എയ്ഡ്‌സ് കണ്ടെത്തി 40 വര്‍ഷത്തിനു ശേഷം  വാക്‌സിന്‍ പരീക്ഷണത്തിന് ഓക്‌സ്‌ഫോഡില്‍ തുടക്കം

എയ്ഡ്‌സ് കണ്ടെത്തി 40 വര്‍ഷത്തിനു ശേഷം വാക്‌സിന്‍ പരീക്ഷണത്തിന് ഓക്‌സ്‌ഫോഡില്‍ തുടക്കം

എയ്ഡ്‌സ് രോഗാവസ്ഥക്ക് കാരണക്കാരായ എച്ച്.ഐ.വിയെ (ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്) പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മാണത്തിന്റെ പരീക്ഷണഘട്ടം ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ തുടങ്ങി. എയ്ഡ്‌സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് 40 വര്‍ഷം പിന്നിടുമ്പോഴാണ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമാകുന്നത്. യൂറോപ്യന്‍ എയ്ഡ്‌സ് വാക്‌സിന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് പരീക്ഷണം. എച്ച്.ഐ.വി നെഗറ്റീവായ, 18നും 65നും ഇടയില്‍ പ്രായമുള്ള, ഹൈ റിസ്‌ക് വിഭാഗക്കാരല്ലാത്ത വോളന്റിയര്‍മാരിലാണ് പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ കുത്തിവെക്കുക. എച്ച്.ഐ.വി കോണ്‍സ് വി എക്‌സ് (HIVconsvX) എന്നറിയപ്പെടുന്ന വാക്‌സിന്റെ സുരക്ഷ, രോഗപ്രതിരോധ ശേഷി, […]

Read More
 രമേശ് പൊഖ്രിയാലും ഹര്‍ഷവര്‍ധനും  ഉള്‍പ്പടെ പതിനൊന്ന് മന്ത്രിമാര്‍ പുറത്തേക്ക് പുതിയ മന്ത്രിമാര്‍ 43,  ആറുമണിക്ക് സത്യപ്രതിജ്ഞ

രമേശ് പൊഖ്രിയാലും ഹര്‍ഷവര്‍ധനും ഉള്‍പ്പടെ പതിനൊന്ന് മന്ത്രിമാര്‍ പുറത്തേക്ക് പുതിയ മന്ത്രിമാര്‍ 43, ആറുമണിക്ക് സത്യപ്രതിജ്ഞ

43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങള്‍ ഇന്നുവൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും.കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്ക് മുമ്പായി 11 കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ് വാര്‍ എന്നിവര്‍ അടക്കമുള്ളവരാണ് രാജിവെച്ചത്.കൊവിഡ് രണ്ടാം ഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച രാജ്യാന്തര തലത്തില്‍ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ഹര്‍ഷവര്‍ധന് മന്ത്രിസ്ഥാനം നഷ്ടമായതെന്നറിയുന്നു.വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാഗ്വര്‍ , രാസവള വകുപ്പ് […]

Read More
 സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ അനുശോച നം രേഖപ്പെടുത്തി നേതാക്കൾ

സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ അനുശോച നം രേഖപ്പെടുത്തി നേതാക്കൾ

സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ ഉമ്മൻചാണ്ടി, എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി എന്നിവർ അനുശോച നം രേഖപ്പെടുത്തി. ശ്രീനാരായണ ധര്‍മസംഘത്തിന് ഏറെനാള്‍ നേതൃത്വം കൊടുത്ത അദ്ദേഹം ആധ്യാത്മിക രംഗത്ത് പ്രകാശഗോപുരമായിരുന്നു. ഗുരുദേവന്റെ ആശയങ്ങളും ആദര്‍ശങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും അതില്‍ പങ്കാളിയാകാനും എനിക്കു ഭാഗ്യം ലഭിച്ചു. സനാതന ധര്‍മത്തെക്കുറിച്ച് അഗാധമായ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനു വലിയ നഷ്മാണെന്ന് ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. ഗുരുദേവ ദർശനങ്ങളിൽ അടിയുറച്ചു […]

Read More
 അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ;സ്വപ്‌ന ഫൈനലിനെ ആഘോഷമാക്കി രാഷ്ട്രീയ രംഗത്തെ പ്രമുഖർ

അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ;സ്വപ്‌ന ഫൈനലിനെ ആഘോഷമാക്കി രാഷ്ട്രീയ രംഗത്തെ പ്രമുഖർ

കോപ്പയില്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങിയതിന് പിന്നലെ രാഷ്ട്രീയ രംഗത്തെ പ്രമുഖ പ്രൊഫൈലുകളും ഫൈനല്‍ നടക്കുന്നതിന് മുന്നേ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഫൈനലിന് അര്‍ജന്റീന യോഗ്യത നേടിയ നിമിഷം തന്നെ, അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ… കപ്പ് ഇത്തവണ അര്‍ജന്റീനയ്ക്ക് വണ്ടി കയറും എന്നാണ് കടുത്ത അര്‍ജന്റീന ആരാധകനായ മുന്‍ മന്ത്രി എം.എം. മണി ഫേസ്ബുക്കിലെഴുതിയത്. ‘ആശാനേ, ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്‌ബോള്‍ ചരിത്രം കുറിക്കും,’ എന്നാണ് കടകംപള്ളി സുരേന്ദ്രന് എം.എം. മണിയെ ടാഗ് ചെയ്ത് ഇതിന് മറുപടി […]

Read More
 ലോകത്തെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ ഒരുങ്ങുന്നു

