ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നു;ഓർമ്മകളുമായി മഞ്ജുവാരിയർ

ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നു;ഓർമ്മകളുമായി മഞ്ജുവാരിയർ

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളുമായി നടി മഞ്ജു വാരിയർ രംഗത്ത്.നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓർമകൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ വാക്കുകൾ ലോഹിതദാസിനെ കുറിച്ച് മഞ്ജു വാരിയർ ഇന്നലെയും ആലോചിച്ചു… ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക… ‘ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ ‘അണു’കുടുംബങ്ങളായത് ‘! ഉറപ്പാണ്, കഥകൾക്ക് വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം. മനുഷ്യർ ‘തനിയാവർത്തനത്തിലെ’ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ […]

Read More
 ചൂലൂർ സി.എച്ച് സെൻ്റർ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്

ചൂലൂർ സി.എച്ച് സെൻ്റർ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്

ചൂലൂർ സി.എച്ച് സെൻ്റർ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക്. എം.വി.ആർ. കാൻസർ സെൻ്ററിലെത്തുന്ന രോഗികൾക്ക്‌ സ്വാന്തനമേകാൻ നിർമ്മിച്ച സി.എച്ച്.സെൻ്റർ ബിൽഡിങ് നിർമ്മാണം പൂർത്തീകരിച്ച് ഉൽഘാടനത്തിനൊരുങ്ങുന്നു. രോഗികൾക്കും കൂട്ടിരുപ്പുകാർക്കും സൗജന്യമായി താമസിക്കുന്നതിനുള്ള റൂമുകൾ, ഓഫീസ് സംവിധാനം തുടങ്ങി എല്ലാ വിധ ആധുനിക സംവിധാനങ്ങളോടെയുമാണ് ബിൽഡിങ്ങു് നിർമ്മാണം പുരോഗമിക്കുന്നതു്.സി.എച്ചു് സെൻ്റർ പ്രസിഡണ്ടു് ഇ. ടി. മുഹമ്മദ്‌ ബഷീർ എം.പി.യുടെ അധ്യക്ഷതയിൽ കമ്മറ്റി യോഗം ചേർന്നു.ജനറൽ സിക്രട്ടറി കെ.എ.ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു.എം.സി.മായിൻ ഹാജി, ഖാലിദ് കിളിമുണ്ട, മൊയ്തീൻ ഹാജി വെള്ള […]

Read More
 വാട്‌സ്ആപ്പ് നിരോധിക്കണം: ഹൈക്കോടതി ഹര്‍ജി തള്ളി

വാട്‌സ്ആപ്പ് നിരോധിക്കണം: ഹൈക്കോടതി ഹര്‍ജി തള്ളി

വാട്സാപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ പുതിയ ഐടി നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഹർജിക്ക് ഇപ്പോൾ പ്രസക്തി ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആവശ്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഹർജി അപക്വമാണെന്നും കോടതി നിരീക്ഷിച്ചു. പൊതുതാൽപര്യ ഹർജിയിൽ കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും പൊലീസ് മേധാവിയുടേയും നിലപാട് തേടിയിരുന്നു. ഐടി നിയമത്തിലെ പുതിയ ഭേദഗതികൾ നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.കുമളി സ്വദേശി ഓമനക്കുട്ടൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര […]

Read More
 സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാന്‍ തയ്യാറാവണം.;വിസ്മയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍

സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാന്‍ തയ്യാറാവണം.;വിസ്മയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍

കൊല്ലത്ത് സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ പറഞ്ഞു . സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാന ചെയ്തു.കേരളത്തിലെ എല്ലാ പെൺകുട്ടികളും തന്റെയും മക്കളാണെന്നും, മോശം പ്രവണതകളെ തടയാൻ ശക്തമായ നിയമങ്ങളുണ്ടെന്നും ഗവർണർ പറഞ്ഞു.സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായുള്ള വിവാഹബന്ധം വേണ്ടെന്നുവയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും ​ഗവർണർ വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം […]

Read More
 ബലാത്സംഗത്തിന് ഇരയായ സുഹൃത്തിന് നീതി കിട്ടിയില്ല;പ്രതികളെ സംരക്ഷിക്കാൻ എം സി ജോസഫൈൻ ശ്രമിച്ചെന്ന് ഒളിമ്പ്യൻ മയൂഖ ജോണി

ബലാത്സംഗത്തിന് ഇരയായ സുഹൃത്തിന് നീതി കിട്ടിയില്ല;പ്രതികളെ സംരക്ഷിക്കാൻ എം സി ജോസഫൈൻ ശ്രമിച്ചെന്ന് ഒളിമ്പ്യൻ മയൂഖ ജോണി

സുഹൃത്തിനെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. കേരള പൊലീസിനെതിരെയും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെയും രൂക്ഷ വിമര്‍ശനമാണ് മയൂഖ ജോണി ഉന്നയിച്ചത് .സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ പറഞ്ഞു. 2016ല്‍ ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ വീട്ടില്‍ കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതുമായി […]

Read More
 ഫേസ്ബുക്ക് ഉപയോഗത്തെ കുറിച്ച് ചോദിച്ചിരുന്നു;രേഷ്മ തന്നെ പൊട്ടനാക്കുകയായിരുന്നെന്ന് ഭർത്താവ്

ഫേസ്ബുക്ക് ഉപയോഗത്തെ കുറിച്ച് ചോദിച്ചിരുന്നു;രേഷ്മ തന്നെ പൊട്ടനാക്കുകയായിരുന്നെന്ന് ഭർത്താവ്

