ഇനി ആർക്കും പരാതി വേണ്ട;തൃശൂര്‍ മേയര്‍ക്ക്  സല്യൂട്ട് അടിച്ച് പ്രതിപക്ഷാംഗങ്ങൾ തിരിച്ചും സല്യൂട്ട് അടിച്ച് മേയര്‍

ഇനി ആർക്കും പരാതി വേണ്ട;തൃശൂര്‍ മേയര്‍ക്ക് സല്യൂട്ട് അടിച്ച് പ്രതിപക്ഷാംഗങ്ങൾ തിരിച്ചും സല്യൂട്ട് അടിച്ച് മേയര്‍

ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതി ഉന്നയിച്ച തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ബുധനാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സംഭവം.മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഉടക്കിയ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെ വളഞ്ഞു. ഇതിനിടെയാണ് സല്യൂട്ട് വിവാദത്തില്‍ മേയറെ പരിഹസിക്കാനായി പ്രതിപക്ഷാംഗങ്ങള്‍ മേയറെ സല്യൂട്ട് ചെയ്തത്. തുരുതുരെ സല്യൂട്ട് വന്നപ്പോള്‍ മേയറും പതറിയില്ല. തിരിച്ചു മൂന്നുവട്ടം മേയറും സല്യൂട്ട് ചെയ്തു. ഒരു സല്യൂട്ട് നേരെയും […]

Read More
 ഐ.എ.എസ്. തലത്തില്‍ അഴിച്ചുപണി;ഡോ. സഞ്ജയ് കൗൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ;ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാർ

ഐ.എ.എസ്. തലത്തില്‍ അഴിച്ചുപണി;ഡോ. സഞ്ജയ് കൗൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ;ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാർ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെയും നിയമിച്ചു.വകുപ്പുകളുടെയും ബോര്‍ഡ്, കോര്‍പറേഷനുകളുടെയും ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 35 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിനുപുറമേ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നല്‍കി. തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ലോക്കല്‍സെല്‍ഫ് അര്‍ബന്‍ ആന്‍ഡ് റൂറല്‍ വിഭാഗത്തിന്റെ ചുമതല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാകും. […]

Read More
 ഐ എസ് ആർ ഒ ചാരക്കേസ്; നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവുകളോ ഇല്ലാതെ; സി ബി ഐ

ഐ എസ് ആർ ഒ ചാരക്കേസ്; നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവുകളോ ഇല്ലാതെ; സി ബി ഐ

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റു ചെയ്തതെന്ന് സി.ബി.ഐ. നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സി.ബി.ഐ വ്യക്തമാക്കി. മൂന്ന് മുൻ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് സി.ബി.ഐയുടെ മറുപടി. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാ ദത്ത്, ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് സി.ബി.ഐ കെട്ടിച്ചമച്ചതെന്നാണ് പ്രതികളുടെ […]

Read More
 ഇന്ധന വിലയിൽ  ഇന്നും വർധന;തലസ്ഥാനത്ത് പെട്രോൾ 103 ലേക്ക്

ഇന്ധന വിലയിൽ ഇന്നും വർധന;തലസ്ഥാനത്ത് പെട്രോൾ 103 ലേക്ക്

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില. ഡീസലിന് 96.22 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 100.77 രൂപയായി. ഡീസലിന് 94.55 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.82 രൂപയുമാണ് ഇന്ന് വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ മൂന്ന് വർഷത്തിലെ ഏറ്റവും ഉയർന്ന വിലയിൽ ആണ്. അതിന്റെ […]

Read More
 ഇരുപത്തിനാല് മണിക്കൂറിനിടെ 45,892 പേർക്ക് കോവിഡ്; 817 മരണം

ഇരുപത്തിനാല് മണിക്കൂറിനിടെ 45,892 പേർക്ക് കോവിഡ്; 817 മരണം

രാജ്യത്ത് കോവിഡ് രോ​ഗികൾ കൂടുന്നു. തുടർച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കോവിഡ് രോ​ഗികൾ. ഇന്നലെ 45,892 പേർക്കാണ് പുതുതായി രോ​ഗബാധ ഉണ്ടായത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,07,09,557 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 24മണിക്കൂറിനിടെ 44,291 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 2,98,43,825 ആയി ഉയർന്നു. ഇതുവരെ 36,48,47,549 പേർക്ക് വാക്സിൻ നൽകിയതായും 24 മണിക്കൂറിനിടെ 33,81,671പേർ കൂടി കുത്തിവെയ്പ് സ്വീകരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ […]

Read More
 ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.7 ശതമാനം ; കോവിഡ്  വ്യാപന അടിസ്ഥാനത്തിലുള്ള കാറ്റഗറികളും നിബന്ധനകളും

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.7 ശതമാനം ; കോവിഡ് വ്യാപന അടിസ്ഥാനത്തിലുള്ള കാറ്റഗറികളും നിബന്ധനകളും

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.7 ശതമാനം കോവിഡ് വ്യാപന അടിസ്ഥാനത്തിലുള്ള കാറ്റഗറികളും നിബന്ധനകളും ജില്ലാഭരണ കൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ നിരന്തരമായിനിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍നിന്ന് കുറഞ്ഞ് 11.70% ആയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറിയായി തരംതിരിച്ചു. എ, ബി, സി, ഡി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. എ വിഭാഗത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ […]

Read More
 ജില്ലയില്‍ 1683 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1683 പേര്‍ക്ക് കോവിഡ്

രോഗമുക്തി 1055 , ടി.പി.ആര്‍ 13.30 % ജില്ലയില്‍ ഇന്ന് 1683 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1662 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 പേർ വിദേശത്തു നിന്നും 7 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 12832 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1055 പേര്‍ കൂടി രോഗമുക്തി നേടി. […]

Read More
 സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെട്ടു

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെട്ടു

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെട്ടു.ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള്‍ വസതിയില്‍ അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു എന്നാണ് ഇടക്കാല പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ശാന്തത പാലിക്കണമെന്നും പൊലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന വിദേശികളാണ് പ്രസിഡന്റിനെ കൊലപ്പെടുത്തിയത് എന്നാണ് ജോസഫ് പറയുന്നത്. 2018ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത […]

Read More
 ഐ എസ് ആർ ഒ ചാരക്കേസ്; സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് മറിയം റഷീദയും ഫൗസിയ ഹസനും

ഐ എസ് ആർ ഒ ചാരക്കേസ്; സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് മറിയം റഷീദയും ഫൗസിയ ഹസനും

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകി. ഇതേ തുടർന്ന് സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. നേരത്തെ നമ്പി നാരായണനും കക്ഷിചേരാൻ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. മാലി വനിതകളുടെയും നമ്പി നാരായണന്‍റെയും ഹർജികളും തിങ്കളാഴ്ച പരിഗണിക്കും. സിബി മാത്യൂസിന്‍റെ ഹർജി തീർപ്പാക്കുന്നതിന് മുൻപ് […]

Read More