ലോക്ക് ഡൗണ്‍ ഇളവ്;മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം

ലോക്ക് ഡൗണ്‍ ഇളവ്;മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ടിപിആര്‍ നിരക്ക് കാര്യമായി കുറയാത്തത് കൊണ്ട് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 15 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. കൂടാതെ 24 തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ടിപിആര്‍ കുറയാത്തതും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ […]

Read More
 രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 37, 566 പേർക്ക് കോവിഡ് ; 907 മരണം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 37, 566 പേർക്ക് കോവിഡ് ; 907 മരണം

രാജ്യത്ത് ആശ്വാസമായി കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 37, 566 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 907 പേര്‍ മരിച്ചു.രാജ്യത്തെ ആകെ മരണം 3,97,637 ആയി ഉയര്‍ന്നു. 102 ദിവസത്തിന് ശേഷമാണ് കോവിഡ് രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെയെത്തുന്നത്. രോഗമുക്തി നിരക്ക് 96.87 ശതമാനമായതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56.993 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More
 ബെല്ലും ബ്രേക്കുമില്ലാതെ ഇന്ധനവില; ഇന്നും കൂട്ടി

ബെല്ലും ബ്രേക്കുമില്ലാതെ ഇന്ധനവില; ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 99.03 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 94.08 രൂപയായും ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പെട്രോള്‍ ഒരു ലിറ്ററിന് 100 രുപ 79 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 95.75 രൂപയും. കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില […]

Read More
 ജില്ലയിൽ ഇന്ന് 779 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 779 പേർക്ക് കോവിഡ്

ജില്ലയില്‍ 779 പേര്‍ക്ക് കോവിഡ്രോഗമുക്തി 965, ടി.പി.ആര്‍ 10.98 % ജില്ലയില്‍ ഇന്ന് 779 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 759 പേര്‍ക്കാണ് രോഗം ബാധിച്ചത്.7220 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് […]

Read More
 സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 പ്രവാസികളുടെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കണം;അബ്ദുറഹിമാൻ ഇടക്കുനി

പ്രവാസികളുടെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കണം;അബ്ദുറഹിമാൻ ഇടക്കുനി

കോവിഡ് പ്രതിസന്ധിയിൽ കൃത്യമായ രീതിയിൽ വാക്സിൻ എടുക്കാൻ കഴിയാതെ ഒട്ടേറെ പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ച് പോവാൻ കഴിയാതെ പ്രയാസത്തിലാണെന്നും പല വിദേശ രാജ്യങ്ങളിലേക്കും വിമാന സർവ്വീസുകൾ ആരംഭിച്ചിട്ടും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പ്രവാസികളുടെ യാത്ര തടസ്സമായി നിൽക്കുകയാണെന്നും സർക്കാരും ആരോഗ്യ വകുപ്പും പ്രവാസികളുടെ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മലബാർ ഡവ വലെപ്പ്മെൻ്റ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആവശ്യപ്പെട്ടു. പ്രവാസികളുടെ വാക്സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുക,പ്രവാസികളുടെ വാക്സിനേഷന് സ്പോട്ട് രജിസ്ട്രഷൻ സംവിധാനം […]

Read More

ശുചീകരണ തൊഴിലാളികൾക്ക് പെരിങ്ങളം ഹയർ സെക്കൻഡറി എൻ എസ് യൂണിറ്റിൻ്റെ സ്നേഹ സമ്മാനം

കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്ത് സേവനം അനുഷ്ഠിക്കുന്ന കോർപ്പറേഷനിലെ ശുചികരണ തൊഴിലാളികൾക്ക് ഈ മഹാമാരികാലത്ത് അവര് ചെയ്യുന്ന വലിയ സേവനത്തെ മാനിച്ച് പെരിങ്ങളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് സ്നേഹസമ്മാനം നൽകി. രണ്ട് N95 മാസ്ക്ക്, നാല് ത്രി ലെയർ മാസ്ക്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, ഗ്ലൗസ്, ടിഷ്യു പേപ്പർ എന്നിവ അടങ്ങിയ ഇരുപത്തി അഞ്ച് കോവിഡ് കിറ്റാണ് മെഡിക്കൽ കോളേജ് ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറിയത്. […]

Read More
 മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ തുക ഉടനടി വിതരണം ചെയ്യണമെന്ന് വി ഡി സതീശൻ

മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ തുക ഉടനടി വിതരണം ചെയ്യണമെന്ന് വി ഡി സതീശൻ

കഴിഞ്ഞ ഒരു മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ തുക ഉടനടി വിതരണം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചുമാസം മുടങ്ങിയ പെൻഷൻ ഇനിയൊരിക്കലും മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു.യുഡിഎഫ് ഭരണകാലത്ത് പെൻഷൻബാധ്യതയുടെ പകുതി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ ബാക്കി പകുതി കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചവർ അത് മറന്നു പോയിരിക്കുകയാണ്.ഇപ്പോൾ പെൻഷൻ നൽകുന്നത് താൽക്കാലിക സംവിധാനത്തിലൂടെയാണ് അത് സ്ഥിരം സംവിധാനം ആക്കി എല്ലാമാസവും […]

Read More
 കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികൾ; 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികൾ; 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ . സാമ്പത്തിക-ആരോഗ്യ മേഖലകള്‍ക്കാണ് പദ്ധതി. ഇതില്‍ നാല് പദ്ധതികള്‍ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാനസൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റിയാണ്. 1.1 ലക്ഷം കോടി രൂപയുടെ ഗ്യാരണ്ടി പദ്ധതിയില്‍ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് 50,000 കോടി രൂപ ലഭിക്കും. മറ്റ് മേഖലകള്‍ക്ക് 60,000 കോടി രൂപ ലഭിക്കും. […]

Read More
 ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരനെ വിവാഹം ചെയ്തു; നഴ്‌സിങ് വിദ്യാര്‍ഥിനിക്കെതിരെ കേസ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരനെ വിവാഹം ചെയ്തു; നഴ്‌സിങ് വിദ്യാര്‍ഥിനിക്കെതിരെ കേസ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത 20കാരിയ്ക്കെതിരെ ബാലവിവാഹത്തിന് കേസ്.ബെംഗളൂരു സ്വദേശിനിയും മടിക്കേരിയിൽ നഴ്സിങ് വിദ്യാർഥിനിയുമായ 20 വയസ്സുകാരിക്കെതിരെയാണ് ചിക്കമംഗളൂരു പോലീസ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വിവാഹം നടത്തിക്കൊടുത്ത 17-കാരന്റെ ബന്ധുക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിവാഹ വാർത്ത പുറത്തുവന്നതോടെ നാട്ടുകാർ ചൈൽഡ് ഹെൽപ്പ് ലൈനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് യുവതിയ്ക്കും വിവാഹത്തിൽ പങ്കെടുത്ത ആൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 17-കാരനും യുവതിയും […]

Read More