ലോകത്തെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്ന രാജ്യമെന്ന സവിശേഷത ഇന്ത്യയ്ക്ക് ലഭിക്കുന്നത് ഈ വർഷം ആദ്യത്തിലാണ്. അഹ്‌മദാബാദിലെ നവീകരിച്ച മൊട്ടേര സ്‌റ്റേഡിയത്തിലൂടെയായിരുന്നു അത്; പുതിയ നരേന്ദ്ര മോദി സ്‌റ്റേഡിയം. ഇപ്പോൾ ലോകത്തെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം കൂടി രാജ്യത്ത് സജ്ജമാകുകയാണ്. പിങ്ക് നഗരം ജെയ്പൂരിലാണ് ഈ ഭീമൻ സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിക്കാനിരിക്കുന്നത്. ജെയ്പൂരിനടുത്തുള്ള ഗ്രാമപ്രദേശമായ ചോമ്പിലെ ഡൽഹി റോഡിനോട് ചേർന്നുള്ള 100 ഏക്കർ ഭൂമിയിലാണ് സ്‌റ്റേഡിയം വരുന്നത്. 650 കോടി രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന […]

Read More
 രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി ഇന്നു വൈകിട്ട് ആറിന്.പ്രമുഖ വ്യവസായിയും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയാവും.കേരളത്തിലെ എന്‍ഡിഎ വൈസ്‌ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുമാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള […]

Read More
 രണ്ടാം മോദി സർക്കാർ മന്ത്രിസഭ പുനഃസംഘടന ;43 പേര്‍ സത്യപ്രതിജ്ഞ ചെയ്യും; 23 പുതുമുഖങ്ങള്‍

രണ്ടാം മോദി സർക്കാർ മന്ത്രിസഭ പുനഃസംഘടന ;43 പേര്‍ സത്യപ്രതിജ്ഞ ചെയ്യും; 23 പുതുമുഖങ്ങള്‍

രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രി സഭയിലെ ആദ്യ പുനഃസംഘടനയില്‍ സമൂലമായ മാറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. യുവാക്കള്‍ക്കും വിദ്യാസമ്പന്നര്‍ക്കും പ്രാമുഖ്യം നല്‍കി പുനഃസംഘടിപ്പിക്കുമെന്നാണ് എന്‍ഡിഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായി 43 പേര്‍ കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, മീനാക്ഷി ലേഖി, സര്‍ബാനന്ദ സോനൊവാള്‍, പുരുഷോത്തം രൂപാല, നിസിത് പ്രമാണിക്, ആര്‍പിസി […]

Read More
 മലപ്പുറം ജില്ലയെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനമുള്ള ജില്ലയാക്കും; മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനമുള്ള ജില്ലയാക്കും; മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടവുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് സന്ദര്‍ശിച്ചു.കൊവിഡ് രണ്ടാംതരംഗ ഭീഷണി ഒഴിഞ്ഞാൽ ജില്ലയിലെ ടൂറിസം വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോട്ടക്കുന്ന് പാർക്കിൽ വിള്ളൽ കണ്ടെത്തിയ സ്ഥലത്തെത്തിയും പരിശോധന നടത്തി. പ്രളയത്തിൽ തകർന്ന ഹാജിയാർപള്ളി തൂക്കുപാലത്തിലും സന്ദര്‍ശനം നടത്തി. പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന മണ്ണായ കോട്ടക്കുന്നിനെ പ്രധാന […]

Read More
 ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തും; സജി ചെറിയാൻ

ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തും; സജി ചെറിയാൻ

അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മ​ന്ത്രി സജി ചെ​റി​യാ​ൻ. ക​ഴി​ഞ്ഞ ത​വ​ണ കൊ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നാ​ല് മേ​ഖ​ല​ക​ളാ​യി​ട്ടാ​ണ് ന​ട​ത്തി​യ​ത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നീ മേഖലകളായി തിരിച്ചാണ് ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ ചലച്ചിത്ര മേള സംഘടിപ്പിച്ചത്.എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ചലച്ചിത്രമേളയെ തിരുവനന്തപുരത്തുനിന്നും മാറ്റാനുള്ള നീക്കമാണ് സർക്കാർ നടത്തുന്ന വിമർശനമുയർന്നിരുന്നു. വിഷയത്തിൽ രൂക്ഷമായ വിമർശനവുമായി ശശി തരൂർ എംപി, കെ എസ് ശബരീനാഥൻ എംഎൽഎ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. എന്നാൽ […]

Read More
 മമതാ ബാനര്‍ജിയ്ക്ക് അഞ്ചു ലക്ഷം രൂപ കോടതി പിഴ ചുമത്തി;ശിക്ഷ വിധിച്ച ജഡ്ജി കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി

മമതാ ബാനര്‍ജിയ്ക്ക് അഞ്ചു ലക്ഷം രൂപ കോടതി പിഴ ചുമത്തി;ശിക്ഷ വിധിച്ച ജഡ്ജി കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് അഞ്ചു ലക്ഷം രൂപ കോടതി പിഴ ചുമത്തി.നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസിലാണ് മമത ബാനര്‍ജിക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ചത്. ജുഡീഷ്യറിയെ പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടിയതായി ഹൈക്കോടതി പറഞ്ഞു. നന്ദിഗ്രാം തെരഞ്ഞെടുപ്പു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നടപടി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറി. ജുഡീഷ്യറിയെ മോശമായ രീതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രീകരിച്ചു. ഇതിനു പിഴയായി അഞ്ച് ലക്ഷം രൂപ കൊല്‍ക്കത്ത ഹൈക്കോടതി […]

Read More