കൊല്ലം കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. രേഷ്മ തുടര്‍ച്ചയായി ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ആരുമായും ചാറ്റ് ചെയ്യുന്നില്ലെന്നായിരുന്നു മറുപടി. രേഷ്മ തന്നെ പൊട്ടനാക്കുകയായിരുന്നെന്ന് വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. പതിവായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് രേഷ്മയുമായി വഴക്കിട്ടിരുന്നു. ഇതിനിടെയാണ് രേഷ്മയുടെ ഫോണ്‍ നശിപ്പിച്ചതെന്നും വിഷ്ണു പറഞ്ഞു. കേസില്‍ രേഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കുരുക്കുകള്‍ അഴിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.രേഷ്മയ്ക്ക് […]

Read More
 16കാരിയുടെ ആത്മഹത്യയിൽ 45കാരൻ അറസ്റ്റിൽ;22 ക്കാരനെന്ന് പറഞ്ഞ് സൗഹൃദം

16കാരിയുടെ ആത്മഹത്യയിൽ 45കാരൻ അറസ്റ്റിൽ;22 ക്കാരനെന്ന് പറഞ്ഞ് സൗഹൃദം

പതിനാറുകാരിയുടെ ആത്മഹത്യയിൽ 45കാരൻ അറസ്റ്റിൽ. വ്യാജ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലുണ്ടാക്കി പെൺകുട്ടിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എറണാകുളം കളമശ്ശേരി കൈപ്പടിയില്‍ ദിലീപ് കുമാറാണ് അറസ്റ്റിലായത്.വ്യാജ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലുണ്ടാക്കി പെൺകുട്ടിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയതിനെയും ,തുടർന്നാണ് ചാലിശ്ശേരി സ്വദേശിയായ 16 കാരി വീടിനുള്ളിൽ തൂങ്ങിമരിച്ചത് 22 കാരനായ കോളജ് വിദ്യാർത്ഥിയാണെന്നു പറഞ്ഞുകൊണ്ടാണ് പെൺകുട്ടിയുമായി ഇയാൾ പരിചയപ്പെടുന്നത്. ബന്ധുവായ യുവാവിന്റെ ചിത്രങ്ങളാണ് ഇതിനായി ഇയാൾ പ്രൊഫൈൽ ചിത്രമാക്കിയത്. പിന്നീട് പലപ്പോഴായി പെണ്‍കുട്ടിക്ക് കൈമാറിയിരുന്നതും ഇതേ യുവാവിന്റെ ചിത്രങ്ങളായിരുന്നു. മാതാപിതാക്കള്‍ ബാങ്ക് […]

Read More
 അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്;ഉണ്ണി മുകുന്ദനെ ട്രോളി അരുന്ധതി

അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്;ഉണ്ണി മുകുന്ദനെ ട്രോളി അരുന്ധതി

നടൻ ഉണ്ണി മുകുന്ദനെ ട്രോളി നടിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി.പ്രതിസന്ധികളെ നേരിട്ട്​ എസ്.ഐ ആവുകയെന്ന സ്വപ്നം യാഥാർഥ്യമാക്കിയ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ആനി ശിവയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരുന്നു. എന്നാൽ പൊട്ട് തൊടുന്നതും തൊടാത്തതുമൊക്കെ ഒരാളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു പോസ്റ്റിനെതിരെയുള്ള പ്രധാന വിമർശനം ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ […]

Read More
 കരിപ്പൂർ സ്വര്‍ണക്കടത്ത്; അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി

കരിപ്പൂർ സ്വര്‍ണക്കടത്ത്; അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്നു കരുതുന്ന അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തി. 11 മണിക്ക് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. സ്വകാര്യ വാഹനത്തിലാണ് അര്‍ജ്ജുന്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ എത്തിയത്. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. രാമനാട്ടുകര വാഹനാപകടത്തിന് പിന്നാലെ അര്‍ജുന്‍ ഒളിവിലായിരുന്നു. ഹാജരാവാന്‍ ആവശ്യപ്പെട്ട്‌ അര്‍ജുന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസ് പതിപ്പിച്ചത്. പത്ത് തവണയലധികം അര്‍ജുന്‍ ആയങ്കി സ്വര്‍ണം തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നൊണ് കസ്റ്റംസിനു ലഭിച്ചിട്ടുള്ള […]

Read More
 ബാറുകള്‍ തുറക്കുന്നു , ബിയര്‍ മാത്രം; വിദേശ മദ്യം വില്‍ക്കില്ല

ബാറുകള്‍ തുറക്കുന്നു , ബിയര്‍ മാത്രം; വിദേശ മദ്യം വില്‍ക്കില്ല

സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. ബിയറും വൈനും മാത്രം വിൽക്കും. എന്നാൽ വിദേശമദ്യം വിൽക്കേണ്ടതില്ലെന്നാണ് ബാറുടമകളുടെ തീരുമാനം. വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകൾ അടച്ചിട്ടത്.എന്നാൽ ബിയറിന്റേയും വൈനിന്റേയും വെയർഹൗസ് മാർജിൻ നേരത്തെ വർധിപ്പിച്ചിരുന്നില്ല. ഒപ്പം ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാൻ പോവുകയാണ്. കാലാവധി അവസാനിച്ചാൽ ഇവ ഉപയോഗശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബാർ ഉടമകൾ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.

Read More