അരാംകോ ഇടപാടും ജിയോഫോണ്‍ നെക്‌സ്റ്റും; വന്‍ പ്രഖ്യാപനങ്ങളുമായി അംബാനി

അരാംകോ ഇടപാടും ജിയോഫോണ്‍ നെക്‌സ്റ്റും; വന്‍ പ്രഖ്യാപനങ്ങളുമായി അംബാനി

സൗദി അറേബ്യയിലെ അരാംകോ കമ്പനിയുമായി ഈ വര്‍ഷം 15 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കമ്പനിയുടെ 44ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി മൂലം തുടര്‍ച്ചയായി രണ്ടാം തവണയാണ് യോഗം വെര്‍ച്വലായി നടത്തുന്നത്. സൗദി അരാംകോയുടെ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമായ്യനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലേക്ക് അംബാനി സ്വാഗതം ചെയ്യുകയും ചെയ്തു. ബോര്‍ഡിലെ സ്വതന്ത്ര ഡയക്ടറായാകും റുമായ്യന്‍ പ്രവര്‍ത്തിക്കുക. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് […]

Read More
 മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി

മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി

പട്ടയഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. സർക്കാരിന്റെ ഈ വാദങ്ങൾ അംഗീകരിച്ചാണ് പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്.

Read More
 സി.മുഹമ്മദ് റഫീഖ് കോഴിക്കോട് എ.ഡി.എം

സി.മുഹമ്മദ് റഫീഖ് കോഴിക്കോട് എ.ഡി.എം

കോഴിക്കോട് ജില്ലയുടെ അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയി സി. മുഹമ്മദ് റഫീഖ് ചുമതലയേറ്റു. വയനാട് ജില്ലയില്‍ ഡെപ്യൂട്ടി കളക്ടറായും താമരശ്ശേരി താലൂക്ക് തഹസില്‍ദാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാത്തമംഗലം കട്ടാങ്കല്‍ സ്വദേശിയാണ്.

Read More
 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല, വീണാ ജോർജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല, വീണാ ജോർജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മർദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഇതുപോലുള്ള സംഭവങ്ങളില്‍ അതിശക്തമായ നടപടിയുണ്ടാകും.പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ശക്തമായി അതിനെ എതിര്‍ക്കും. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുകള്‍ തന്നെയാണുള്ളത്. ഡോക്ടര്‍ സമൂഹത്തിന്റെ […]

Read More
 ‘കള്ളന്‍മാരുടെ പേരിലെല്ലാം മോദിയുണ്ടെന്ന പരാമര്‍ശം കുത്തുവാക്ക് മാത്രം’; കോടതിയില്‍ മൊഴി നല്‍കി രാഹുല്‍

‘കള്ളന്‍മാരുടെ പേരിലെല്ലാം മോദിയുണ്ടെന്ന പരാമര്‍ശം കുത്തുവാക്ക് മാത്രം’; കോടതിയില്‍ മൊഴി നല്‍കി രാഹുല്‍

മോദി സമുദായത്തിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന പരാമര്‍ശം വെറും കുത്തുവാക്ക് ആയിരുന്നു എന്നും രാഹുല്‍ ഗാന്ധി സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നല്‍കിയെന്ന ആരോപണം ഉന്നയിച്ചതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മാനനഷ്ട കേസില്‍ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എന്‍. ദാവേയെക്ക് മുന്നില്‍ ഹാജരായാണ് മോദി സമുദായത്തെ […]

Read More
 ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം; കെ സുധാകരൻ

ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം; കെ സുധാകരൻ

പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ച ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസഫൈനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ എം സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയെ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിൽ ആയിരിക്കും. അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തൽസമയ ചാനൽ പരിപാടിയിൽ ജോസഫൈൻ […]

Read More
 ക്യാപ്പിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രയധികം ബുദ്ധിമുട്ടിച്ചുകാണില്ല’; ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്

ക്യാപ്പിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രയധികം ബുദ്ധിമുട്ടിച്ചുകാണില്ല’; ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്

ഈ ദുരിതകാലത്ത് ക്യാപിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഇത്രമാത്രം ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പെട്രോള്‍ ഡീസല്‍ വില സെഞ്ച്വറി അടിക്കുമെന്നു നമ്മുടെയൊക്കെ സംഭാഷണങ്ങളില്‍ പറയുമെങ്കിലും ഒരു ജനകീയ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളെ അത്രത്തോളം വെല്ലുവിളിക്കാന്‍ ഭരണകൂടങ്ങള്‍ അനുവദിക്കില്ല എന്ന ഒരു വിശ്വാസം മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലും പെട്രോള്‍ വില നൂറ് കടന്നു. ജീവിക്കാന്‍ വരുമാനമില്ലാത്ത ജനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്ര സര്‍ക്കാര്‍, ജനങ്ങള്‍ക്ക് ഒരു […]

Read More
 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ന്യൂസീലൻഡിനെതിരായ രണ്ടാം ഇന്നിംഗ്സിൽ നേടിയ രണ്ട് വിക്കറ്റാണ് ഓസീസ് പേസർ പാറ്റ് കമ്മിൻസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ അശ്വിനെ സഹായിച്ചത്. ഫൈനൽ മത്സരം ആരംഭിക്കുന്നതിനു മുൻപ് 14 മത്സരങ്ങളിൽ 70 വിക്കറ്റ് നേടിയ കമ്മിൻസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 13 മത്സരങ്ങളിൽ നിന്ന് 67 വിക്കറ്റുള്ള അശ്വിൻ നാലാം സ്ഥാനത്തായിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതമാണ് […]

Read More
 ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു; രാജ്യദ്രോഹക്കേസില്‍ അറസ്റ്റില്ല

ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു; രാജ്യദ്രോഹക്കേസില്‍ അറസ്റ്റില്ല

രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സ്വദേശിയും യുവ സംവിധായികയുമായ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്യില്ല. ലക്ഷദ്വീപ് പൊലീസ് ഐഷയെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. മറ്റന്നാള്‍ കൊച്ചിയിലെത്തും. ലക്ഷദ്വീപിലെത്തിയ ഐഷയെ രാജ്യദ്രോഹക്കേസില്‍ മൂന്ന് തവണയാണ് ചോദ്യം ചെയ്തത്. അതേസമയം രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. […]

Read More
 ശബ്ദരേഖയെ കുറിച്ച് അറിയില്ല’; ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാൽ; ആരോപണങ്ങൾ നിഷേധിച്ച് സി. കെ ജാനു

ശബ്ദരേഖയെ കുറിച്ച് അറിയില്ല’; ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാൽ; ആരോപണങ്ങൾ നിഷേധിച്ച് സി. കെ ജാനു

കോഴാരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സി. കെ ജാനു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി. കെ ജാനു പറഞ്ഞു. ആരോപണങ്ങൾ തനിക്ക് നേരെയാണ്. താൻ മാത്രമാണ് ആക്രമിക്കപ്പെടുന്നത്. തന്നെ വ്യക്തിപരമായി ചിലർ തേജോവധം ചെയ്യുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെ സംഭവങ്ങളുണ്ട്. അതിലൊന്നും നടപടിയില്ല. സി. കെ ജാനു ആദിവാസി ആയതുകൊണ്ട് എന്തുമാകാമെന്നാണോ? സുരേന്ദ്രന്റേയും പ്രസീതയുടേയും ഫോൺ സംഭാഷണം സംബന്ധിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും സി. കെ ജാനു വ്യക്തമാക്കി. ആരോപണങ്ങൾ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും […]

Read More