ആറ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പാര്‍ട്ടി പോരില്‍ വലഞ്ഞ് കോണ്ഗ്രസ്

ആറ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പാര്‍ട്ടി പോരില്‍ വലഞ്ഞ് കോണ്ഗ്രസ്

ബി.ജെ.പിയ്‌ക്കെതിരായ ദേശീയ തലത്തില്‍ ബദല്‍ സംവിധാനത്തിന് രാഷ്ട്രീയ കക്ഷികള്‍ തയ്യാറെടുക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലെ പോരില്‍ പുകഞ്ഞ് കോണ്‍ഗ്രസ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമായിരിക്കുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, കേരളം, അസം, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് നേതൃനിരയില്‍ വിള്ളലുണ്ടായിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയിലെ പ്രബലരായ നേതാക്കളാണ് ഏറ്റുമുട്ടുന്നത് എന്നതാണ് ഹൈക്കമാന്റിന് തലവേദന സൃഷ്ടിക്കുന്നത്. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലാണ് തര്‍ക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് […]

Read More
 ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം; നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്നേക്കും

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം; നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്നേക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കാന്‍ സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളുടെ ഫലമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയായിരുന്നു. 72 ദിവസങ്ങള്‍ക്കുശേഷമാണ് ടിപിആര്‍ പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകള്‍ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല. ഈ സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന വ്യാപകമായ ലോക്ഡൗണ്‍ പിന്‍വലിക്കുകയും പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇളവുകള്‍ പ്രഖ്യാപിച്ചതോടെ […]

Read More
 കെയ്ൽ ജമൈസന്റെ ആർ സി ബി കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ

കെയ്ൽ ജമൈസന്റെ ആർ സി ബി കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ അഞ്ചുവിക്കറ്റ് നേടിയ ന്യുസീലൻഡ് പേസര്‍ കെയ്ൽ ജമൈസണെതിരെ സമൂഹ മാധ്യമങ്ങളിൽ ആര്‍സിബി ആരാധകരുടെ അസഭ്യവര്‍ഷം. ഐപിഎല്ലിൽ സഹതാരമായിരുന്ന വിരാട് കോലിയെ പുറത്താക്കിയതാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധാകരെ ചൊടിപ്പിച്ചത്. ഐപിഎൽ പരിശീലനത്തിനിടെ ഡ്യൂക്ക് ബോൾ ഉപയോഗിച്ച് തനിക്ക് പന്തെറിയാൻ കോലി ആവശ്യപ്പെട്ടിട്ടും ജമൈസൺ തയ്യാറാകാത്തതിന്‍റെ നീരസം ആദ്യമേ ഉണ്ടായിരുന്ന ആരാധകർക്ക് . ഇഷ്ടതാരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി ആഘോഷമാക്കുക കൂടി ചെയ്തപ്പോൾ നിയന്ത്രണം നഷ്ടമായി. പരിധി വിട്ട ആക്ഷേപം അശ്ലീലമായി […]

Read More
 യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരത്ത് വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് ഇന്നലെ രാത്രി വാടകവീട്ടില്‍ തീകൊളുത്തി മരിച്ചത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇന്നലെയാണ് അര്‍ച്ചനയെ കുടുംബവീട്ടില്‍നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസല്‍ എന്നാണ് പറഞ്ഞത്. […]

Read More
 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ; രസം കൊല്ലിയായി മഴ; ഇംഗ്ലണ്ട് ഫൈനലിന് വേദിയാക്കിയതിനെതിരെ നിരവധി താരങ്ങൾ

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ; രസം കൊല്ലിയായി മഴ; ഇംഗ്ലണ്ട് ഫൈനലിന് വേദിയാക്കിയതിനെതിരെ നിരവധി താരങ്ങൾ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രസം കൊല്ലിയായി മഴ തുടരുകയാണ്. ഇതിനോടകം തന്നെ രണ്ട് ദിവസത്തെ കളി പ്രതികൂല കാലവസ്ഥ മൂലം ഉപേക്ഷിക്കേണ്ടി വന്നു. മത്സരം നടന്നതാകട്ടെ കേവലം 141.1 ഓവര്‍ മാത്രം. ഇതിനിടെ ഇംഗ്ലണ്ട് ഫൈനലിന് വേദിയാക്കിയതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.“ഇത് പറയുന്നതില്‍ എനിക്ക് വേദനയുണ്ട്, എങ്കിലും സുപ്രധാന മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് തിരഞ്ഞെടുക്കരുത്,” മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു. ബാറ്റ്സ്മാനും വിചാരിച്ചപോലെ ടൈമിങ് ലഭിക്കുന്നില്ല, […]

Read More
 വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണിനെതിരെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. ജോലിയില്‍ നിന്ന് നീക്കിയേക്കും

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണിനെതിരെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. ജോലിയില്‍ നിന്ന് നീക്കിയേക്കും

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. കൊല്ലം സ്വദേശിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടികള്‍ പുരോഗമിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പില്‍ എഎംവിഐ ആയ കിരണിനെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ കിരണ്‍ പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അധികം വൈകാതെ തന്നെ […]

Read More
 ബിജെപിക്ക് വെല്ലുവിളിയാകാന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കില്ല; പ്രശാന്ത് കിഷോര്‍

ബിജെപിക്ക് വെല്ലുവിളിയാകാന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കില്ല; പ്രശാന്ത് കിഷോര്‍

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. മൂന്നാം മുന്നണി സംവിധാനം പരീക്ഷിച്ച് പഴകിയതും കാലഹരണപ്പെട്ടതും ആണെന്നും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അത് അനുയോജ്യവുമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍സിപി നേതാവായ ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ വരും തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരേയുളള പടയൊരുക്കമായാണ് ചിത്രീകരിക്കപ്പെട്ടത്. ഈ കൂടിക്കാഴ്ചകള്‍ക്കൊടുവില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരേ പോരാട്ടം ശക്തമാക്കാന്‍ […]

Read More
 രാജ്യം ആശ്വാസത്തിലേക്ക്; പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ

രാജ്യം ആശ്വാസത്തിലേക്ക്; പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ

രാജ്യം ആശ്വാസത്തിലേക്ക് . ഇന്നലെ 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്.ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,99,77,861 പേര്‍ക്കാണ്. ഇതില്‍ 2,89,26,038 പേര്‍ രോഗമുക്തി നേടി. 3,89,302 പേര്‍ കോവിഡ് മൂലം മരിച്ചു. നിലവില്‍ 6,62,521 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇന്നലെ 81,839 പേര്‍ രോഗമുക്തി നേടി. 1167 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായും […]

Read More
 ജില്ലയില്‍ 563 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 563 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 563 പേര്‍ക്ക് കോവിഡ്രോഗമുക്തി 1016, ടി.പി.ആര്‍ 8.45% ജില്ലയില്‍ ഇന്ന് 563 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 554 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6805 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1016 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 8.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് […]

Read More
 സംസ്ഥാനത്ത് ഇന്ന്  7,499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More