ലക്ഷ ദ്വീപ്; ഭരണകൂടത്തിന്റെ അവഗണന ഭിന്നശേഷിക്കാരോടും

ലക്ഷ ദ്വീപ്; ഭരണകൂടത്തിന്റെ അവഗണന ഭിന്നശേഷിക്കാരോടും

ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരോടും ഭരണകൂടത്തിൻ്റെ അവഗണന. മൂന്ന് മാസമായി പെൻഷൻ മുടങ്ങിയതോടെ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുകയാണിവ‍ർ. ആകെ 65000 ജനസംഖ്യയുള്ള ലക്ഷദ്വീപിൽ രണ്ടായിരത്തിലധികം ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്ക്. മാനസിക വെല്ലുവിളി നേരിടുന്നവരും കിടപ്പ് രോഗികളും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റേയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും രണ്ട് പെൻഷൻ പദ്ധതികളുണ്ട്. 1500 രൂപയാണ് പ്രതിമാസം കിട്ടുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെത് മുടങ്ങിയിട്ട് മൂന്ന് മാസമായി. കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷൻ തുക ലഭിച്ചിട്ട് ഒമ്പത് മാസവും . പെൻഷൻ പുനസ്ഥാപിക്കാൻ നിരവധി തവണ നിവേദനം […]

Read More
 ജോസഫൈന്റെ വിവാദ പരാമര്‍ശം; സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

ജോസഫൈന്റെ വിവാദ പരാമര്‍ശം; സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. സമൂഹ മാധ്യമങ്ങളിലടക്കം പരാമര്‍ശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്. സെക്രട്ടറിയേറ്റില്‍ ജോസഫൈന്‍ വിവാദമുണ്ടാകാനിടയായ സാഹചര്യം വിശദീകരിക്കുമെന്നാണ് വിവരം. സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തില്‍ സി പി എം നേതൃത്വം കടുത്ത അതൃപ്തിയിലാണ്. വിഷയത്തില്‍ ജോസഫൈന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍േ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സിപിഎമ്മും ജോസഫൈനെ ന്യായീകരിക്കാന്‍ […]

Read More
 വനിതാ കമീഷന്റെ വിശ്വാസ്യതയെ അധ്യക്ഷ എം സി ജോസഫൈന്‍ തകർത്തു; വി ഡി സതീശൻ

വനിതാ കമീഷന്റെ വിശ്വാസ്യതയെ അധ്യക്ഷ എം സി ജോസഫൈന്‍ തകർത്തു; വി ഡി സതീശൻ

സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമീഷന്റെ വിശ്വാസ്യതയെ അധ്യക്ഷ എം സി ജോസഫൈന്‍ തകര്‍ത്തതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അവരോട് ദേഷ്യമല്ല, സഹതാപമാണുള്ളത്. വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.മുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് എം സി ജോസഫൈന്‍. പാര്‍ടിയും സര്‍കാരും വിഷയം ഗൗരവമായി കാണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു ഭര്‍തൃപീഡനത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ചാനല്‍ പരിപാടിക്കിടെ ജോസഫൈന്‍ നടത്തിയ പരാമര്‍ശത്തില്‍ സമൂഹമാധ്യമത്തില്‍ […]

Read More
 മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെങ്ങന്നൂർ ഡിവൈഎസ്പി , മാവേലിക്കര എസ്എച്ച്ഒ എന്നിവർ ക്രൈംബ്രാഞ്ച് സംഘത്തിൽ ഉണ്ടാകും. കഴിഞ്ഞ മാസം 14 നാണ് സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ഡോ.രാഹുൽ മാത്യുവിനെ മർദിച്ചത്. അതേസമയം, ഡോ.രാഹുൽ മാത്യുവിനെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്‌സ് ഇന്ന് ഒപി ബഹിഷ്‌കരിക്കും. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. രാവിലെ 10 മണി […]

