കോവിഡ് ചികിത്സക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രിക്ക് നിശ്ചയിക്കാം; സംസ്ഥാന സർക്കാർ

കോവിഡ് ചികിത്സക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രിക്ക് നിശ്ചയിക്കാം; സംസ്ഥാന സർക്കാർ

കോവിഡ് ചികില്‍സയ്ക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സയ്ക്ക് ചെലവേറുമെന്ന് ഉറപ്പായി. അതേസമയം, സ്വകാര്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് എത്ര നിരക്ക് ഈടാക്കാം എന്നതു സംബന്ധിച്ച മാനേജുമെന്റിന്റെ ആവശ്യത്തില്‍, ഇവര്‍ക്കും സര്‍ക്കാര്‍ നിരക്ക് ബാധകമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് വാര്‍ഡിലും ഐസിയുവിലും വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിക്കുമ്പോഴും മാത്രമാണ് ലഭിക്കുക. നേരത്തെ കോവിഡ് ചികില്‍സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. […]

Read More
 കേന്ദ്രത്തിനെതിരെ വീണ്ടും കര്‍ഷകര്‍; ട്രാക്ടറുകളുമായി തയ്യാറാവാന്‍ രാകേഷ് ടികായത്

കേന്ദ്രത്തിനെതിരെ വീണ്ടും കര്‍ഷകര്‍; ട്രാക്ടറുകളുമായി തയ്യാറാവാന്‍ രാകേഷ് ടികായത്

കര്‍ഷക സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിനെതിരെ രൂക്ഷമായി പ്രതികരണവുമായി കര്‍ഷകര്‍. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ പോകുമെന്ന് തോന്നുന്നില്ല, ട്രാക്ടറുമായി തയ്യാറാവുക എന്നാണ് കര്‍ഷക സമര നേതാവ് രാകേഷ് ടികായത് പറഞ്ഞത്. ‘സര്‍ക്കാര്‍ സമ്മതിക്കാന്‍ പോകുന്നില്ല. നമ്മള്‍ കൈകാര്യം ചെയ്യണം. ട്രാക്ടറുകള്‍ ഉപയോഗിച്ച് തയ്യാറെടുപ്പ് നടത്തണം. ഭൂമി സംരക്ഷിക്കാന്‍ പ്രസ്ഥാനം ശക്തമാക്കേണ്ടതുണ്ട്,’ ടികായത് പറഞ്ഞു. ഇതുവരെ പതിനൊന്നിലേറെ തവണയാണ് കേന്ദ്രവും കര്‍ഷകരുമായി ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. എന്നാല്‍ കര്‍ഷക ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. […]

Read More

കോവിഡ് മാനദന്ധം പാലിക്കാതെ പോലീസ് ഉദ്യോഗസ്ഥരുടെ സംഗമം; നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോവിഡ് മാനദണ്ഡം പാലിക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഗമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ സംഗമിച്ചത്. ഇത് ചിത്ര സഹിതം മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പോലീസ് മുപ്പതോളം വരുന്ന പോലീസുകാര്‍ സംഗമിച്ചത്.കോവിഡ് പശ്ചാത്തലത്തില്‍ […]

Read More
 മുന്‍ സഹപ്രവര്‍ത്തകയെ പിആര്‍ഒ ആക്കാന്‍ ആരോഗ്യ മന്ത്രി; തടഞ്ഞ് സിപിഎം നേതൃത്വം

മുന്‍ സഹപ്രവര്‍ത്തകയെ പിആര്‍ഒ ആക്കാന്‍ ആരോഗ്യ മന്ത്രി; തടഞ്ഞ് സിപിഎം നേതൃത്വം

മുന്‍ സഹപ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുളള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നീക്കം തടഞ്ഞ് സിപിഎം നേതൃത്വം. ആര്‍എംപിയുമായി ബന്ധമുള്ള സഹപ്രവര്‍ത്തകക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേതൃത്വത്തിന്റെ ഇടപെടല്‍. സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകയുമായ മാധ്യമപ്രവര്‍ത്തകയെ തന്റെ ഔദ്യോഗിക പിആര്‍ഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. ആറന്മുളയില്‍ മത്സരിക്കുമ്പോള്‍ പിആര്‍ സഹായങ്ങള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോര്‍ജ് ഒപ്പം കൂട്ടി. എന്നാല്‍ പാര്‍ട്ടി തീരുമാനം വരും മുന്നെ സ്വന്തം നിലയില്‍ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്. കോഴിക്കോട് […]

