സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 […]

Read More
 രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിൽ നിന്ന് വിശദീകരണം തേടും; ശശി തരൂർ

രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിൽ നിന്ന് വിശദീകരണം തേടും; ശശി തരൂർ

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററിൽ നിന്ന് വിശദീകരണം തേടുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികൾ എന്നിവ ആരായും.ഒരു മണിക്കൂറോളമാണ് ട്വിറ്റര്‍ കേന്ദ്രമന്ത്രിയുടെ അക്കൌണ്ട് ലോക്ക് ചെയ്തത്.’റാസ്പുടിൻ ‘ വൈറൽ വീഡിയോ പങ്കുവെച്ചതിന് തന്‍റെ അക്കൗണ്ടും ട്വിറ്റർ ഒരുതവണ ബ്ലോക്ക് ചെയ്തിരുന്നെന്നും തരൂര്‍ പറഞ്ഞു. പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് തരൂര്‍. ട്വിറ്റര്‍ അവകാശപ്പെടും പോലെ അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താക്കളല്ലെന്ന് ഈ നടപടി […]

Read More
 സര്‍വകലാശാല പരീക്ഷ മാറ്റിവെയ്ക്കണം:കെ സുധാകരന്‍ എംപി

സര്‍വകലാശാല പരീക്ഷ മാറ്റിവെയ്ക്കണം:കെ സുധാകരന്‍ എംപി

കടുത്ത കോവിഡ് ഭീഷണികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍വകലാശാലകള്‍ അടിയന്തരമായി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേരള ഗവര്‍ണ്ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നല്കിയിട്ടില്ല.ഇത് സര്‍ക്കാരിന്റെ അതീവഗുരുതരമായ വീഴ്ചയാണ്. ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക ന്യായമാണ്.വൈകുന്നേരങ്ങളില്‍ ചാനലുകളില്‍ വന്ന് ഗീര്‍വാണം മുഴക്കുന്ന മുഖ്യമന്ത്രി വിദ്യര്‍ത്ഥികളുടെ ആശങ്കയും ജീവഭയവും കണ്ടില്ലെന്നു നടിച്ചാണ് സര്‍വകലാശാലാ പരീക്ഷകള്‍ക്ക് […]

Read More
 അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലെ ശുഭകരമായ വിശേഷമാണ് ജോസഫൈന്റെ രാജി; രാഹുല്‍ മാങ്കൂട്ടത്തില്‍

അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലെ ശുഭകരമായ വിശേഷമാണ് ജോസഫൈന്റെ രാജി; രാഹുല്‍ മാങ്കൂട്ടത്തില്‍

വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ച എം സി ജോസഫൈന്റെ രാജിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലെ ശുഭകരമായ വിശേഷമാണ് ജോസഫൈന്റെ രാജി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്; അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലാണ് ശുഭകരമായ വിശേഷങ്ങളും നാമറിയുന്നത്. വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈന്‍ രാജിവെച്ചുവെന്ന് കേട്ടപ്പോള്‍ അത്യാഹ്ലാദത്തോടെ കേരളം കേട്ടതിന് പിന്നില്‍ കഴിഞ്ഞ നാല് വര്‍ഷവും ആ സ്ഥാനത്തിരുന്ന് അവര്‍ […]

Read More
 അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിൽ

അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിൽ

രാമനാട്ടുകര സ്വര്‍ണ്ണക്കടത്തിലെ മുഖ്യ സൂത്രധാരനെന്ന് കസ്റ്റംസ് പറയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിലെന്ന് കണ്ടെത്തൽ. ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷ്.സിയുടെ ഉടമസ്ഥതയിലാണ് വാഹനം. വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയ മൊബൈൽ നമ്പർ അർജുൻ ആയങ്കിയുടെതാണെന്നും കണ്ടെത്തി. അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ചുവന്ന സ്വിഫ്റ്റ് കാറിന്‍റെ ചിത്രങ്ങളുണ്ടായിരുന്നു. അര്‍ജുനാണ് ഈ വാഹനം കാലങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഒരാഴ്ചയായി തന്‍റെ കാര്‍ […]