Read More
 മധ്യപ്രദേശില്‍ ഏഴുപേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു; രണ്ട് മരണം

മധ്യപ്രദേശില്‍ ഏഴുപേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു; രണ്ട് മരണം

മധ്യപ്രദേശില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം ഏഴുപേരില്‍ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ മരിച്ചു. ഇവര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുന്‍പ് ആദ്യ ഡോസോ രണ്ടു ഡോസുകളോ സ്വീകരിച്ച മൂന്നു രോഗികള്‍ രോഗമുക്തി നേടുകയോ ഗുരുതര പ്രശ്‌നങ്ങളില്ലാതെയോ ഹോം ഐസൊലേഷനില്‍ കഴിയുകയോ ചെയ്യുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്ത രണ്ടുപേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദത്തെ പരാജയപ്പെടുത്താന്‍ സാധിച്ചു. ഇതില്‍ ഒരാള്‍ 22 വയസ്സുള്ള സ്ത്രീയും മറ്റേയാള്‍ രണ്ടുവയസ്സുള്ള കുഞ്ഞുമാണ്. രോഗം സ്ഥിരീകരിച്ച ഏഴുപേരില്‍ […]

Read More
 രാജ്യത്തെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം വീണ്ടും 60,000ൽ താഴെ; ഇന്നലെ 51,667 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,329 മരണം

രാജ്യത്തെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം വീണ്ടും 60,000ൽ താഴെ; ഇന്നലെ 51,667 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,329 മരണം

തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം 60,000ൽ താഴെ. ഇന്നലെ 51,667 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,01,34,445 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 6,12,868 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 30,79,48,744 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു ഇന്നലെ 1,329 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,93,310 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 64,527 പേരാണ് രോ​ഗമുക്തി […]

Read More

ജില്ലയില്‍ ഇന്ന് 1061 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ജില്ലയില്‍ 1061 പേര്‍ക്ക് കോവിഡ് രോഗമുക്തി 888, ടി.പി.ആര്‍ 10.36 % ജില്ലയില്‍ ഇന്ന് 1061 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1040 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10431 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 888 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. […]

Read More
 സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 സി.പി.ഐ.എം. കൊലയാളികളുടെ ആരാധനാലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണ്; ആരോപണവുമായി ഷാഫി പറമ്പിൽ

സി.പി.ഐ.എം. കൊലയാളികളുടെ ആരാധനാലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണ്; ആരോപണവുമായി ഷാഫി പറമ്പിൽ

കേരളത്തിലെ സി.പി.ഐ.എം. കൊലയാളികളുടെ ആരാധനലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്-ശരത്ത് ലാല്‍ വധക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ ആശുപത്രിക്ക് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷാഫി പറമ്പില്‍.കൃപേഷ്-ശരത്ത് ലാല്‍ കേസില്‍ സി.ബി.ഐ. വരാതിരിക്കാന്‍ കോടികളാണ് സര്‍ക്കാര്‍ ഒഴുക്കിയതെന്നും കൃപേഷ്-ശരത്ത് ലാല്‍ വധക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് […]

Read More
 മരം മുറി വിവാദം; വസ്തുതാന്വേഷണത്തിന് യു.ഡി.എഫിന്റെ വിദഗ്ദ സമിതി

മരം മുറി വിവാദം; വസ്തുതാന്വേഷണത്തിന് യു.ഡി.എഫിന്റെ വിദഗ്ദ സമിതി

സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കല്‍ വിവാദത്തിന്റെ വസ്തുതകള്‍ അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യു. ഡി. എഫ്. നിയോഗിച്ചതായി യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. പ്രൊഫ: ഇ. കുഞ്ഞികൃഷ്ണന്‍, അഡ്വ: സുശീല ഭട്ട്, റിട്ടയര്‍ഡ് ഐ. എഫ്. എസ്. ഉദ്യോഗസ്ഥന്‍ ഒ. ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. യു. ഡി. എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് […]

Read More