Read More
 ചോദ്യം ചെയ്യലിന് നേരീട്ട് ഹാജരാകാൻ കഴിയില്ല; ട്വിറ്റര്‍ ഇന്ത്യ മേധാവി

ചോദ്യം ചെയ്യലിന് നേരീട്ട് ഹാജരാകാൻ കഴിയില്ല; ട്വിറ്റര്‍ ഇന്ത്യ മേധാവി

യുപി പൊലീസിന്റെ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആകില്ലെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി. വിഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യംചെയ്യലിന് എത്തമെന്നും ട്വിറ്റര്‍ ഇന്ത്യ എംഡി പൊലീസിനെ അറിയിച്ചു. ഏഴു ദിവസത്തിനകം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു ഗാസിയാബാദ് പൊലീസിന്റെ നോട്ടിസ്. ഗാസിയാബാദില്‍ വയോധികന് ആള്‍ക്കൂട്ട മര്‍ദ്ധനം ഏറ്റ സംഭവത്തില്‍ വ്യാജ പ്രചരണം നടന്നു എന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ട്വിറ്റര്‍ മേധാവി ഈ മറുപടി നല്‍കിയത്.മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് യുപി പൊലീസ് […]

Read More
 ലക്ഷദ്വീപില്‍ ആരും പട്ടിണി കിടക്കുന്നില്ല; ഭക്ഷ്യക്കിറ്റുകള്‍ വേണ്ടെന്നും അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയില്‍

ലക്ഷദ്വീപില്‍ ആരും പട്ടിണി കിടക്കുന്നില്ല; ഭക്ഷ്യക്കിറ്റുകള്‍ വേണ്ടെന്നും അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയില്‍

ലക്ഷദ്വീപില്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യേണ്ട കാര്യമില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് അഡ്മിനിസ്‌ട്രേഷന്‍. ദ്വീപിലാരും പട്ടിണികിടക്കുന്നില്ല. ന്യായവില ഷോപ്പുകള്‍ തുറക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇതിനിടെ അഡ്മിനിസ്‌ട്രേഷന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ലക്ഷദ്വീപില്‍ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താല്‍പര്യഹര്‍ജിയിലാണ് കലക്ടര്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. അവിടെ ചികില്‍സയും വിദ്യാഭ്യാസവും സൗജന്യമാണ്. ലോക്ഡൗണാണെങ്കിലും 39 ന്യായവില കടകള്‍ തുറന്നിരുപ്പുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ […]

Read More
 കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം;ദുരന്ത നിവാരണ നിയമപ്രകാരം പദ്ധതി ഉണ്ടാക്കേണ്ടതാണ് ; സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം;ദുരന്ത നിവാരണ നിയമപ്രകാരം പദ്ധതി ഉണ്ടാക്കേണ്ടതാണ് ; സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ഉണ്ടാകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പൊതുതാല്‍പര്യഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുജസ്റ്റിസ് അശോക് […]

Read More
 പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം;  മോഹൻലാൽ

പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം; മോഹൻലാൽ

അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് നിരവധി പേർ യോ​ഗയുടെ പ്രധാന്യത്തെ കുറിച്ചും അനുഭവങ്ങൾ പങ്കുവച്ചും രം​ഗത്തെത്തി. ഇതിനിടെ നടൻ മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മാസ്‌കോടു കൂടി പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ പോസ്റ്റ് ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി […]

Read More
 രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിക്കെതിരെ ഭൂമിതട്ടിപ്പ് ആരോപണം; പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്

രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിക്കെതിരെ ഭൂമിതട്ടിപ്പ് ആരോപണം; പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്

ഉത്തര്‍പ്രദേശില്‍ വി.എച്ച്.പി. നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്കും സഹോദരന്‍ സഞ്ജയ് ബന്‍സലിനും എതിരേ ഭൂമിതട്ടിപ്പ് ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സഞ്ജയ് ബന്‍സല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നരേന്‍, അല്‍ക ലഹോതി, രജനിഷ് എന്നിവരുടെ പേരില്‍ കേസെടുത്തത്. മൂന്നുദിവസം മുന്‍പാണ് ചമ്പത് റായിയും സഹോദരനും ബിജ്‌നോര്‍ ജില്ലയില്‍ ഭൂമി കൈക്കലാക്കിയെന്ന് വിനീത് നരേന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചത്. അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ റായിയും ബന്‍സലും നിരപരാധിയാണെന്നു കണ്ടെത്തിയതായി ബിജ്‌നോര്‍ […]

Read More
 പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കണം; സുപ്രീം കോടതി

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കണം; സുപ്രീം കോടതി

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു […]

Read More