മിഷൻ ഇന്ദ്രധനുഷ് 5.0 : മൊബൈൽ ഐ ഇ സി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

മിഷൻ ഇന്ദ്രധനുഷ് 5.0 : മൊബൈൽ ഐ ഇ സി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കുട്ടികളുടേയും ഗർഭിണികളുടേയും രോഗപ്രതിരോധ കുത്തിവെപ്പ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ മൊബൈൽ ഐ.ഇ.സി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമ്മം സബ് കലക്ടർ വി ചെൽസാസിനി നിർവഹിച്ചു.ജില്ലയിലെ രോഗപ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ മേഖലകളായ വളയം, കുറ്റ്യാടി, തിരുവള്ളൂർ, നാദാപുരം, കുന്ദമംഗലം, കൊടുവള്ളി എന്നിവ കേന്ദ്രീകരിച്ചാണ് മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ. കുത്തിവെപ്പെടുക്കാൻ വിമുഖത കാണിക്കുന്നവരുടെ ഗൃഹസന്ദർശനം, പൊതുജനങ്ങൾക്കായി അവബോധം, ആളുകളിൽ നേരിട്ടെത്തി മിഷൻ ഇന്ദ്രധനുഷിന്റെ പ്രചരണം, സംശയങ്ങൾ ദൂരീകരിക്കുക, വാക്സിൻ […]

Read More
 ‘ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍’ നേടി മലയാളി; വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ -2023 അവാർഡ് വിഷ്ണു ഗോപാൽ കരസ്ഥമാക്കി

‘ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍’ നേടി മലയാളി; വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ -2023 അവാർഡ് വിഷ്ണു ഗോപാൽ കരസ്ഥമാക്കി

ഇംഗ്ലണ്ടിലെ ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ‘ആനിമൽ പോർട്രെയിറ്റ് വിഭാഗ’ത്തില്‍ ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഒന്നാം സ്ഥാനം. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ വിഷ്ണു ഗോപാലാണ് അവാര്‍ഡിന് അര്‍ഹനായത്. ചതുപ്പ് നിറഞ്ഞ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പിറിന്‍റെ ചിത്രമാണ് വിഷ്ണു ഗോപാലിന് അവാര്‍ഡ് നേടിക്കൊടുത്തത്. 2023 വർഷത്തിലെ അവാർഡിന് 95 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻട്രികളിൽ നിന്നാണ് വിഷ്ണു ഗോപാലിന്‍റെ ചിത്രം അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2014-ൽ ഖത്തറിൽ ഫോട്ടോഗ്രാഫി […]

Read More
 കണ്ണൂര്‍ ഇരിട്ടിയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ തീവ്രശ്രമം

കണ്ണൂര്‍ ഇരിട്ടിയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ തീവ്രശ്രമം

കണ്ണൂര്‍ ഇരിട്ടി ഉളിക്കലിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ തീവ്രശ്രമം. വനംവകുപ്പ്ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചതോടെ ആന പുറവയല്‍ മാട്ടറ ഭാഗത്തേക്ക് നീങ്ങി. കാട്ടാന മേഖലയില്‍ തന്നെ തുടരുന്നതോടെ മുന്‍കരുതലിന്റെ ഭാഗമായി ഉളിക്കലില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. നേരത്തെ ആനയെ കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു. വയത്തൂര്‍ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നേരത്തെ ഉളിക്കല്‍ ടൗണിലെ പള്ളിയോട് ചേര്‍ന്നുള്ള കൃഷിയിടത്തിലായിരുന്നു ആന […]

Read More
 ഇന്ത്യ- പാക് മത്സരം; ശ്രദ്ധേയമായ പരിപാടികളൊരുക്കി ബി സി സി ഐ

ഇന്ത്യ- പാക് മത്സരം; ശ്രദ്ധേയമായ പരിപാടികളൊരുക്കി ബി സി സി ഐ

ഈ മാസം 14ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാനിരിക്കുന്ന ലോകകപ്പ്മത്സരവുമായി ബന്ധപ്പെട്ട് ബിസിസിഐ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയമായ പരിപാടികളെന്ന് റിപ്പോർട്ട്. മത്സരം കാണാൻ അമിതാഭ് ബച്ചനും രജനികാന്തും സച്ചിൻ തെണ്ടുൽക്കറും പ്രത്യേക ക്ഷണിതാക്കളായി എത്തും. മത്സരത്തിനു മുൻപ് ഗായകൻ അർജിത് സിംഗ് അടക്കമുള്ളവരുടെ പ്രകടനങ്ങളുംഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ലോകകപ്പിൽ ഉദ്ഘാടന ചടങ്ങ് ഇല്ലാത്തത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതേസമയം, ലോകകപ്പിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുകയാണ്. അഫ്ഗാനിസ്താനാണ് എതിരാളികൾ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് […]

Read More
 മാസപ്പടി വിവാദം; വിജി ലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനൊരുങ്ങി പരാതിക്കാരന്റെ കുടുംബം

മാസപ്പടി വിവാദം; വിജി ലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനൊരുങ്ങി പരാതിക്കാരന്റെ കുടുംബം

മാസപ്പടി വിവാദത്തിൽ പരാതി പിൻവലിക്കാനൊരുങ്ങി പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്കൊണ്ട് ഹർജി നൽകിയ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്ന് ഹർജി പിൻവലിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹർജി പരിഗണിക്കുമ്പോൾ കുടുംബത്തിന്റെ തീരുമാനം കോടതിയെ അറിയിക്കും. കേസിലെ ഹർജിക്കാരൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു അസുഖബാധിതനായാണ് മരിച്ചത്. ഈ സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.മാസപ്പടി ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് […]

