ്ചുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു . ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ , തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി , കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയിൽ ,മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു ,തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയിൽ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ ജെസിബി ആണ് ഉടമയുടെ നേതൃത്തിലുള്ള […]

Read More
 കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ

ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ. എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂർ), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) […]

Read More
 “ഒരു കാലത്ത് കുട്ടികളുടെ പ്രിയപ്പെട്ട ലേർണിങ് ആപ്പ് ആയിരുന്നു ബൈജൂസ്”: ഹുറൂൺ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

“ഒരു കാലത്ത് കുട്ടികളുടെ പ്രിയപ്പെട്ട ലേർണിങ് ആപ്പ് ആയിരുന്നു ബൈജൂസ്”: ഹുറൂൺ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

ഹുറൂൺ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്. എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനാും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാർട്ട്-അപ്പ് മേഖലയിലെ പ്രിയങ്കരനായിരുന്നു. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായി.2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ബൈജൂസ്. ബൈജൂസ് നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ജൂൺ 22-ന്, മൂന്ന് […]

Read More
 സംസ്ഥാനത്തെ ആദ്യ ത്രീഡി കെട്ടിടം ; അമേസ് 28 ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ആദ്യ ത്രീഡി കെട്ടിടം ; അമേസ് 28 ഉദ്ഘാടനം ചെയ്തു

കേരളത്തിൽ ആദ്യമായി ത്രീഡി പ്രിൻറിംഗിലൂടെ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. മന്ത്രി കെ രാജനാണ് ഉദ്ഘാടനം നിർവഹിച്ചത്.380 സ്ക്വയർ ഫീറ്റിൽ തിരുവനന്തപുരം പി ടി പി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് ‘അമേസ് 28’ എന്ന് പേരിട്ട സംസ്ഥാനത്തെ ആദ്യ ത്രീഡി കെട്ടിടം ഉയർന്നത്. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി.ഒറ്റ മുറി കെട്ടിടമാണ് അമേസ് 28. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് ചെന്നൈ ഐ ഐ ടിയിലെ ചില മുൻ വിദ്യാർത്ഥികൾ ചേർന്ന് […]

Read More
 ജീവനുള്ളടത്തോളം നടുക്കമായി കഴിഞ്ഞ വാരം ഓർമയിലുണ്ടാകും; ഇസ്രയേല്‍ അനുഭവം വിവരിച്ച് നടി നുഷ്രത്ത് ബറൂച്ച

ജീവനുള്ളടത്തോളം നടുക്കമായി കഴിഞ്ഞ വാരം ഓർമയിലുണ്ടാകും; ഇസ്രയേല്‍ അനുഭവം വിവരിച്ച് നടി നുഷ്രത്ത് ബറൂച്ച

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷവും അതിന്റെ ഭീകരതയും നാൾക്ക് നാൾ വർധിക്കുകയാണ്. സംഘർഷത്തിനിടയിൽ നടക്കുന്നതിനിടയില്‍ ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച ഇസ്രായേലിൽ കുടുങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 39-ാമത് ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനായി ഇസ്രയേലില്‍ എത്തിയതായിരുന്നു ബോളിവുഡ് താരം. നുഷ്രത്ത് ബറൂച്ച പിന്നീട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുകയും നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഇസ്രയേലില്‍ അനുഭവിച്ച കാര്യങ്ങള്‍ തുറന്നു പറയുകയാണ് താരം. താരം സ്വയം പങ്കുവച്ച വീഡിയോയിൽ ആണ് തന്റെ അനുഭവങ്ങൾ പറയുന്നത്.’എന്‍റെ […]

Read More
 ആര്‍ദ്രം ആരോഗ്യം പരിപാടി; തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോർജ്

ആര്‍ദ്രം ആരോഗ്യം പരിപാടി; തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോർജ്

ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങള്‍ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത് എന്ന് ജനങ്ങളില്‍ നിന്നും നേരിട്ട് കേള്‍ക്കാനുമാണ് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത്. ആശുപത്രികളില്‍ നിന്നുള്ള ഫീഡ്ബാക്ക് ഉള്‍ക്കൊണ്ട് ജനകീയപങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം […]

Read More
 ദേശീയ പാതയിൽ ആഡംബരക്കാർ അനാഥമായിക്കിടക്കാൻ തുടങ്ങിയിട്ട് നാല് ദിവസം; പ്രതിഷേധവുമായി വ്യാപാരികൾ

ദേശീയ പാതയിൽ ആഡംബരക്കാർ അനാഥമായിക്കിടക്കാൻ തുടങ്ങിയിട്ട് നാല് ദിവസം; പ്രതിഷേധവുമായി വ്യാപാരികൾ

ദേശീയ പാത 766ൽ കുന്ദമം​ഗലം ടൗണിൽ നാല് ദിവസമായി നിർത്തിയിട്ടിരിക്കുന്ന ആഡംബര കാർ എടുത്തുമാറ്റാത്തതിനെതിരെ വ്യാപക പരാതി. പാലക്കൽ മാളിന് എതിർവശത്തായി വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിൽ റോഡരികിലാണ് ബിഎംഡബ്ലൂ കാർ നിർത്തിയിട്ടിരിക്കുന്നത്. ​​ശനിയാഴ്ചയാണ് വാഹനം ഇവിടെ നിർത്തിയിട്ട് ഉടമ കടന്നുകളഞ്ഞത്. കടയിലേക്ക് ആളുകൾക്ക് എത്തുന്നത് തടസ്സപ്പെടുത്തുന്ന രീതിയിലും ഫുട്ട് പാത്തിലൂടെയുള്ള കാൽ നട യാത്ര തടസ്സപ്പെടുത്തുന്ന രീതിയിലുമാണ് വാഹനത്തിന്റെ കിടപ്പ്. കാറിന്റെ ഉടമസ്ഥൻ എത്താത്തതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം റിക്കവറി വാഹനം […]

Read More