Read More
 കേന്ദ്രം ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി; ദില്ലി സര്‍ക്കാര്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും സുപ്രീംകോടതി നിയോഗിച്ച സമിതി

കേന്ദ്രം ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി; ദില്ലി സര്‍ക്കാര്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും സുപ്രീംകോടതി നിയോഗിച്ച സമിതി

രാജ്യത്ത് കൊവിഡ് തരംഗം ആഞ്ഞടിച്ച 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ മുതല്‍ തന്നെ ഭാവിയിലേക്ക് ആവശ്യമായ കരുതലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട്. 12 അംഗ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റേതാണ് റിപ്പോര്‍ട്ട്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ഉണ്ടായപ്പോഴേക്കും ഈ നടപടികള്‍ ഫലപ്രദമായി ഉപയോഗിക്കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം തരംഗത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ദ്രവ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തിയിരുന്നു. സിലിണ്ടറുകള്‍ വഴി ആശുപത്രികളില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ(എല്‍എംഒ) ലഭ്യതയും ഉറപ്പുവരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ […]

Read More
 മാവേലിക്കര ഡോക്ടറെ മർദ്ദിച്ച കേസ്; പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

മാവേലിക്കര ഡോക്ടറെ മർദ്ദിച്ച കേസ്; പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ‘കൊച്ചി മെട്രോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മെയ് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടർ രാഹുൽ മാത്യുവിന് മർദ്ദനമേറ്റത്. തുടർന്ന് അഭിലാഷ് ഒളിവിൽ പോയിരുന്നു. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നിരവധി സമരപരിപാടികൾ നടത്തിയിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി […]

Read More
 പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ അവസാന തീയ്യതി ജൂണ്‍ 30; മുന്നറിയിപ്പുമായി ബാങ്കുകള്‍

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ അവസാന തീയ്യതി ജൂണ്‍ 30; മുന്നറിയിപ്പുമായി ബാങ്കുകള്‍

പണമിടപാടുകള്‍ ഈ മാസം 30 ന് ശേഷവും തടസമില്ലാതെ നടത്താന്‍ കരുതലെടുക്കണമെന്ന മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി, സ്ബിഐ ബാങ്കുകള്‍. പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ജൂണ്‍ 30 നകം ബന്ധിപ്പക്കാനാണ് നിര്‍ദ്ദേശം. ഈ തിയതിക്കകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പിന്നീട് പ്രവര്‍ത്തിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ മുടക്കമില്ലാതെ നടത്തുന്നതിന് നിര്‍ദ്ദേശം പാലിക്കണമെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്. പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്‍പ്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ […]

Read More
 മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍; ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ഉത്തരവ്

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍; ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ഉത്തരവ്

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍. ഐടി പാര്‍ലമെന്ററി സമിതി ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശി തരൂര്‍ അധ്യക്ഷനായ സമിതി രണ്ട് കമ്പനികള്‍ക്കും നോട്ടിസ് അയച്ചു. ഇന്ത്യയുടെ ഐടി നിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ഐക്യരാഷ്ട്രസഭ സ്‌പെഷ്യല്‍ റപ്പോര്‍ട്ടര്‍മാര്‍ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് സമിതിയുടെ ഇടപെടല്‍. ഐടി മന്ത്രാലയ ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7നാണ് ഐടി മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിക്ക് മുന്നില്‍ ഹാജരാകുക. […]

Read More
 അടിയന്തരാവസ്ഥക്കാലം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

അടിയന്തരാവസ്ഥക്കാലം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

അടിയന്തരാവസ്ഥക്കാലം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1975ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ21 മാസക്കാലം സ്ഥാപനങ്ങളെ ആസൂത്രിതമായി നശിപ്പിച്ചതിന് സാക്ഷ്യം വഹിച്ച കാലമായിരുന്നു എന്ന് മോദി പറഞ്ഞു. ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. 1975 മുതല്‍ 1977 വരെയുള്ള കാലയളവില്‍ സ്ഥാപനങ്ങള്‍ ആസൂത്രിതമായി നശിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാം, ‘പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ തന്നെ […]

Read More