Read More
 ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ വീട്ടിൽ സിബിഐ പരിശോധന

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ വീട്ടിൽ സിബിഐ പരിശോധന

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ വീട്ടിൽ സിബിഐ പരിശോധന. സിബിഐയുടെ എട്ടംഗ സംഘമാണ് പരിശോധന നടത്തിയത്. ഭാര്യ ഗീത ഹരിഹരനെ സിബിഐ ചോദ്യം ചെയ്തു. ന്യൂസ് ക്ലിക്ക് ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. വിദേശ സംഭാവനകൾ സ്വീകരിച്ചുവെന്ന നിയമലംഘനത്തിൽ പുരകായസ്തയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. പ്രബീർ പുരകായസ്ഥക്കെതിരെ ഗുരുതരാരോപണങ്ങളുമായി ഡൽഹി പൊലീസ് രംഗത്തുവന്നിരുന്നു. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജൻഡ’ യുടെ ഭാഗമാണ് പ്രബീർ എന്ന് പൊലീസ് […]

Read More
 കരാറു പണിക്കാരന്റെ തിരോധാനം; തിരുവമ്പാടി സ്വദേശി ചന്ദ്രനെ കാണാതായി അഞ്ചുനാൽ പിന്നിടുമ്പോൾ ദുരൂഹത ആരോപിച്ച് കുടുംബം

കരാറു പണിക്കാരന്റെ തിരോധാനം; തിരുവമ്പാടി സ്വദേശി ചന്ദ്രനെ കാണാതായി അഞ്ചുനാൽ പിന്നിടുമ്പോൾ ദുരൂഹത ആരോപിച്ച് കുടുംബം

മുക്കം:തിരുവമ്പാടി ഇരുമ്പകം സ്വദേശി പുത്തൻ പുരയ്ക്കൽ ചന്ദ്രന്റെ (65 വയസ്സ്)തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരാറുപണിക്കാരനായ ചന്ദ്രനെ കാണാതയത്. കരാർ പണിക്കിടെ ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. ചന്ദ്രൻ നടത്തിയ വസ്തു വിൽപ്പന സംബന്ധിച്ചും കുടുംബം സംശയം ഉന്നയിക്കുന്നുണ്ട്. ആനക്കാം പൊയിൽ ഭാ​ഗത്ത് ഉണ്ടായിരുന്ന പത്ത് സെന്റ് സ്ഥലവും വീടും കുന്ദമം​ഗംലം സ്വദേശിക്ക് ചന്ദ്രൻ വിൽപ്പന നടത്തിയിരുന്നു. എന്നാൽ ഇതിന്റെ പണം തരാതെ വസ്തു വാങ്ങിയ ആൾ കബളിപ്പിച്ചു എന്നും കാണാതായ […]

Read More
 മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവം; പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവം; പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

കൊട്ടാരക്കര പുലമണ്ണിൽ മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. കൊല്ലം ട്രാഫിക് യൂണിറ്റ് എസ്ഐ അരുൺകുമാർ, ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിനയൻ, സിപിഒ ബിജുലാൽ എന്നിവർക്കെതിരെയാണ് നടപടി. പൊലീസുകാരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.14 ദിവസത്തിനുള്ളിൽ കുറ്റാരോപണ പത്രിക നൽകാൻ ഡി ഐ ജി ആർ നിശാന്തിനി കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി.ഉദ്യോഗസ്ഥർക്ക് എതിരെ ഒരുമാസത്തിനകം ശിക്ഷ […]

Read More
 ലീഗിന്റെ ഹരിത പതാക പരലോക വിജയത്തിന് സഹായകരമാകും; വിവാദമായി സാദിഖലി തങ്ങളുടെ പരാമർശം

ലീഗിന്റെ ഹരിത പതാക പരലോക വിജയത്തിന് സഹായകരമാകും; വിവാദമായി സാദിഖലി തങ്ങളുടെ പരാമർശം

തിരൂര്‍: മുസ്ലിംലീഗിന്റെ ഹരിത പതാക പരലോക വിജയത്തിന് സഹായകരമാകുമെന്ന് ലീ​ഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. തിരൂര്‍ ആലത്തിയൂര്‍ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. പ്രതിസന്ധികളില്‍ പതറരുതെന്നും ഹരിത പതാകയുടെ തണല്‍ ഹര്‍ഷിന്റെ തണല്‍ വരെ നയിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പതറാതെ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കണം. നമ്മുടെ നേതാക്കന്മാര്‍ ഏല്‍പ്പിച്ച ഈ ഹരിത പതാകയുടെ തണല്‍ നമുക്ക് എന്നുമുണ്ടാകും. ഹര്‍ഷിന്റെ തണലിലേക്ക് വരെ അത് മുസ്ലിം സമുദായത്തെ നയിക്കുമെന്ന് ഉറച്ച് […]

Read More
 കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിയ്ക്ക് ഒരു വർഷം; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടർ പോലുമില്ലാതെ കേസ് നീളുന്നു

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിയ്ക്ക് ഒരു വർഷം; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടർ പോലുമില്ലാതെ കേസ് നീളുന്നു

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന് ഇന്ന് ഒരു വർഷം.കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും നിരാശയിലാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ […]

Read More